by Midhun HP News | Jan 2, 2024 | Latest News, ദേശീയ വാർത്ത
ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 21 കാരിയായ വിദ്യാർത്ഥിനി ജീവനൊടുക്കി. ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ഥിനിയുമായ വര്‍ഷിണിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബിബിഎ പഠനത്തിനൊപ്പം ഫോട്ടോഗ്രാഫി കോഴ്സും ചെയ്തിരുന്ന വിദ്യാര്‍ഥിനിയാണ് വര്‍ഷിണി. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവിലെ ഒരു മാളില്‍ ഫോട്ടോഷൂട്ടിന് പോകാന്‍ വര്‍ഷിണി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ അനുമതി നിഷേധിച്ചതോടെ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വര്‍ഷിണിയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മരണം സംബന്ധിച്ച് സുഹൃത്തുക്കളായ ആര്‍ക്കെങ്കിലും സന്ദേശം അയച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
by Midhun HP News | Jan 1, 2024 | Latest News, ദേശീയ വാർത്ത
ടോക്കിയോ: ജപ്പാന്‍ കടലില്‍ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി. കടലില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം കരയിലും അനുഭവപ്പെട്ടു. ഇഷികാവ തീരത്തും സമീപ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ശേഷമാണ് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 ഭൂചലനം ആണ് രേഖപ്പെടുത്തിയത്.
അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിലുള്ളത്. ഹോണ്‍ഷു ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തിന്റെ ബാക്കി ഭാഗങ്ങളിലും സുനാമി മുന്നറിയിപ്പുകള്‍ ഉണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകള്‍ നിലവില്‍ താസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മാറി താമസിക്കാന്‍ ആരംഭിച്ചു.
നിലവില്‍ നാശനഷ്ടം കണക്കാക്കിയിട്ടില്ല. ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആണവനിലയങ്ങളില്‍ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തില്‍ ഏറ്റവും അധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു.
by Midhun HP News | Dec 30, 2023 | Latest News, ദേശീയ വാർത്ത
ലണ്ടന്‍: യുകെയില്‍ യുവതിയുടെ ചെവിക്കുള്ളിൽ ആഴ്ചകളോളം വലകെട്ടി താമസമാക്കി ചിലന്തി. കണ്ടന്റ് ക്രിയേറ്ററും സ്‌കൂള്‍ അധ്യാപികയുമായ 29കാരി ലൂസി വൈല്‍ഡ് എന്ന യുവതിയുടെ ചെവിക്കുള്ളിലാണ് ചിലന്തി കൂടുകൂട്ടിയത്. ആഴ്ചകളോളം നീണ്ട അസഹനീയമായ വേദനയെ തുടർന്നാണ് കാമറ ഘടിപ്പിച്ച സ്മാര്‍ട് ബട്‌സ് ഉപയോഗിച്ച് ചെവി പരിശോധിച്ചത്.
പരിശോധിച്ചപ്പോൾ കണ്ട കാഴ്‌ച തന്നെ ഞെട്ടിച്ചെന്നും ഉടൻ എമർജൻസി നമ്പറിൽ വിളിച്ച് സഹായം അഭ്യാർഥിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ചെവിക്കുള്ളിൽ നിന്നും ചെറിയ ശബ്ദവുമുണ്ടായിരുന്നു എന്ന് യുവതി പറഞ്ഞു. ചെറുചൂടു ഒലിവ് ഓയില്‍ ഒഴിച്ച് അവർ ചിലന്തിയെ പുറത്തിറക്കി. ചിലന്തിക്ക് ഒരു സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. ചിലന്തിയെ പുറത്തെടുത്തെങ്കിലും ചെവിയില്‍ നിന്നും രക്തസ്രാവമുണ്ടെന്നും കേള്‍വിക്കുറവു അനുഭവപ്പെടുന്നുണ്ടെന്നും യുവതി പറഞ്ഞു.
