by Midhun HP News | Dec 15, 2023 | Latest News, ദേശീയ വാർത്ത
ദില്ലി: പാർലമെന്റ് അതിക്രമ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരൻ ലളിത് ഝാ. മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സാങ്കേതിക തെളിവ് ശേഖരണത്തിൽ ഇത് പൊലീസിന് വെല്ലുവിളിയാകും. രാജസ്ഥാനിൽവച്ച് മൊബൈൽ ഫോണുകൾ നശിപ്പിച്ചുവെന്നാണ് ഇയാളുടെ മൊഴി. അതേ സമയം മൊബൈൽ ഫോൺ കത്തിച്ചുകളഞ്ഞുവെന്ന മൊഴി പൂർണമായി വിശ്വാസത്തിലെടുക്കത്ത നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ മഹേഷിനെയും കൈലാഷിനെയും തെളിവ് നശിപ്പിക്കാൻ സഹായിച്ചതിന് പ്രതിചേർക്കാൻ സാധ്യതയുണ്ട്.
പാർലമെൻ്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരൻ ലളിത് ഝാ ഇന്നലെയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കർഥ്യവ് പഥ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി മാറ്റി. കേസിൽ ആറു പേരാണ് ഉള്ളതെന്നാണ് ദില്ലി പൊലീസ് പറഞ്ഞിരുന്നത്. ഇയാൾ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായതായി പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, പാർലമെൻറിലെ സുരക്ഷ വീഴ്ചയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വിമർശനം ശക്തിപ്പെടുന്നതിനിടയിലാണ് അമിത്ഷായുടെ പ്രതികരണം വന്നത്. എന്നാൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കര്‍ അറിയിച്ചത്.
by Midhun HP News | Dec 15, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: പാർലമെന്റിൽ അതിക്രമിച്ചു കയറി പുകയാക്രമണം നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ ലളിത് മോഹന്‍ ഝാ അറസ്റ്റിൽ. ബീഹാര്‍ സ്വദേശിയായ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കര്‍ത്തവ്യപഥ് പൊലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറി. കേസിലെ ആറാം പ്രതിയാണ് ലളിത് ഝാ. പാർലമെന്റ് ആക്രമണത്തിന് ശേഷം രാജസ്ഥാനിൽ ഒളിവിൽ കഴിയുകയായിരുന്നു.
പാർലമെന്റ് ആക്രമണത്തിന് നേതൃത്വം നൽകിയത് ലളിത് ഝാ ആണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടക്കുന്ന സമയത്ത് പാർലമെന്റിന്റെ പുറത്ത് ഇയാൾ ഉണ്ടായിരുന്നു. പുക ആക്രമണത്തിന്റെ വീഡിയോ ഇയാള്‍ ചിത്രീകരിക്കുകയും കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു എന്‍ജിഒയുടെ സ്ഥാപകനായ നീലാക്ഷ് എന്നയാള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ലളിത് ഝായും നേരത്തെ അറസ്റ്റിലായ നാലു പേരും അടക്കം ആറുപേര്‍ ആസൂത്രണത്തില്‍ പങ്കാളികള്‍ ആയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ലോക്‌സഭയിലെ പുകയാക്രമണത്തില്‍ സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരും, പാര്‍ലമെന്റിന് പുറത്തെ ആക്രമണത്തില്‍ നീലം, അമോല്‍ ഷിന്‍ഡെ എന്നിവരുമാണ് നേരത്തെ പിടിയിലായത്. ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യുന്നതിന് പ്രതികളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്.
by Midhun HP News | Dec 14, 2023 | Latest News, ദേശീയ വാർത്ത
കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ സിബിഐയുടെ വ്യാപക റൈഡ്. വിരമിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരുടെ വീട്ടിലും, സ്ഥാപനങ്ങളിലുമാണ് പരിശോധന. കൊൽക്കത്ത ഉൾപ്പെടെ 13 സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം.
രണ്ട് മുൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും റൈഡ് പുരോഗമിക്കുകയാണ്. ഇരുവരും സിബിഐ റഡാറിൽ ഉണ്ടായിരുന്നു. കൽക്കരി കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മാജി എന്ന ലാലയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കൻ കൊൽക്കത്തയിലെ ഭവാനിപൂർ, വെസ്റ്റ് ബർദ്വാൻ ജില്ലയിലെ ദുർഗാപൂർ, കുൽതി, മാൾഡ തുടങ്ങിയ സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.
കേന്ദ്ര സായുധ പൊലീസ് സേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. കൽക്കരി കള്ളക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട് ഇസിഎൽ മുൻ ഡയറക്ടറെയും സെൻട്രൽ സിഐഎസ്എഫിലെ മുൻ ഇൻസ്പെക്ടർ ആനന്ദ് കുമാർ സിംഗിനെയും ഈ വർഷം ആദ്യം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അഴിമതിയുടെ വിഹിതം ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും ലാലയുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ അറിയിച്ചു.
by Midhun HP News | Dec 14, 2023 | Latest News, ദേശീയ വാർത്ത
ലോക്സഭയിലെ സുരക്ഷ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വെച്ച കേരളത്തിൽ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, വി.കെ.ശ്രീകണ്ഠൻ, ബെന്നി ബഹന്നാൻ എന്നിവരാണ് സസ്പെൻഡിലായ കേരളത്തിൽ നിന്നുള്ള എംപിമാർ.
