സാവിത്രി ജിൻഡാൽ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെക്കുറിച്ച് അറിയാം

സാവിത്രി ജിൻഡാൽ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെക്കുറിച്ച് അറിയാം

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെക്കുറിച്ച് അറിയാം. സാവിത്രി ജിൻഡാൽ കോളേജിൽ പോയി പഠിച്ചിട്ടില്ല. വിവാഹത്തിന് ശേഷം വീട്ടുജോലികൾ ചെയ്ത് ഒതുങ്ങിക്കൂടുകയായിരുന്നു. എന്നാൽ 2005ൽ ഭർത്താവിൻെറ മരണം അവരുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയായി വളർന്ന സാവിത്രി ജിൻഡാലിൻെറ ജീവിതം വലിയ മാതൃകയാണ്. ഒപി ജിൻഡാൽ ഗ്രൂപ്പിൻെറ ചെയർപേഴ്സണായ സാവിത്രി കഴിഞ്ഞ രണ്ട് വർഷം കൊണ്ട് 12 ബില്യൺ ഡോളർ ആസ്തി വർധിപ്പിച്ചാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയെന്ന സ്ഥാനം അലങ്കരിക്കുന്നത്. ആകെ 17.7 ബില്യൺ ഡോളറിൻെറ മൊത്തം ആസ്തിയാണ് സാവിത്രി ജിൻഡാലിനുള്ളത്.

ഫോർബ്സിൻെറ ശതകോടീശ്വര പട്ടികയിൽ സാവിത്രി സ്ഥാനം പിടിച്ചിരുന്നു. ഫോർബ്സ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ഏക സ്ത്രീയാണ് സാവിത്രി ജിൻഡാൽ. 2021ൽ അവർ ഏഴാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. 2005ൽ ഭർത്താവ് ഓം പ്രകാശ് ജിൻഡാൽ ഒരു ഹെലികോപ്ടർ അപകടത്തിൽ മരിച്ചതിന് ശേഷമാണ് സാവിത്രി ജിൻഡാൽ കമ്പനികളുടെ ചുമതല ഏറ്റെടുത്തത്. ചില ഘട്ടങ്ങളിൽ തിരിച്ചടി നേരിട്ടുവെങ്കിലും കഴിഞ്ഞ രണ്ട് വർഷം വൻകുതിച്ചു ചാട്ടമാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ സ്റ്റീൽ കമ്പനി നടത്തിയത്.

സാവിത്രിക്ക് 55 വയസ്സുള്ളപ്പോഴാണ് ഒപി ജിൻഡാൽ മരിക്കുന്നത്. എന്നാൽ പ്രായമൊന്നും വകവെക്കാതെ ഭർത്താവിൻെറ എല്ലാ ഉത്തരവാദിത്വവും അവർ ഏറ്റെടുക്കുകയായിരുന്നു. സാധാരണഗതിയിൽ മിക്കവരും ജോലിയിൽ നിന്ന് വിരമിക്കുന്ന 55ാം വയസ്സിൽ ഒരു കമ്പനിയുടെ ചുമതല ഏറ്റെടുക്കുകയെന്നത് ചെറിയ കാര്യമല്ല. “ഞങ്ങൾ സ്ത്രീകൾ വീട്ടിലെ കാര്യങ്ങൾ നോക്കും. പുരുഷൻമാരാണ് പുറത്തെ കാര്യങ്ങൾ നോക്കുക,” ഫോർബ്സിന് നൽകിയ ഒരു അഭിമുഖത്തിൽ സാവിത്രി ജിൻഡാൽ പറഞ്ഞിരുന്നു. എന്നാൽ അത് തെറ്റാണെന്ന് അവർ സ്വന്തം ജീവിതം കൊണ്ട് തന്നെ പിന്നീട് തെളിയിച്ചു.

ഫോർബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ കിരൺ മജുംദാർ, കൃഷ്ണ ഗോദ്റെജ് എന്നിവരാണ് സാവിത്രിക്ക് പിറകിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലായി ഉള്ളത്. ഒപി ജിൻഡാലിലുള്ള നാല് പേരടക്കം ആകെ 9 മക്കളാണ് സാവിത്രിക്കുള്ളത്. പ്രഥ്വിരാജ്, സജ്ജൻ, രത്തൻ, നവീൻ ജിൻഡാൽ എന്നിവരാണ് ഒപി ജിൻഡാലിൽ ഉള്ള മക്കൾ. പിതാവിൻെറ മരണശേഷം കമ്പനി മക്കൾക്ക് വേണ്ടി നാലായി വിഭജിക്കുകയാണ് ചെയ്തത്. ഏറ്റവും പ്രധാന ആസ്തിയായ ജെഎസ്ഡബ്ല്യൂ സ്റ്റീൽ ലഭിച്ചത് സജ്ജൻ ജിൻഡാലിനാണ്.

ആസ്സാമിലെ തിൻസുക്കിയയിൽ 1950ലാണ് സാവിത്രി ജിൻഡാൽ ജനിക്കുന്നത്. ബിസിനസിന് പുറമെ രാഷ്ട്രീയത്തിലും അവർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഹരിയാന മന്ത്രിസഭയിൽ അംഗമായിരുന്നു ഒപി ജിൻഡാൽ. ഹിസാറിൽ നിന്നുള്ള എംഎൽഎയായിരുന്നു അദ്ദേഹം. ഭർത്താവിൻെറ മരണശേഷം ഹിസാറിൽ നിന്ന് ജയിച്ച് എംഎൽഎ ആയത് സാവിത്രി ജിൻഡാലാണ്. നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായ സാവിത്രി ജിൻഡാൽ.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ വന്‍ കവര്‍ച്ച; ‘ത്രില്ലര്‍’ സ്‌റ്റൈലില്‍ പിടികൂടി കേരളാ പൊലീസ്

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ വന്‍ കവര്‍ച്ച; ‘ത്രില്ലര്‍’ സ്‌റ്റൈലില്‍ പിടികൂടി കേരളാ പൊലീസ്

കൊച്ചി: ത്രില്ലര്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കേരള പൊലീസിന്റെ ‘മാന്നാര്‍ സ്‌ക്വാഡ്’. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഉത്തര്‍പ്രദേശില്‍ നിന്ന് മാന്നാറിലെത്തി വന്‍ കവര്‍ച്ച നടത്തി മടങ്ങിയ പ്രതികളെ അവിടെ ചെന്നു പിടികൂടുകയായിരുന്നു. മാന്നാറിലെ പ്രവാസി വ്യവസായിയുടെയും അയല്‍വാസിയായ ഡോകടറുടെയും വീട്ടില്‍ നിന്നു സ്വര്‍ണ്ണാഭരണങ്ങളും പണവും വിലയേറിയ വാച്ചുകളുമായാണ് പ്രതികള്‍ സംസ്ഥാനം വിട്ടത്.

മോഷണം നടത്തിയ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിവിആര്‍ അടക്കം പ്രതികള്‍ കൊണ്ടുപോയി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണം നടന്ന രാത്രി മൂന്നു പേര്‍ കവര്‍ തൂക്കിപ്പിടിച്ചു തിരക്കിട്ടു പോകുന്നതു കണ്ടു. എന്നാല്‍ കുറച്ചു ദൂരെയുള്ള ക്യാമറകളില്‍ ഇവരെ കണ്ടതുമില്ല. തുടര്‍ന്ന് അന്വേഷണം ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി ആരിഫിലേയ്ക്ക് എത്തി. തുടര്‍ന്ന് ആരിഫിന്റെ ബന്ധു റിസ്വാന്‍ സെഫിക്കും കൂട്ടാളിയായ മുഹമ്മദ് സല്‍മാനും പങ്കുള്ളതായി കണ്ടെത്തി.

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം എത്തി, സംഘത്തിൽ 16 മലയാളികൾ

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം എത്തി, സംഘത്തിൽ 16 മലയാളികൾ

ഡൽഹി: ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാ​ഗമായി ഇസ്രയേലിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. 235 ഇന്ത്യക്കാരാണ് രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. 16 മലയാളികളും സംഘത്തിലുണ്ടെന്നാണ് വിവരം. ഭൂരിഭാഗവും വിദ്യാർത്ഥികളാണ്.

