by Midhun HP News | Mar 8, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അധികമായി കടമെടുക്കുന്നതിന് അനുമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.
സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസെറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്. സംസ്ഥാനം 19,370 കോടി രൂപ അധികമായി വേണമെന്ന നിര്‍ദേശമാണ് മുന്നോട്ടു നച്ചത്. ഇക്കാര്യം ധനകാര്യവകുപ്പ് സെക്രട്ടറി പരിശോധിച്ചെങ്കിലും അതിനോട് യോജിക്കാന്‍ തയ്യാറായില്ലെന്ന് വേണു പറഞ്ഞു.
by Midhun HP News | Mar 8, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: റഷ്യ-യുക്രൈന് യുദ്ധത്തില്‍ യുവാക്കളെ നിര്‍ബന്ധിപ്പിച്ച തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐയുടെ പ്രതിപ്പട്ടികയില്‍ മൂന്ന് മലയാളികളും. തിരുവനന്തപുരം സ്വദേശികളായ ടോമി, റോബോ, ജോബ് എന്നിവരാണ് പ്രതികള്‍. ഇവരടക്കം 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
തൊഴില്‍ തട്ടിപ്പും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം രാജ്യത്തെ ഏഴു നഗരങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആകര്‍ഷകമായ തൊഴില്‍ വാഗ്ദാനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്കി യുവാക്കളെ റിക്രൂട്ട് ചെയ്യുകയാണ് ചെയ്തിരുന്നത്.
റഷ്യയിലേക്കാണ് ജോലിക്കെന്ന പേരില്‍ കൊണ്ടുപോകുന്നത്. അവിടെ വെച്ച് നിര്‍ബന്ധമായി ചില രേഖകളില്‍ ഒപ്പിടുവിച്ച ശേഷം, റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്തിരുന്നതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
ഇത്തരത്തില്‍ ചതിക്കപ്പെട്ടതിന്റെ വീഡിയോ യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. 12 യുവാക്കള്‍ ഇത്തരത്തില്‍ ചതിയില്‍പ്പെട്ട് കുടുങ്ങിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ആറിന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ നടത്തിയ റെയ്ഡില്‍ 50 ലക്ഷത്തിലധികം രൂപയും നിരവധി രേഖകളും സിബിഐ പിടിച്ചെടുത്തിരുന്നു.
by Midhun HP News | Mar 8, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് പാചകവാതക വിലയില്‍ കുറവ് വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാണെന്നും, ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാണെന്നും, ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗാര്‍ഹിക സിലിണ്ടര്‍ വില കുറച്ചതോടെ, പുതുക്കിയ വില 810 രൂപയായി. നേരത്തെ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ വില 910 രൂപയായിരുന്നു.
by liji HP News | Mar 7, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കര്‍ഷക സമരത്തിനിടെ ഹരിയാനയില്‍ കര്ഷകന് ശുഭ്കരന്‍ സിങ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളിലെ രണ്ട് എഡിജിപിമാരും ഉള്‍പ്പെടും.
സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ട എഡിജിപിമാരുടെ പേര് ഇരു സംസ്ഥാനങ്ങളും ഇന്നുതന്നെ ഹൈക്കോടതിയെ അറിയിക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഹരിയാന സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി, സമരക്കാര്‍ക്ക് നേരെ എന്തു തരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് ഉപയോഗിച്ചതെന്ന് അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമരത്തില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതിനും പ്രതിഷേധത്തിന് സ്ത്രീകളെയും കുട്ടികളെയും കവചമായി ഉപയോഗിച്ചതിനും കര്‍ഷകരെയും കോടതി വിമര്‍ശിച്ചു. കര്‍ഷക സമരത്തിനിടെ ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കര്ഷകന്, 21 കാരനായ ശുഭ്കരന്‍ സിങ് കൊല്ലപ്പെടുന്നത്. പൊലീസിന്റെ വെടിയേറ്റാണ് ശുഭ്കരന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.
by liji HP News | Mar 7, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജെഡിയുവിനെ കൂറുമാറ്റിയ ബിജെപിക്ക് ബിഹാറില്‍ തിരിച്ചടി നല്കാന് ഇന്ത്യാ മുന്നണിയുടെ നീക്കം. എന്‍ഡിഎ സഖ്യകക്ഷിയായ, അന്തരിച്ച രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെ മഹാസഖ്യത്തിലെത്തിക്കാനാണ് ശ്രമം. എല്‍ജെപി നേതാവും എംപിയുമായ ചിരാഗ് പാസ്വാനുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്.
ഇന്ത്യ മുന്നണിയില്‍ ചേര്‍ന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി ( രാം വിലാസ്) ക്ക് എട്ടു സീറ്റ് നല്‍കാമെന്നാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം. ഉത്തര്‍പ്രദേശില്‍ രണ്ടു സീറ്റ് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. ഇതില്‍ ചിരാഗ് ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
by liji HP News | Mar 7, 2024 | Latest News, ദേശീയ വാർത്ത
ദുബായ്: സ്വകാര്യ മേഖലയിലെ കമ്പനികളിലെ ജീവനക്കാരുടെ താമസ നടപടിക്രമങ്ങളും വര്‍ക്ക് പെര്‍മിറ്റുകളും സുഗമമാക്കുന്നതിന് ‘വര്‍ക്ക് ബണ്ടില്‍’ പദ്ധതി ആരംഭിച്ച് യുഎഇ സര്‍ക്കാര്‍.
എട്ട് സേവനങ്ങള്‍ ഒരു പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടം ദുബായില്‍ നടപ്പാക്കുകയും ക്രമേണ മറ്റ് എമിറേറ്റുകളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുകയും ചെയ്യും. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ചട്ടക്കൂടുകള്‍ക്കുള്ളില്‍ റെസിഡന്‍സികളും തൊഴില്‍ കരാറുകളും പുതുക്കുന്നതിന് മുമ്പ് നീക്കിവച്ചിരുന്ന 62 ദശലക്ഷം പ്രവൃത്തിദിനങ്ങള്‍ വീണ്ടെടുക്കാന്‍ എംപ്ലോയ്മെന്റ് പാക്കേജ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പ്രതിവര്‍ഷം 25 ദശലക്ഷം നടപടിക്രമങ്ങള്‍ വെട്ടിക്കുറയ്ക്കുകയും അതുവഴി സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ഗണ്യമായ ലാഭം നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Recent Comments