by Midhun HP News | Oct 6, 2023 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറുമരണം. പൊള്ളലേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
by Midhun HP News | Oct 6, 2023 | Latest News, ദേശീയ വാർത്ത
ഗാങ്ടോക്: സിക്കിമില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 18 ആയി. 22 സൈനികര്‍ അടക്കം 98 പേരാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സൈന്യവും തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ 26 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
വടക്കന്‍ സിക്കിമില്‍ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയമാണ് സിക്കിമിനെ ദുരിതത്തിലാക്കിയത്. മാംഗന്‍, ഗാങ്ടോക്, പാക്യോങ്, നാംചി ജില്ലകളിലാണ് വലിയ നാശനഷ്ടം സംഭവിച്ചത്. ചുങ്താങ് അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതാണ് സ്ഥിതി ഗുരുതരമാക്കിയത്. 14 പാലങ്ങളാണ് തകര്‍ന്നത്. ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയും തകര്‍ന്നു.
വിനോദസഞ്ചാരികള്‍ ഇപ്പോഴും വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന സ്ഫോടക വസ്തുക്കളോ, വെടിമരുന്നോ, എടുക്കരുതെന്ന്് പ്രദേശവാസികള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. ഇവ കൈ കൊണ്ട് എടുത്താല്‍ പൊട്ടിത്തെറിച്ച് അത്യാഹിതം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിലവില്‍ പ്രളയക്കെടുതിയില്‍ നിന്ന് 2011 പേരെ രക്ഷപ്പെടുത്തി. 22,034 പേരെ പ്രളയം നേരിട്ട് ബാധിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ മംഗാന്‍ ജില്ലയിലെ ലാച്ചനിനടുത്തുള്ള ഷാക്കോ ചോ തടാകത്തിന്റെ തീരത്ത് നിന്ന് അധികൃതര്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങി. തടാകം പൊട്ടുന്നതിന്റെ വക്കിലായതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തങ്കു ഗ്രാമത്തിന് മുകളിലാണ് ഷാക്കോ ചോ ഹിമ തടാകം. 1.3 കിലോമീറ്റര്‍ നീളമുള്ള തടാകത്തിന്റെ 12 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗ്രാമം.
by Midhun HP News | Oct 5, 2023 | Latest News, ദേശീയ വാർത്ത
അസാപ്പ് കേരള സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജുകളുമായി സഹകരിച്ച് നടത്തുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സോണില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കിലാണ് കോഴ്സ് നടക്കുക.
തുടര്‍ന്ന് കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ മൂന്നു മാസത്തോളം നീണ്ടു നില്ക്കുന്ന പരിശീലനവും ലഭിക്കും. എന്‍.സി.വി.ടിയും അസാപും കൊച്ചിന് ഷിപ്പ് യാര്‍ഡും നല്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ക്ക് ലഭിക്കും. കോഴ്സിന് ചേരുന്ന 75 ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂനപക്ഷ വകുപ്പ് സ്കോളര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സിനി മോള് കെ.ജി അധ്യക്ഷത വഹിച്ചു. അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.

by Midhun HP News | Oct 4, 2023 | Latest News, ദേശീയ വാർത്ത
ടെഹ്റാന്: മെട്രോ സ്റ്റേഷനില്‍ എത്തിയ 16 കാരിയെ ഹിജാബ് നിയമം പാലിച്ചില്ലെന്നാരോപിച്ച് ഇസ്ലാമിക് റിപ്പബ്ലികിന്റെ സദാചാര പൊലീസ് നടപടി. ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പെണ്‍കുട്ടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമൃത ഗരവാന്ദ് എന്ന പെണ്‍കുട്ടിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
ടെഹ്റാന് സബ്വേ മെട്രോ സ്റ്റേഷനിലെ വനിതാ പൊലീസുകാരാണ് പെണ്‍കുട്ടിയെ നിയമം പാലിച്ചില്ലെന്ന് ആരോപിച്ച് ആക്രമിച്ചത്. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് കുര്‍ദിഷ് കേന്ദ്രീകൃത അവകാശ സംഘടനയായ ഹെന്‍ഗാവ് വ്യക്തമാക്കി. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ബോധരഹിതയായതെന്നും സുരക്ഷാ സേനയുടെ പങ്കാളിത്തമില്ലെന്നുമാണ് ഭരണകൂടവുമായി ന്ധപ്പെട്ട അധികാരികള്‍ പറയുന്ന വിശദീകരണം.

