by Midhun HP News | Jan 31, 2024 | Latest News, ദേശീയ വാർത്ത
ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലോ? ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് 92 ഇടങ്ങളില്‍ നിന്നായി ദിനോസറുകളുടെ വാസസ്ഥലത്തിന്‍റെയും 256 മുട്ടകളുടെയും ഫോസിലുകള്‍ കണ്ടെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
മുട്ടയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ 20 മുട്ടകള്‍ വരെയെന്ന കണക്കില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. 66 ദശലക്ഷം (6.6 കോടി)വര്‍ഷങ്ങള്‍ ഈ ഫോസിലുകള്‍ക്ക് പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓരോ മുട്ടയ്ക്കും 15 മുതല്‍ 17 സെന്‍റീമീറ്റര്‍ വരെ വ്യാസമുണ്ട്. ഓരോ കൂട്ടിലും 20 മുട്ടവരെയും ദിനോസറുകള്‍ സൂക്ഷിച്ചിരുന്നു.
ചില മുട്ടകളില്‍ വിരിയാന്‍ വച്ചതിന്‍റെ ശേഷിപ്പുകളുണ്ടായിരുന്നു. ചിലതില്‍ അത് കണ്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ദിനോസറുകള്‍ ലോകത്തില്‍ നിന്ന് വംശനാശം സംഭവിക്കുന്നതിന് മുന്‍പ്, പരിണാമത്തിലെ അവസാനദശയില്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം.
by Midhun HP News | Jan 31, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യം വികസനത്തിന്റെ പാതയിലെന്ന് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പ്രതിസന്ധികള്‍ക്ക് ഇടയിലും സമ്പദ് വ്യവസ്ഥ വളര്‍ന്നു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പുതിയ ഭാരതത്തിന്റെ ഉദയമാണ്. ലക്ഷക്കണത്തിന് യുവാക്കള്‍ക്ക് ജോലി നല്‍കാനായി. കായികരംഗത്തും ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാനായി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞു കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷം വനിതാ സംവരണം യാഥാര്‍ത്ഥ്യമായി. ബില്‍ പാസ്സാക്കിയത് ചരിത്ര നേട്ടമാണ്. ക്രിമിനല്‍ നിയമങ്ങളും പരിഷ്‌കരിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. ചന്ദ്രയാന്‍ വിജയം അഭിമാനകരമാണ്. ജി20 ഉച്ചകോടി വിജയകരമായി നടപ്പാക്കാനായി. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.
by Midhun HP News | Jan 31, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ 11 ന് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭ ചേംബറിലാണ് യംയുക്ത സമ്മേളനം ചേരുക.
കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ സാമ്പത്തിക സര്‍വേ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ജമ്മു കശ്മീരിന്റെ ബജറ്റും മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. അടുത്ത മാസം ഒമ്പതു വരെയാണ് സമ്മേളനം നടക്കുക. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം സമ്മേളന കാലയളവില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
by Midhun HP News | Jan 31, 2024 | Latest News, ദേശീയ വാർത്ത
കൊച്ചി: സിഎംപി ജനറല്‍ സെക്രട്ടറിയായി സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തത്.
സെക്രട്ടറിമാരായി സി എ അജീര്‍, സി എന്‍ വിജയകൃഷ്ണന്‍, കൃഷ്ണന്‍ കോട്ടുമല, എംപി സാജു, കെ സുരേഷ് ബാബു എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിമാരായി വികാസ് ചക്രപാണി, സി കെ രാധാകൃഷ്ണന്‍, കെ എ കുര്യാന്‍, എ നിസാര്‍, കാഞ്ചന മാച്ചേരി എന്നിവരെയും തെരഞ്ഞെടുത്തു. വി കെ രവീന്ദ്രനാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളായി ബി എസ് സ്വാതികുമാര്‍, പിആര്‍എന്‍ നമ്പീശന്‍, എ രാജീവ് എന്നിവരെയും തെരഞ്ഞെടുത്തു.
by Midhun HP News | Jan 31, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എംഎല്‍എ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്വരാജിനോടും കെ ബാബുവിനോടും വാദങ്ങള്‍ എഴുതി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ജിയില്‍ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.
തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ടു തേടിയെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ബാബുവിനെതിരെ സ്വരാജ് നല്‍കിയ പരാതി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ കെ ബാബു നല്‍കിയ അപ്പീലിൽ ഹൈക്കോടതി നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.
by Midhun HP News | Jan 30, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ദര്‍ശിക്കാന്‍ പോകുന്ന ഭക്തര്‍ക്കായി മെഗാ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേടിഎം. ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ നൂറ് ശതമാനം വരെ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഓഫര്‍ ആണ് പേടിഎം പ്രഖ്യാപിച്ചത്.
ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന് ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ സമയത്ത് BUSAYODHYA, FLYAYODHYA പ്രോമോ കോഡുകള്‍ ഉപയോഗിക്കാനാണ് സഞ്ചാരികളോട് പേടിഎം നിര്‍ദേശിക്കുന്നത്. കോഡ് ഉപയോഗിക്കുന്ന ഓരോ പത്താമത്തെ ഉപയോക്താവിനും ബസ് യാത്രയ്ക്ക് പരമാവധി ആയിരം രൂപയും വിമാന ടിക്കറ്റ് ബുക്കിങ്ങിന് പരമാവധി 5000 രൂപ വരെ നല്‍കുന്നതാണ് ഓഫര്‍. ഇതിന് പുറമേ മറ്റൊരു ഓഫറായി സൗജന്യ കാന്‍സലേഷന്‍ ഓപ്ഷനും നല്‍കുന്നുണ്ട്. കാരണം ബോധ്യപ്പെടുത്താതെ തന്നെ പണം മുഴുവന്‍ റീഫണ്ട് ആയി ലഭിക്കുന്നതാണ് ഈ ഓഫര്‍.
Recent Comments