by Midhun HP News | Aug 22, 2023 | Latest News, കേരളം, ദേശീയ വാർത്ത
മുംബൈ: പതിനേഴുകാരന്‍ അമ്മയെ അടിച്ചു കൊന്നു. അമ്മ ആര്‍ക്കോ രഹസ്യമായി മൊബൈല്‍ഫോണില്‍ സന്ദേശം അയക്കുന്നത് കണ്ടതിനെത്തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സോണാലി ഗോഗ്ര എന്ന 35 കാരിയാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അമ്മ ഫോണില്‍ ആര്‍ക്കോ സന്ദേശം അയക്കുന്നത് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ അമ്മയുടെ സ്വഭാവത്തില്‍ കുട്ടിക്ക് സംശയം തോന്നി,
തുടര്‍ന്ന് ഈ വിഷയത്തെച്ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ കോടാലി എടുത്ത് മകന്‍ അമ്മയെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭീവണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും, ഇതുവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Aug 21, 2023 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: തുമ്പയില്‍ നാഗാലാന്‍ഡ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നു പിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മേനംകുളം സ്വദേശി അനീഷിനെ കസ്റ്റഡിയില്‍ എടുത്തു.
തുമ്പയില്‍ ഒരു സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ് നാഗാലാന്‍ഡ് സ്വദേശിയായ യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അനീഷ് യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം കടന്നുപിടിച്ചത്. തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ നാട്ടുകാരും സഹപ്രവര്‍ത്തകരും ഓടിയെത്തി. സംഭവസ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെട്ട യുവാവിനെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് പിടികൂടുകയായിരുന്നു.
26കാരന്‍ നേരത്തെയും സമാമനായ കേസില്‍പ്പെട്ടിട്ടുണ്ടോയെന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Aug 19, 2023 | Latest News, Uncategorized, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന കണ്ടന്റുകളുടെ റീച്ചിനെ കുറിച്ചും സ്വാധീനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി. ഫെയ്‌സ്ബുക്കിലൂടെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചതിന് എതിരായ കേസില്‍ ബിജെപി നേതാവും തമിഴ് ചലച്ചിത്ര നടനും മുന്‍ എംഎല്‍എയുമായ എസ് വി ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം. ‘ഒരാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കില്‍, അതിന്റെ സ്വാധീനത്തെ കുറിച്ചും റീച്ചിനെ കുറിച്ചും അദ്ദേഹം ശ്രദ്ധാലുവായിക്കണം.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്ന് കരുതുന്നവര്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടാനും തയ്യാറായിരിക്കണം’ എന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായി ഷെയര്‍ ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തനിക്കെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ശേഖര്‍ സുപ്രീംകോടതിയെ സമീപിച്ചത്.ശേഖര്‍ കണ്ണില്‍ മരുന്നൊഴിച്ചിരുന്നതിനാല്‍, ഷെയര്‍ ചെയ്ത പോസ്റ്റിലെ ഉള്ളടക്കം വായിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
2018ലാണ് എസ് വി ശേഖര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായി ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പോസ്റ്റ് ഷെയര്‍ ചെയ്തത്. മറ്റൊരാള്‍ എഴുതിയ കണ്ടന്റ് വായിച്ചു നോക്കാതെ ഷെയര്‍ ചെയ്തതാണെന്നും പിറ്റേന്നു തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമ ചോദിച്ചെന്നും എസ് വി ശേഖര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ക്ഷമ പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഇടുന്ന കണ്ടന്റിന്റെ ഉത്തരവാദിത്തം അവരവര്‍ക്ക് തന്നെയാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
തമിഴ്‌നാട്ടിലെ മാധ്യമങ്ങളെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എസ് വി ശേഖര്‍ പങ്കുവച്ച പോറ്റിന്റെ ഉള്ളടക്കമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
by Midhun HP News | Aug 19, 2023 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
മുംബൈ: വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. അച്ചടക്കനടപടിയെന്ന നിലയില്‍ ന്യായമായ രീതിയില്‍ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശനിരക്കിനൊപ്പം അധിക പലിശചേര്‍ത്തുള്ള പിഴപ്പലിശരീതി പാടില്ലെന്നു ആര്‍ബിഐ നിര്‍ദേശിച്ചു.
പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതില്‍ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാന്‍ പാടില്ല. 2024 ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
ധനകാര്യസ്ഥാപനങ്ങള്‍ വായ്പപ്പലിശയില്‍ അധികമായി ഒരു ഘടകവും ചേര്‍ക്കാന്‍ പാടില്ല. ഒരേ വ്യവസ്ഥകളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. ഒരേ തരത്തിലുള്ള വ്യവസ്ഥാലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ വ്യത്യാസം പാടില്ലെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.
by Midhun HP News | Aug 19, 2023 | Latest News, ദേശീയ വാർത്ത
ബെംഗളൂരു: ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ തുറന്നു. അൾസൂരിലെ കേംബ്രിഡ്ജ് ലേഔട്ടിലെ 1021 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഉദ്ഘാടനം ചെയ്തു. 45 ദിവസംകൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്.
പദ്ധതിക്ക് മാർഗ്ഗനിർദേശം നൽകിയ മദ്രാസ് ഐഐടിയെ അശ്വിനി വൈഷ്ണവ് പ്രശംസിച്ചു. പൂർണമായും ഓട്ടോമേറ്റഡ് ആയ കെട്ടിട നിർമാണ സാങ്കേതികവിദ്യയാണ് ഇതെന്നും ഈ തരത്തിലുള്ള നിർമ്മാണങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ലാസൻ ആൻഡ് ടബ്രോ ലിമിറ്റഡ് ആണ് നിർമ്മാണം നടത്തിയത്. പ്രത്യേക റോബോട്ടിക് യന്ത്രങ്ങൾ ഉപയോഗിച്ച് ഘട്ടംഘട്ടമായി കോൺക്രീറ്റ് നിക്ഷേപിച്ചാണ് കെട്ടടത്തിന്റെ ഭിത്തികൾ നിർമ്മിച്ചത്. ഇതിനായി പെട്ടെന്ന് ഉറയ്ക്കുന്ന പ്രത്യേക കോൺക്രീറ്റ് ആണ് ഉപയോഗിച്ചത്.
by Midhun HP News | Aug 18, 2023 | Latest News, ദേശീയ വാർത്ത
വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഇനി പിഴപ്പലിശ വേണ്ടെന്ന് റിസർവ് ബാങ്ക്. പിഴപ്പലിശയ്ക്ക് പകരം നിശ്ചിത തുക തീരുമാനിക്കണമെന്ന് ബാങ്കുകളോടും മറ്റു ധനകാര്യ സ്ഥാപനങ്ങളോടും ആർബിഐയുടെ മാർഗ നിർദേശം. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

Recent Comments