സഭ നടപടികൾ തടസ്സപ്പെടുത്തിയതിന് ആണ് നടപടി. നേരത്തെ രാജ്യസഭയിൽ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും സസ്പെൻഡ് ചെയ്തിരുന്നു.
by Midhun HP News | Dec 14, 2023 | Latest News, ദേശീയ വാർത്ത
ടെക് ലോകത്ത് വമ്പൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഒന്നായിരുന്നു ഗൂഗിൾ മാപ്സ്. എന്നാൽ ഒരിടയ്ക്ക് ഗൂഗിൾ മാപ്സ് വഴി തെറ്റിക്കുന്നു എന്നുള്ള നിരവധി പരാതികൾ ഉയർന്നെങ്കിലും ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്സ്. ഇപ്പോഴിതാ മാപ്സിൽ പുതിയൊരു ഫീച്ചർകൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് മാപ്സ്.
നേരത്തെ തന്നെ നിരവധി രാജ്യങ്ങളിൽ അവതരിപ്പിച്ച ഫീച്ചറായ സേവ് ഫ്യൂവൽ എന്ന ഫീച്ചറാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നോടെ മാപ്സ് നമ്മുക്ക് സഞ്ചരിക്കാനുള്ള വഴികളിൽ വ്യത്യസ്ത റൂട്ടുകൾക്കുള്ള ഇന്ധനമോ ഊർജ്ജ ഉപഭോഗം കണക്കാക്കും. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. നമ്മുടെ വാഹനത്തിൽ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്ന ഇൻപുട്ട് നൽകാനും അതിലൂടെ കൂടുതൽ കൃത്യമായ വിവിരം ലഭ്യമാക്കാനും ഫ്യുവൽ സേവിങ് ഫീച്ചറിൽ ഓപ്ഷനുണ്ട്.
ഗൂഗിൾ മാപ്സ് തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്ത ശേഷം സെറ്റിങ്സിൽ നാവിഗേഷൻ തെരഞ്ഞെടുക്കുക. റൂട്ട് ഓപ്ഷനുകൾ കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ടിംഗ് തിരഞ്ഞെടുക്കാൻ കഴിയും.
by Midhun HP News | Dec 14, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: പാർലമെൻ്റിൽ ഇന്നലെ അതിക്രമം കാട്ടിയ പ്രതികൾക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു. പാർലമെൻറ് സുരക്ഷയ്ക്കുള്ള കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ച ആഴ്ച തന്നെ ആണ് അതിക്രമം നടന്നത്. പ്രധാനമന്ത്രി അമിത് ഷായോടും സ്പീക്കറോടും സംസാരിച്ചു. രാത്രിയിൽ അടിയന്തര സുരക്ഷാ യോഗം ചേർന്നു. പിടിയിലാവർക്ക് ഭീകരബന്ധം ഇല്ലെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. യുഎപിഎക്ക് പുറമെ, ക്രിമിനൽ ഗൂഢാലോചന, അതിക്രമിച്ച് കടക്കൽ അടക്കം വകുപ്പുകൾ പ്രതികൾക്കെതിരെ ഡൽഹി പൊലീസ് ചുമത്തിയിട്ടുണ്ട്.
അതേസമയം, പാർലമെൻ്റിലുണ്ടായ സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്നാണ് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ചത്. സർക്കാർ നയങ്ങളോടുള്ള എതിർപ്പാണ് പ്രതിഷേധത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് ശ്രമിച്ചത് എന്നാണ് ഇന്ന് പുലർച്ചെവരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികൾ വ്യക്തമാക്കിയത്. ജനുവരി മുതൽ പദ്ധതിയുടെ ആലോചന തുടങ്ങി. കേസിൽ ഒരാളെ കൂടി ഇനി കണ്ടെത്താനുണ്ട്. പ്രതിഷേധം ഇൻസ്റ്റാഗ്രാമിൽ തത്സമയം നൽകിയ ലളിത് ഝായ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സുരക്ഷാവീഴ്ച പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പാര്‍ലമെന്‍റില്‍ അമിത്ഷായുടെ പ്രസ്താവന ആവശ്യപ്പെടും. രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്.
ഭഗത് സിങ് എന്ന ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. ജനുവരി മുതൽ പദ്ധതിയുടെ ആലോചന തുടങ്ങുകയും പ്രതികളിലൊരാളായ മനോരഞ്ജൻ മൺസൂൺ സമ്മേളനത്തിനിടെ പാർലമെൻ്റിൽ സന്ദർശകനായി എത്തുകയും ചെയ്തു. ഇന്നലെ ലോക്സഭയില്‍ കയറുന്നതിനായി പ്രാദേശിക എംപിയായ പ്രതാപ് സിൻഹയുടെ സ്റ്റാഫ് വഴിയാണ് പാസ് എടുത്തത്. വിവിധ ട്രെയിനുകളിൽ മൂന്ന് ദിവസം മുൻപാണ് എല്ലാവരും ഡൽഹിയിലെത്തിയത്. വിശാൽ ശർമ്മ ഇവരെ ഗുരുഗ്രാമിൽ എത്തിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ ലളിത് ഝായും പാര്‍ലമെന്‍റിന് പുറത്തുണ്ടായിരുന്നു. ഇയാള്‍ പ്രതിഷേധം ഇന്‍സ്റ്റാഗ്രാമില്‍ തത്സമയം നൽകി കർഷക സമരം, മണിപ്പുരടക്കമുള്ള വിഷയങ്ങളിലെ എതിർപ്പ് എന്നിവ പ്രതിഷേധത്തിന് കാരണമായെന്നാന്ന് പ്രതികളുടെ മൊഴി.
Recent Comments