by liji HP News | Apr 15, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനത്തിനുള്ള നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് നാലു വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിനായി അപേക്ഷിക്കേണ്ടത്. ncet.samarth.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഏപ്രില്‍ 30 വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിന് മെയ് രണ്ടുമുതല്‍ നാലു വരെ അവസരം നല്‍കും. മെയ് അവസാന ആഴ്ചയില്‍ അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കും. പരീക്ഷ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( എന്‍ടിഎ) അറിയിച്ചു. ജൂണ്‍ 12നാണ് പരീക്ഷ.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകളിലും ഐഐടി, എന്‍ഐടി, ആര്‍ഐഇ, സര്‍ക്കാര്‍ കോളേജുകള്‍ എന്നിവിടങ്ങളിലും നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമുകള്‍ ലഭ്യമാണ്.
മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലായി രാജ്യമൊട്ടാകെ 178 നഗരങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് വേണ്ടത്. ജനറലിന് 1200 രൂപയും ഒബിസി വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് 650 രൂപയുമാണ് പരീക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
by liji HP News | Apr 15, 2024 | Latest News, ദേശീയ വാർത്ത
വിഷുക്കാലത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് മലയാളത്തിൽ പ്രസംഗം ആരംഭിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്.
കേരളത്തിൽ എത്തിയതിൽ സന്തോഷം. പുതുവർഷം പുതിയ രാഷ്ട്രത്തിന്റെ തുടക്കം കുറിക്കലിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വീടുകളിലും മോദിയുടെ ഗ്യാരന്റി എത്തി. മുദ്ര ലോണുകൾ വഴി സഹായം നൽകി. കേരളത്തില്‍ ആയുഷ്മാൻ പദ്ധതി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയെന്നും മോദി പറഞ്ഞു.
പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. സാധാരണക്കാരുടെ പണം സിപിഐഎം കൊള്ളയടിച്ചു. കരുവന്നുരിലെ പാവങ്ങളുടെ പണം എങ്ങനെ തിരിച്ചുകൊടുക്കാം എന്ന് ഞാൻ ചർച്ച ചെയ്യുന്നു. കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും മോദി പറഞ്ഞു.
രാഹുൽ വന്നതിനേക്കാൾ കൂടുതൽ വയനാട്ടിൽ കാട്ടാന ഇറങ്ങിയെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. പിണറായി പറയുമ്പോൾ കോൺഗ്രസ് സമരം നിർത്തിയില്ലെങ്കിൽ ഫയലു പൊന്തും. ആദ്യത്തെ താമര വിരിയുന്നത് തൃശൂരിലായിരിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നും. ചാണകം പൂജ്യമായ വസ്തു.
വിമർശിക്കുന്നവരുടെ മാതാപിതാക്കൾ ചാണകത്തിൽ കിടന്നിട്ടില്ലെയന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.സുരേഷ് ഗോപി ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പത്മജ വേണുഗോപാല്‍, നടൻ ദേവൻ തുടങ്ങിയവരും സംബന്ധിച്ചു.
by Midhun HP News | Apr 14, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാൻ്റെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ വെടിവയ്പ്പ്. നടൻ്റെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റ് വസതിക്ക് പുറത്ത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർത്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു.
അക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണിയെത്തുടർന്ന് 2023 സെപ്റ്റംബറിൽ മുംബൈ പോലീസ് സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.
by liji HP News | Apr 13, 2024 | Latest News, ദേശീയ വാർത്ത
തിരുപ്പതി: ശൈശവ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിക്ക് ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് ബോര്‍ഡ് പരീക്ഷകളില്‍ ആന്ധ്രപ്രദേശില്‍ ഒന്നാം സ്ഥാനം. കര്‍ണൂല്‍ ജില്ലയിലെ പെഡ ഹരിവനം സ്വദേശിനിയായ എസ്നി നിര്‍മല എന്ന പെണ്‍കുട്ടിയാണു പരീക്ഷയില്‍ 440ല്‍ 421 മാര്‍ക്ക് നേടി നാടിനാകെ അഭിമാനമായത്. 95.7% മാര്‍ക്കാണ് നിര്‍മല നേടിയത്.
കഴിഞ്ഞവര്‍ഷം 89.5 വിജയശതമാനത്തോടെ 600ല്‍ 537 മാര്‍ക്ക് നേടിയാണു നിര്‍മല പത്താം ക്ലാസ് പരീക്ഷ പാസായത്. തങ്ങളുടെ മൂന്നു പെണ്‍മക്കളെയും നേരത്തെ വിവാഹം കഴിപ്പിച്ച മാതാപിതാക്കള്‍ ഇളയമകളായ നിര്‍മലയുടെ വിവാഹം നേരത്തെ നടത്താന്‍ തീരുമാനിച്ചിരുന്നു. മക്കളെ പഠിപ്പിക്കാന്‍ പണമില്ലെന്നായിരുന്നു രക്ഷകര്‍ത്താക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നിര്‍മല എല്‍എ വൈ.സായിപ്രസാദ് റെഡ്ഡിയെ സമീപിച്ചു.
എംഎല്‍എ ജില്ലാ കലക്ടര്‍ ജി.സൃജനയെ വിവരം അറിയിച്ചു. തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ടാണ് നിര്‍മലയെ ബാല വിവാഹത്തില്‍നിന്നു രക്ഷിച്ചത്. തുടര്‍ന്ന് അസ്പാരിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. ഐപിഎസ് ഓഫിസറാകുമെന്നും ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും നിര്‍മല മാധ്യമങ്ങളോടു പറഞ്ഞു.
by liji HP News | Apr 12, 2024 | Latest News, ദേശീയ വാർത്ത
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതികള്‍ പശ്ചിമ ബംഗാളിൽ പിടിയിൽ. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരാണ് എൻഐഎയുടെ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ഇവരെ എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ അറിയിച്ചു.
by liji HP News | Apr 11, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇന്ത്യ അടക്കം 92 രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇ-മെയില്‍ മുഖേനയാണ് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്. ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആപ്പിളിന്റെ സന്ദേശത്തില്‍ പറയുന്നത്.
ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 12.30 നാണ് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയത്. ആപ്പിളില്‍ നിന്ന് എത്ര പേര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയറിനെ കുറിച്ചും ഇ-മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഗോളതലത്തില്‍ സൈബര്‍ ആക്രമണത്തിന് ഇത്തരം ടൂളുകള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
Recent Comments