‘കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും; മുടക്കാതിരുന്നാൽ മതി’: സുരേഷ് ​ഗോപി

‘കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും; മുടക്കാതിരുന്നാൽ മതി’: സുരേഷ് ​ഗോപി

ന്യൂഡൽഹി: കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ഏതു വകുപ്പ് ലഭിക്കണം എന്നതിൽ ആ​ഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം.

കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. ഏത് വകുപ്പ് എന്നതിൽ ഒരാ​ഗ്രവുമില്ല. എംപിക്ക് എല്ലാ വകുപ്പിലും ഇടപെടാം. സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നതയുണ്ടാക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കും. സഹമന്ത്രിസ്ഥാനം പോലും വേണ്ട എന്നാണ് ഞാൻ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും. അത് മുടക്കാതിരുന്നാൽ മതി.- സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

മൂന്നാം മോദി സർക്കാരിലേക്ക് 51-ാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. തൃശൂരില്‍ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം.

മിനിറ്റുകൾക്കുള്ളിൽ രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചു

മിനിറ്റുകൾക്കുള്ളിൽ രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചു

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ച പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ചു. ഫെയ്സ്ബുക്കിലും എക്സിലും പങ്കുവച്ച പോസ്റ്റുകളാണ്, സംഭവം വൻ വാർത്താ പ്രാധാന്യം നേടിയതിനു തൊട്ടുപിന്നാലെ രാജീവ് ചന്ദ്രശേഖർ പിൻവലിച്ചത്.

പുതിയ ട്വീറ്റ് ഇപ്രകാരമാണ്

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ കീഴിലുള്ള മന്ത്രി സഭയിൽ എംപി എന്ന നിലയിലുള്ള എൻ്റെ 18 വർഷവും സഹമന്ത്രി എന്ന നിലയിലുള്ള എൻ്റെ 3 വർഷവും ഇന്ന് അവസാനിക്കുന്നു.

എൻ്റെ ടീമിലെ ഒരു പുതിയ യുവ ഇൻ്റേൺ ട്വീറ്റ് ചെയ്‌ത ഒരു ട്വീറ്റ്, ഈ 18 വർഷത്തെ എംപി എന്ന നിലയിൽ പൊതുസേവനത്തിൽ എല്ലാവരുടെയും പ്രചോദനത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട്, എൻ്റെ ഭാവി രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് ഒരു വിഭാഗം ആളുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.

ഇതിൽ കൂടുതൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ബിജെപിയുടെ ഒരു പ്രവർത്തകൻ എന്ന നിലയിൽ ഇന്ത്യയെയും തിരുവനന്തപുരത്തെയും മുന്നോട്ട് കൊണ്ടുപോകാനുള്ള എൻ്റെ പ്രവർത്തനവും പ്രതിബദ്ധതയും മുമ്പത്തെപ്പോലെ തന്നെ തുടരുന്നു.

റണ്‍വേയില്‍ ഒരേ സമയം രണ്ട് വിമാനങ്ങള്‍; അപകടം ഒഴിവായത് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍

റണ്‍വേയില്‍ ഒരേ സമയം രണ്ട് വിമാനങ്ങള്‍; അപകടം ഒഴിവായത് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍

മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഒരേ സമയം എത്തിയത് രണ്ട് വിമാനങ്ങള്‍. എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റണ്‍വേയില്‍ തന്നെ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് വന്‍ അപകടം ഒഴിവായത്.

വിമാനം ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നതായാണ് ഇന്‍ഡിഗോയുടെ വിശദീകരണം. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലർ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. തുടർന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. ഇന്‍ഡിഗോ വിമാനം ഇന്‍ഡോറില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു. എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതാണ്.

3-ാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി; ചടങ്ങിൽ പങ്കെടുത്ത് വിവിധ മേഖലകളിലെ പ്രമുഖർ

3-ാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി; ചടങ്ങിൽ പങ്കെടുത്ത് വിവിധ മേഖലകളിലെ പ്രമുഖർ

മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ബോളിവുഡ് സിനിമാ താരങ്ങളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുന്നുണ്ട്. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും പങ്കെടുത്തു.

കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളും നൽകിയിട്ടുണ്ട്.

മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണം

മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണം

ഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്‍റെ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഔദ്യോഗിക ക്ഷണം. ഡൽഹിയിലെ കേരള ഹൗസിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ച് കൊണ്ടുള്ള ക്ഷണക്കത്ത് ലഭിച്ചത്.

പിണറായി വിജയനു പുറമേ ഗവർണർക്കും സംസ്ഥാനത്തെ എംപിമാരേയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നും 115 ബിജെപി നേതാക്കളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.

സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും; മൂന്നാം മോദി സർക്കാരിൽ 2 മലയാളികൾ

സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും; മൂന്നാം മോദി സർക്കാരിൽ 2 മലയാളികൾ

ഡൽഹി: കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് പുറമേ ജോർജ് കുര്യൻ കൂടി മൂന്നാം മോദി സർക്കാരിലേക്ക്. കേരളത്തിൽ നിന്നും 2 കേന്ദ്ര മന്ത്രിമാരുണ്ടാവുമെന്ന ചർച്ച ഉയർന്നപ്പോഴും ഒരിക്കലും ലിസ്റ്റിലുണ്ടായിരുന്ന ആളല്ല മലയാളിയായ ജോർജ് കുര്യൻ. മുൻപ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനായിരുന്നു. മാത്രമല്ല ബിജെപിയുടെ സംസ്ഥാന ജന. സെക്രട്ടറി എന്ന പദവിയും വഹിച്ചിട്ടുണ്ട്.

ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യൻ മന്ത്രിസഭയിൽ അഗത്വം ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ജോർജ് കുര്യൻ കോട്ടയം സ്വദേശിയാണ്. സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കുകയാണ്. ഇന്ന് 7.15 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ.

ബിജെപി പട്ടികയില്‍ 36 മന്ത്രിമാര്‍

രാജ്നാഥ് സിങ്
നിതില്‍ ഗഡ്കരി
അമിത് ഷാ
നിര്‍മല സീതാരാമന്‍
അശ്വിനി വൈഷ്ണവ്
പിയൂഷ് ഗോയല്‍
മന്‍സുഖ് മാണ്ഡവ്യ
അര്‍ജുന്‍ മേഖ്വാള്‍
ശിവ്രാജ് സിങ് ചൗഹാന്‍
കെ അണ്ണാമലൈ
സുരേഷ് ഗോപി
മനോഹര്‍ ഖട്ടര്‍
സര്‍വാനന്ദ സോനോവാള്‍
കിരണ്‍ റിജിജു
റാവു ഇന്ദര്‍ജീത്
ജിതേന്ദ്ര സിങ്
കമല്‍ജീത് ഷെറാവത്ത്
രക്ഷ ഖദ്‌സെ
ജി കിഷന്‍ റെഡ്ഡി
ഹര്‍ദീപ് പുരി
ഗിരിരാജ് സിങ്
നിത്യാനന്ദ റായ്
ബണ്ടി സഞ്ജയ് കുമാര്‍
പങ്കജ് ചൗധരി
ബിഎല്‍ വര്‍മ
അന്നപൂര്‍ണ ദേവി
രവ്നീത് സിങ് ബിട്ടു
ശോഭ കരന്തലജെ
ഹര്‍ഷ് മല്‍ഹോത്ര
ജിതിന്‍ പ്രസാദ
ഭഗീരത് ചൗധരി
സിആര്‍ പാട്ടീല്‍
അജയ് തംത
ധര്‍മേന്ദ്ര പ്രധാന്‍
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ജ്യോതിരാദിത്യ സിന്ധ്യ

എന്‍ഡിഎയിലെ സഖ്യകക്ഷി മന്ത്രിമാര്‍

റാംമോഹന്‍ നായിഡു
ചന്ദ്രശേഖര്‍ പെമ്മസാനി
ലല്ലന്‍ സിങ്
രാം നാഥ് താക്കൂര്‍
ജയന്ത് ചൗധരി
ചിരാഗ് പാസ്വാന്‍
എച്ച് ഡി കുമാരസ്വാമി
പ്രതാപ് റാവു ജാഥവ്
ജിതിന്‍ റാം മാഞ്ചി
ചന്ദ്ര പ്രകാശ് ചൗധരി
രാംദാസ് അത്താ