നിലവിൽ 20 മലയാളികളാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ഡല്‍ഹി കേരള ഹൗസിൽ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ എത്തിയവർ നേരിട്ട് നാട്ടിലേക്ക് മടങ്ങും. ഡല്‍ഹിയില്‍ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം.

ഓപ്പറേഷൻ അജയ്‌യുടെ ഭാ​ഗമായി ആദ്യം എത്തിയ വിമാനത്തിൽ 212 പേരാണ് ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ യാത്രക്കാരെ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ടെൽഅവീവിൽ നിന്നു വിമാനം പുറപ്പെട്ടത്.ഇസ്രയേലിൽ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എത്രപേർ തിരിച്ചുവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്. താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കും. ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇസ്രയേലിലേക്കു പോകും.

വയനാട് തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

വയനാട് തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

ആറ്റിങ്ങൽ: വയനാട് തലപ്പുഴ മേഖലയിൽ എത്തുന്ന മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് പൊലീസ്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകർത്തതും കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ എന്ന് പൊലീസ് സ്ഥിരീകരിച്ചു. മേഖലയിൽ പൊലീസിന്റെ പരിശോധന ഊർജ്ജിതമാക്കി.

കഴിഞ്ഞ 28 നാണ് കമ്പമല കെഎസ്‌ഡി‌സി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് അടിച്ചു തകർത്തത്. സംഘത്തിൽ സി.പി മൊയ്തീൻ ഉണ്ടായിരുന്നുവെന്ന് മൊഴികളുടെ അടിസ്ഥാനത്തിൽ വ്യക്തമായി. ഇതിനുശേഷം ഒന്നാം തീയതി തലപ്പുഴയിലെ രണ്ടു വീടുകളിൽ അഞ്ചംഗ സംഘം എത്തി. പിന്നീട് നാലാം തീയതി കമ്പമലയിലെ പാടിയിലെത്തിയ സംഘം പൊലീസ് സ്ഥാപിച്ച സിസിടിവി അടിച്ചുതകർത്തു.

ഇസ്രായേൽ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്

ഇസ്രായേൽ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്

വടക്കൻ ഗാസയിലുള്ള 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഇസ്രായേലികളും വിദേശികളും ഉൾപ്പെടെയുള്ള ബന്ദികൾ കൊല്ലപ്പെട്ടതെന്നും വിശദീകരണം. സാധാരണക്കാരും സുരക്ഷാ സേനയും ഉൾപ്പെടെ 150ലധികം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.

വടക്കൻ ഗാസയിലെ അഞ്ച് ഇടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ പതിമൂന്ന് തടവുകാർ കൊല്ലപ്പെട്ടതായി എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ അവകാശപ്പെട്ടിരുന്നു.

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി, 9 മലയാളികൾ ഉൾപ്പടെ 212 പേർ

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി, 9 മലയാളികൾ ഉൾപ്പടെ 212 പേർ

ന്യൂഡൽഹി: യുദ്ധഭൂമിയായി മാറിയ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. ഓപ്പറേഷൻ അജയ് എന്ന് പേര് നൽകിയ ദൗത്യത്തിൽ 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്. ഇതിൽ 9 മലയാളികളും അടങ്ങുന്നുണ്ട്. പുലർച്ചെ ആറ് മണിയോടെയാണ് വിമാനം ഡൽഹിയിൽ എത്തിയത്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തി ഇസ്രയേലിൽ നിന്നെത്തിയവരെ സ്വീകരിച്ചു. ഇസ്രയേലിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് ‘ഓപ്പറേഷൻ അജയ്’ എന്നു പേരിട്ട ദൗത്യത്തിൽ ടെൽഅവീവിൽനിന്നു വിമാനം പുറപ്പെട്ടത്. ഇസ്രയേലിൽ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എത്രപേർ തിരിച്ചുവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്. താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കും. ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇസ്രയേലിലേക്കു പോകും.

ഡൽഹിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.