ഇത്തരത്തിൽ ആഴ്‌ചകളോളം ചെവിക്കുള്ളിൽ ചിലന്തിയിരുന്നത് അറിയാതെ പോയത് ഡോക്ടർമാരെയും അത്ഭുതപ്പെടുത്തി. യുവതി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ചിലന്തിയെ പുറത്തെടുത്തപ്പോഴുണ്ടായ വേദന പ്രസവ വേദനയെക്കാള്‍ അസഹനീയമായിരുന്നു എന്ന് യുവതി പറഞ്ഞു.
by Midhun HP News | Dec 30, 2023 | Latest News, ദേശീയ വാർത്ത
അയോധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ, രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും അയോധ്യയില്‍ എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ അടുത്ത 22ന് നടക്കാനിരിക്കെ, അയോധ്യയിലെ പുതിയ വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശിന്റെ മുഖഛായ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഒട്ടേറെ വികസന പദ്ധതികള്‍ക്കും മോദി തുടക്കം കുറിച്ചു.
വിമാനത്താവളം മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള മോദിയുടെ റോഡ് ഷോ കാണാന്‍ പാതയ്ക്കിരുവശവും ജനങ്ങള്‍ തിങ്ങിക്കൂടി. പുഷ്പവൃഷ്ടിയോടെയാണ് പലരും പ്രധാനമന്ത്രിയെ വരവേറ്റത്. ആദ്യം വാഹനത്തിലിരുന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി പിന്നീട് വാതില്‍ തുറന്ന് കൈവീശി. പാതയോരങ്ങളില്‍ കലാസംഘങ്ങളുടെ പ്രകടനങ്ങള്‍ റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി.
ഉദ്ഘാടനത്തിനു ശേഷം റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ പരിശോധിച്ച പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും അനുഗമിച്ചു. 240 കോടി രൂപ ചെലവിട്ടാണ് അയോധ്യാ ധാം ജങ്ഷന്‍ എന്നു പേരിട്ട റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധരിച്ചത്.
by Midhun HP News | Dec 30, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി മോദി ഇന്ന് അയോധ്യ സന്ദർശിക്കും. അയോധ്യാ ധാം റെയിൽവെ സ്റ്റേഷനും മഹർഷി വാൽമീകി അന്താരാഷട്ര വിമാനത്താവളവും അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് 15,700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സന്ദർശനം.
ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത്. ഇന്ന് രാവിലെ 11.15 ന് 240 കോടി ചിലവഴിച്ച് പുതുക്കിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നടക്കും. ക്ഷേത്ര നിർമ്മിതിയോട് സാമ്യമുള്ളതാണ് അടുത്തിടെ പേര് പുതുക്കിയ സ്റ്റേഷന്റെ നിർമ്മാണം. 12.15ന് 1450 കോടി ചിലവിട്ട് വികസിപ്പിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്‌ക്ക് ഒരു മണിയോടെ 16 കിലോമീറ്റർ നീളുന്ന മോദിയുടെ റോഡ് ഷോയും ഉണ്ടാകും. തുടർന്ന് നടക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അയോധ്യ നഗരം മുഴുവൻ അണിഞ്ഞൊരുങ്ങി. നിരോധിത ഖലിസ്ഥാൻ സംഘടനാ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു മോദിയെ റോഡ്ഷോക്കിടെ ആക്രമിക്കണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോധ്യയിൽ വിവിധ സേനാ വിഭാഗങ്ങളെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Dec 30, 2023 | Latest News, ദേശീയ വാർത്ത
കർണാടകയിൽ പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരേ കുടുംബത്തിലെ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. അഞ്ച് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ അവർ ബുദ്ധിമുട്ടിയിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. അഞ്ചുപേരെയും അവസാനമായി കണ്ടത് 2019 ജൂലൈയിലാണ്. ഏറെ നാളായി അവരുടെ വീട് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു.
Recent Comments