വമ്പൻ ഓഫറുമായി എയർ ഇന്ത്യ; നിങ്ങൾക്കും സ്വന്തമാക്കാം 1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്

വമ്പൻ ഓഫറുമായി എയർ ഇന്ത്യ; നിങ്ങൾക്കും സ്വന്തമാക്കാം 1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്

വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. മസ്‌തേ വേൾഡ് സെയിൽ എന്ന പേരിട്ട് ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് നിരക്ക് കുറച്ചാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിൽ, ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകൾ വെറും 1,799 രൂപ മുതൽ ലഭിക്കും.ഈ ഓഫർ വെറും നാല് ദിവസത്തേക്ക് മാത്രമേ ലഭ്യമാകു. ഫെബ്രുവരി 2 മുതൽ തുടങ്ങിയ ഓഫർ ഫെബ്രുവരി 5 വരെ മാത്രമേ ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഉപഭോക്താക്കൾക്ക് 2024 ഫെബ്രുവരി 2 മുതൽ സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും.

എയർലൈൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ ഫ്ലൈറ്റിലെ ആഭ്യന്തര വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകൾ 1,799 രൂപയിൽ നിന്ന് ആരംഭിക്കുന്നു. അതേസമയം, ബിസിനസ് ക്ലാസ് നിരക്ക് 10,899 രൂപയാണ്. അതുപോലെ, അന്താരാഷ്ട്ര വിമാനങ്ങളിൽ ഇക്കണോമി ക്ലാസ് നിരക്ക് 10,899 രൂപയാണ്. ഈ വിൽപ്പനയിലെ ഇക്കോണമി നിരക്ക് 3,899 രൂപ മുതലാണ്.

ചില ലക്ഷ്യസ്ഥാനങ്ങളിൽ ഇക്കണോമി ക്ലാസ് നിരക്കും 9,600 രൂപയാണ്.എയർ ഇന്ത്യ എയർലൈൻ പറയുന്നതനുസരിച്ച്, അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗൾഫ്, മിഡിൽ ഈസ്റ്റ്, ഏഷ്യാ പസഫിക്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഈ വിൽപ്പനയ്ക്ക് കീഴിൽ ബുക്ക് ചെയ്യാൻ കഴിയുക. എക്‌സിക്യൂട്ടീവ്, പ്രീമിയം ഇക്കോണമി ക്ലാസുകൾക്ക് പ്രത്യേക നിരക്കുകളും എയർലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.

റോഡിന് വീതി കൂട്ടാന്‍ സ്വന്തം വീട് പൊളിച്ച്‌ നൽകി ബിജെപി എംഎല്‍എ

റോഡിന് വീതി കൂട്ടാന്‍ സ്വന്തം വീട് പൊളിച്ച്‌ നൽകി ബിജെപി എംഎല്‍എ

ഹൈദരാബാദിൽ റോഡ് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിച്ചുമാറ്റാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്ത് ബിജെപി എംഎല്‍എ രമണ റെഡ്ഡി. തെലങ്കാനയിലെ കാമറെഡ്ഡി മണ്ഡലത്തിലെ എംഎല്‍എയാണ് രമണ റെഡ്ഡി.

റോഡിന് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിക്കാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്യുകയാണ് രമണ റെഡ്ഡി. “എന്റെ വീട് ഇടിച്ചുനിരത്തുന്നത് ഒരു വലിയ ത്യാഗമായി ഞാന്‍ കാണുന്നില്ല. കാമറെഡ്ഡിയിലെ ജനങ്ങളുടെ സൗകര്യത്തിന് വേണ്ടിയാണ് ഞാന്‍ എന്റെ വീട് തകര്‍ത്തത്,”- കെ.വി.രമണ റെഡ്ഡി പറയുന്നു.

കാമറെഡ്ഡിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കുടുംബവീടാണ് സ്വമേധയാ പൊളിച്ചത്. കാമറെഡ്ഡി- അഡ്ലൂർ റോഡിന്റെ വീതി കൂട്ടുന്നതിനായാണ് അ​ദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്.കാമറെഡ്ഡി- അഡ്ലൂർ റോഡിന്റെ വീതി കൂട്ടുന്നതിനായാണ് അ​ദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. ആറ് കോടി രൂപ വിലമതിക്കുന്ന 1,000 സ്ക്വയർ ഫീറ്റിലുള്ള വീടാണ് പൊളിച്ചുമാറ്റിയത്.

മുനിസിപ്പൽ കമ്മീഷണറും മറ്റ് ഉദ്യോ​ഗസ്ഥരുമായി നിരവധി ചർച്ചകൾ നടത്തിയതിന് ശേഷമാണ് വീട് പൊളിക്കൽ നടപടിയിലേക്ക് കടന്നത്. തന്റെ ഈ തീരുമാനം ത്യാ​ഗമല്ലെന്നും ജനങ്ങളുടെ യാത്രാസൗകര്യം സു​ഗമമാക്കാനാണ് ഇത് ചെയ്തതെന്നും വെങ്കിട്ടരമണ റെഡ്ഡി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാലയിട്ടു; യുവാവ് അറസ്റ്റിൽ

ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാലയിട്ടു; യുവാവ് അറസ്റ്റിൽ

ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാലയിട്ട യുവാവ് അറസ്റ്റിൽ. ബെംഗളൂരു റായ്ച്ചൂരിലെ സിരിവാരയിലാണ് സംഭവം. സിരിവാര സ്വദേശി ആകാശ് തൽവാറാണ് (23) അറസ്റ്റിലായത്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പൊലീസ് 2 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആകാശ് ഉൾപ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

നത്തിങ് ഫോൺ 2എ ഈ മാസം എത്തും; പുതിയ ഇയർബഡും എത്തിക്കും

നത്തിങ് ഫോൺ 2എ ഈ മാസം എത്തും; പുതിയ ഇയർബഡും എത്തിക്കും

നത്തിങ്ങിന്റെ പുതിയ ഫോൺ നത്തിങ് ഫോൺ 2a ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ ഫോണിന്റെ ലോഞ്ച് തിയതി ഇവർ പുറത്ത് വിട്ടിട്ടില്ല. നത്തിങ് നേരത്തെ ഇന്ത്യയിൽ അവതരിപ്പിച്ച നത്തിങ് ഫോണും നത്തിങ് ഫോൺ 2വും മികച്ച അഭിപ്രായമാണ് ഉണ്ടായത്. തുടർന്നാണ് ബജറ്റ് ഫ്രണ്ട്ലി ഫോണായി നത്തിങ് 2എ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്.

നിലവിൽ ഈ ഫോണിന്റെ വിവരങ്ങൾ പങ്കിട്ട് ഒരു ടീസർ വീഡിയോ നത്തിങ് ഇന്ത്യയുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിവസേനയുള്ള ഉപയോ​ഗത്തിന് ഏറെ ഉപകാരപ്പെടുന്ന ഫോണായിരിക്കും ഇതെന്നാണ് നത്തിങ് അവകാശപ്പെടുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ നത്തിങ് ഫോൺ 2എയിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോസസർ ആയിരിക്കും ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

50എപി സാംസങ് ISOCELL S5KGN9 ആയിരിക്കും ഈ ഫോണിന്റെ പ്രൈമറി ക്യാമറ. 50എംപിയുടെ തന്നെ ISOCELL JN1 അൾട്രാ വൈഡ് ആംഗിൾ ലെൻസും ഈ ഫോണിൽ സ്ഥാനം പിടിച്ചേക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5 ഔട്ട് ഓഫ് ദി ബോക്‌സിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,290 mAh ബാറ്ററി ആയിരിക്കും ഫോണിന് ഉണ്ടാവുക.

ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 36,800 രൂപയാണ് ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്. അതേസമയം മറ്റ് രണ്ട് ഉത്പന്നങ്ങളും നത്തിങ് ഉടൻ പുറത്തിക്കും എന്നും സൂചന ലഭിച്ചിട്ടുണ്ട്. ഒരു പുതിയ ഇയർ ബഡും പുതിയ നെക്ക്ബാൻഡ് പ്രോയും ആണ് ഇവർ പുതിയതായി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. നത്തിങ്ങിന്റെ സബ് ബ്രാൻഡ് ആയ സിഎംഎഫ് ആയിരിക്കും പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുക.

മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു

മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു

ബംഗളൂരു: വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. വനംമന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനുശേഷമാണ് വെള്ളിയാഴ്ച തണ്ണീര്‍ കൊമ്പനെ പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മാനന്തവാടി നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. എന്നാല്‍ ആന പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തിരുന്നില്ല. ജനങ്ങള്‍ ആശങ്കയിലായതോടെ ആനയെ പടക്കംപൊട്ടിച്ചും മറ്റും വനമേഖലയിലേക്ക് തിരികെ അയയ്ക്കാന്‍ പൊലീസും വനംവകുപ്പും ചേര്‍ന്ന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

മയക്കുവെടിവെച്ച് പിടികൂടിയ ശേഷമാണ് ബന്ദിപ്പുര്‍ വനമേഖലയിലേക്ക് മാറ്റിയത്. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയിലേക്ക് കയറ്റി. രാത്രി വൈകിയാണ് രക്ഷാദൗത്യം പൂര്‍ത്തിയായത്.

വൈകീട്ട് അഞ്ചരയോടെയാണ് കാട്ടാനയ്ക്ക് നേരെ ആദ്യ മയക്കുവെടി വെക്കുന്നത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി വെടിയേറ്റത്. പിന്നീട് രണ്ടുതവണ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാന്‍ പാകത്തില്‍ തുറസായ സ്ഥലത്ത് എത്തിച്ചത്.മയക്കുവെടിയേറ്റ് ആന മയങ്ങിയെങ്കിലും അല്‍പദൂരം മുന്നോട് നീങ്ങിയിരുന്നു. ഇടയ്ക്ക് വെളിച്ചക്കുറവിനെത്തുടര്‍ന്ന് ദൗത്യം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാംരഭിച്ചു.

വാഴത്തോട്ടത്തിന് സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താണ് കുങ്കികളെ തണ്ണീര്‍ക്കൊമ്പ് സമീപം എത്തിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസകേന്ദ്രത്തിലെത്തിയത്. എന്നാല്‍ ആന പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തിരുന്നില്ല.

ദളപതി വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

ദളപതി വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

നടൻ വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം എന്ന പേര് നല്‍കിയേക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്തകൾ എന്നാൽ തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ നേരത്തെ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധക സംഘടന മത്സരിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കം സജീവമാക്കി വിജയ് രംഗത്തിറങ്ങിയത്.