by liji HP News | Mar 15, 2024 | Latest News, ദേശീയ വാർത്ത
ജമ്മു കാശ്മീരിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്. 27 വയസായിരുന്നു. വിപിന്റെ മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. ഈ മാസം 12ന് രാത്രിയാണ് വിപിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവധിക്ക് നാട്ടിലായിരുന്ന വിപിൻ 20 ദിവസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിക്കാനായി കാശ്മീരിലേക്ക് പോയത്. എട്ട് വർഷം മുമ്പാണ് വിപിൻ ജോലിക്ക് കയറിയത്.
by liji HP News | Mar 15, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികള്‍ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കൂടെ ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പുകളാണ് നടക്കാന്‍ പോകുന്നത്. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താനും കമ്മീഷന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. പുതിയ രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇന്ന് ചുമതലയേറ്റതോടെ തെരഞ്ഞെടുപ്പിന് സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
by liji HP News | Mar 15, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ എന്നിവരടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 237 ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിലുളളത്. എല്ലാ ഹർജികളും കോടതി പരിഗണിക്കും. വിശദവാദം കേൾക്കും. വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടിലാണ് കേന്ദ്രം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തു.
നേരത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും നിയമം ചോദ്യം ചെയ്ത് ഹർജികൾ സമർപ്പിച്ചിരുന്നു.
by liji HP News | Mar 15, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസിലെ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. നിലവില്‍ എസ്ബിഐ നല്‍കിയ രേഖകള്‍ പൂര്‍ണമല്ലെന്നും തിങ്കളാഴ്ചയക്കകം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിച്ചെങ്കിലേ ബോണ്ട് വാങ്ങിയ ആള്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് പണം നല്‍കിയതെന്നു വ്യക്തമാകൂ. നിലവില്‍ നല്‍കിയ രേഖയില്‍ സീരിയല്‍ നമ്പറുകള്‍ ഇല്ല. സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.ബാങ്കിന്റെ അഭിഭാഷകന്‍ എവിടെയെന്നും കോടതി ചോദിച്ചു. കേസില്‍ ബാങ്ക് കക്ഷി അല്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കിയത്.
സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 12നാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കമ്മീഷന് എസ്ബിഐ കൈമാറിയത്. വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സാവകാശം തേടിയുള്ള എസ്ബിഐയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് എസ്ബിഐ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയത്. 2019 ഏപ്രില്‍ 12 മുതല്‍ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ബോണ്ടുകളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.
by liji HP News | Mar 15, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎല്‍) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്നുമുതല്‍ നിരവധി പേടിഎം സേവനങ്ങള്‍ ലഭ്യമാകില്ല. ഈ വര്‍ഷം ജനുവരി 31ന് തുടര്‍ച്ചയായ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
2024 ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങളോ ക്രെഡിറ്റോ സ്വീകരിക്കുന്നതില്‍ നിന്ന് പിപിബിഎലിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയപരിധി പിന്നീട് 15 ദിവസം കൂടി നീട്ടി മാര്‍ച്ച് 15 വരെയാക്കുകയായിരുന്നു.
by liji HP News | Mar 15, 2024 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന മമതാ ബാനര്‍ജിയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചു.
അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്എസ്‌കെഎം ആശുപത്രിയില്‍ മമതയെ പ്രവേശിപ്പിച്ചു. നെറ്റിയില്‍ നിന്ന് രക്തം വരുന്ന രീതിയില്‍ ആശുപത്രി കിടക്കയില്‍ നിന്നുള്ള മമതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കുവച്ചത്.
സൗത്ത് കൊല്‍ക്കത്തയിലെ ബാലിഗംഗില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയതിന് തൊട്ടുപിന്നാലെ മമത തന്റെ വസതിയിലെ ഫര്‍ണിച്ചറുകളില്‍ തല ഇടിച്ച് വീഴുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഞങ്ങളുടെ അധ്യക്ഷ മമതാ ബാനര്‍ജിക്ക് ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാര്‍ഥനയില്‍ അവരെ കൂടി ഉള്‍പ്പെടുത്തൂ.’ എന്ന കുറിപ്പോടെയാണ് തൃണമൂല്‍കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പരിക്കേറ്റ മമതയുടെ ചിത്രങ്ങള്‍ എത്തിയത്.
Recent Comments