പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാവ് തിരുവനന്തപുരത്ത് പിടിയില്‍

പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാവ് തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാവ് തിരുവനന്തപുരത്ത് എന്‍ഐഎയുടെ പിടിയിലായി. തിരുവനന്തപുരം തൊളിക്കോട് സ്വദേശി സുള്‍ഫി ഇബ്രാഹിം ആണ് പിടിയിലായത്. വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടുന്നത്. കുവൈറ്റില്‍ പോകാനെത്തിയ സുള്‍ഫിയെ പൊലീസ് തടഞ്ഞുവെച്ച് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. സുള്‍ഫി ഇബ്രാഹിമിനെതിരെ എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ, സുള്‍ഫി ഇബ്രാഹിം കുവൈറ്റിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതായി തിരുവനന്തപുരം വലിയതുറ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഇയാളെ കണ്ടെത്തി തടഞ്ഞുവെച്ചു. എന്‍ഐഎ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കൈമാറി. സുള്‍ഫിയെ കൊച്ചിയിലെത്തിച്ച് എന്‍ഐഎ ചോദ്യം ചെയ്യും. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കുന്ന സമയത്ത് സുള്‍ഫിയുടെ നെടുമങ്ങാട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെത്തിയതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഭൂചലനം; മരണസംഖ്യ 1000 കടന്നു

അഫ്ഗാനിസ്ഥാനിലെ ഭൂചലനം; മരണസംഖ്യ 1000 കടന്നു

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ചയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ഹെറാത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ആദ്യത്തെ ഭൂചലനം. തുടര്‍ന്ന് എട്ട് ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഗ്രാമങ്ങളിലെ വീടുകള്‍ തകരുകയും പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയും ചെയ്തു.

വളരെയധികം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് ഡെപ്യൂട്ടി സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി പറഞ്ഞു. 600 വീടുകളാണ് തര്‍ന്നത്. 12 വില്ലേജുകളെ ഭൂചലനം സാരമായി ബാധിച്ചു. 4200 ആളുകളെ ഭൂചലനത്തിന്റെ ദുരിതം ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. നിരവധി ആളുകളാണ് പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നത്. 2021ല്‍ താലിബാന്‍ രാജ്യം പിടിച്ചെടുത്തതിനെത്തുടര്‍ന്നുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അഫ്ഗാന്‍ ജനതയെദുരിതത്തിലാക്കുന്നത്.

കഴിഞ്ഞ ജൂണില്‍ നടന്ന ഭൂചലനത്തെത്തുടര്‍ന്ന് ആയിരത്തിലധികം പേര്‍ മരിച്ചിക്കുകയും നിരവധിപ്പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

കാമുകനെ കാണുന്നത് തടഞ്ഞു; 16 കാരി അമ്മയ്ക്ക് വിഷം നല്‍കി; കേസ്

കാമുകനെ കാണുന്നത് തടഞ്ഞു; 16 കാരി അമ്മയ്ക്ക് വിഷം നല്‍കി; കേസ്

ബറേലി: കാമുകനെ കാണുന്നത് വിലക്കിയതിനെ തുടര്‍ന്ന് പതിനാറുകാരി അമ്മയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം. വിഷം കലര്‍ത്തിയ ചായ കുടിച്ച് അമ്മ ബോധം കെട്ടുവീണതിനെ തുടര്‍ന്ന് പരിഭ്രാന്തിയായ പെണ്‍കുട്ടി അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരുന്നു സംഭവം.

ആശുപത്രിയിലെത്തിച്ച സംഗീത യാദവ് അപകടനില തരണം ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിക്കും കാമുകനുമെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് പതിനെട്ടുകാരനായ കാമുകന്‍ ഹിമാന്‍ഷു കുമാറാണ് വിഷം എത്തിച്ച് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഹിമാന്‍ഷുകുമാര്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ മറ്റൊരു ജില്ലയിലാണ് ജോലി ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.

കാമുകനെ കാണുന്നത് നിര്‍ത്തണമെന്നും അല്ലാത്തപക്ഷം വീട്ടില്‍ പൂട്ടിയിടുമെന്നും അമ്മ സംഗീത മകള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. തുടര്‍ന്നാണ് അമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ച് റിലയൻസ്

ജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ച് റിലയൻസ്

മഹേന്ദ്ര സിംഗ് ധോണിയെ ജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ച് റിലയൻസ്. ഒരു സ്വദേശീയ ഇ-കൊമേഴ്‌സ് ബ്രാൻഡായ ജിയോമാർട്ട് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തിരിച്ചറിയുന്നുവെന്നും ഇന്ത്യയിലെ ഡിജിറ്റൽ റീട്ടെയിൽ വിപ്ലവത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോമാർട്ടിനെ നയിക്കുന്നതെന്നും ധോണി പറഞ്ഞു.

മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗൻയാൻ ദൗത്യം; പരീക്ഷണം ആരംഭിച്ചുവെന്ന് ഐഎസ്ആർഒ

മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗൻയാൻ ദൗത്യം; പരീക്ഷണം ആരംഭിച്ചുവെന്ന് ഐഎസ്ആർഒ

മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് ഒരുങ്ങുങ്ങി ഇസ്രോ. പരീക്ഷണം ആരംഭിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ആളില്ലാ പര്യവേഷണവാഹനങ്ങളുടെ വിക്ഷേപണ പരീക്ഷണം ഉടൻ നടക്കും. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ഇന്‍ഫ്‌ളൈറ്റ് അബോര്‍ട്ട് ടെസ്റ്റ് ഈ മാസം നടത്തും. അടിയന്തിര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഗഗൻയാൻ പേടകത്തിന്റെ പ്രാപ്തി പരിശോധിക്കുന്നതിനാണിത്.

തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്, വിക്ഷേപണ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളെല്ലാം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയില്‍ എത്തിയിട്ടുണ്ട്. അന്തിമ കൂട്ടിച്ചേര്‍ക്കലുകള്‍ പുരോഗമിക്കുന്നുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ക്രൂ എസ്‌കേപ് സിസ്റ്റം.

ഇത്തരത്തില്‍ നാല് അബോര്‍ട്ട് മിഷനുകള്‍ നടത്തും. ടിവി-ഡി1 എന്ന പേരിലായിരിക്കും ആദ്യത്തേത്. പിന്നാലെ ടിഡി-ഡി2 ഈ വര്‍ഷം തന്നെ വിക്ഷേപിക്കും. 2024 ആദ്യം യാത്രികര്‍ സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്ന ഗഗന്‍യാന്‍ പേടകത്തിന്റെ ആദ്യ ഓര്‍ബിറ്റല്‍ പരീക്ഷണം നടക്കും. ഇതില്‍ സഞ്ചാരികളുണ്ടാവില്ല. പിന്നാലെയാണ് മറ്റ് രണ്ട് അബോര്‍ട്ട് ടെസ്റ്റുകള്‍ കൂടി നടത്തുക. 2024 ല്‍ തന്നെ ഗഗന്‍യാന്‍ പേടകത്തിന്റെ രണ്ടാമത്തെ ഓര്‍ബിറ്റല്‍ ടെസ്റ്റ് നടത്തും. 2024 അവസാനത്തോടെ ആദ്യമായി മൂന്ന് ഇന്ത്യന്‍ ബഹിരാകാശ യാത്രികരുമായി ഗഗന്‍യാന്‍ പേടകം വിക്ഷേപിക്കും.

യാത്രികര്‍ക്ക് നിശ്ചിത കാലത്തേക്ക് കഴിയാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പേടകം തയ്യാറാക്കിയിരിക്കുന്നത്. അവരെ സുരക്ഷിതമായി ഭൂമിയിലിറക്കാനും ഇതിന് സാധിക്കും. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് -3 (എല്‍വിഎം-3) എന്ന ഇസ്രോയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റിലാണ് ഗഗന്‍യാന്‍ പേടകം ഭ്രമണ പഥത്തില്‍ എത്തിക്കുക.

പ്രധാനമായും മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള തങ്ങളുടെ ശേഷി തെളിയിക്കുകയാണ് ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഇസ്രോയുടെയും ഇന്ത്യയുടേയും ലക്ഷ്യം.

യുപിയിൽ 5 വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരൻ ആത്മഹത്യ ചെയ്തു

യുപിയിൽ 5 വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരൻ ആത്മഹത്യ ചെയ്തു

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.

ബറേലി ജില്ലയിലെ ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാർ തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലിനിടെ പ്രതി ഷേർ മുഹമ്മദിന്റെ വീട്ടിലെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇയാൾ ബലമായി പീഡിപ്പിക്കുന്നതാണ് കണ്ടത്. പെൺകുട്ടിയുടെ വീട്ടുകാരെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.

രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുടെ പരാതിൽ പ്രതിക്കെതിരെ ഫരീദ്പൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബലാത്സംഗം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ (പോക്‌സോ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഷേർ മുഹമ്മദിനെതിരെ കേസെടുത്തിരുന്നത്.

പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മുഹമ്മദിനെ കണ്ടെത്തിയത്. പൊലീസിന്റെ നടപടി ഭയന്നോ പശ്ചാത്താപം കൊണ്ടോ മുഹമ്മദ് മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.