ടെഹ്റാനിലെ ഫജ്ര്‍ ഹോസ്പിറ്റലില്‍ കര്‍ശന സുരക്ഷയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണാന്‍ കുടുംബത്തിന് പോലും അനുവാദമില്ലെന്ന് ഹെന്‍ഗാവ് സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. തലയിലും കഴുത്തിലും മാരകമായ പരിക്ക് പറ്റിയിരിക്കുന്നത് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോയും സംഘടന പുറത്തുവിട്ടു. ആരോഗ്യ നിലയില്‍ യാതൊരു മാറ്റവും കാണിക്കുന്നില്ലെന്നാണ് അതിനൊടൊപ്പം സംഘാംഗങ്ങള്‍ വ്യക്തമാക്കുന്നത്.
ഇറാനില്‍ സ്ത്രീകളുടെ കര്‍ശനമായ വസ്ത്രധാരണ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് ഒരു വര്‍ഷത്തിനുശേഷമാണ് പുതിയ സംഭവം നടന്നിരിക്കുന്നത്. അന്നത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും നൂറ് കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റിലാവുകയും ചെയ്തു
by Midhun HP News | Oct 4, 2023 | Latest News, ദേശീയ വാർത്ത
ഗാങ്ടോക്ക്: സിക്കിമില്‍ മേഘ വിസ്ഫോടനം. തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് 23 സൈനികരെ കാണാതായെന്ന് റിപ്പോര്‍ട്ട്. പ്രളയത്തില്‍ ഒഴുകിപ്പോയെന്ന സംശയത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായിട്ടുണ്ട്.
വടക്കന്‍ സിക്കിമിലെ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം സംഭവിച്ചത്. തടാകം കരകവിഞ്ഞ് ഒഴുകിയെത്തിയ വെള്ളമാണ് തീസ്ത നദിയില്‍ മിന്നല്‍ പ്രളയത്തിന് കാരണമായത്. മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പുകളെയും മറ്റും കാര്യമായി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മിന്നല്‍ പ്രളയത്തില്‍ കാണാതായ 23 സൈനികര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സൈനിക വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്. സൈനികര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി സൈന്യം അറിയിച്ചു.

by Midhun HP News | Oct 3, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പൊലീസിന്റെ പരിശോധന. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ആണ് യെച്ചൂരിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്ത്തകന് യെച്ചൂരിയുടെ വീടിന്റെ പുറകിലെ കെട്ടിടത്തില്‍ താമസിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരിശോധന നടത്തിയത്. സിപിഎം ഓഫിസ് റിസപ്ഷനിലെ ജീവനക്കാരന്റെ മകന് സുമിത് ന്യൂസ് ക്ലിക്കില്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്യുന്നുണ്ട്. ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഡല്‍ഹി പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

വീട്ടിലെ റെയ്ഡ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ലെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ഈ വീട്ടിലല്ല നിലവില്‍ സീതാറാം യെച്ചൂരി താമസിക്കുന്നത്. ടീസ്ത സെതല്‍വാദിന്റെ വസതിയിലും പരിശോധന നടന്നു. സുമിത്തിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തതായി യെച്ചൂരി പറഞ്ഞു. ഈ വീട്ടിലല്ല നിലവില്‍ സീതാറാം യെച്ചൂരി താമസിക്കുന്നത്. ടീസ്ത സെതല്‍വാദിന്റെ വസതിയിലും പരിശോധന നടന്നു.
അമേരിക്കന്‍ കോടീശ്വരന് വഴി ചൈനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു എന്നാണ് ന്യൂസ് ക്ലിക്കിന് എതിരെയുള്ള കേസ്. ആരോപണവുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍, സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഇ മെയിലുകള്‍ പരിശോധിച്ചിരുന്നു.
പോര്‍ട്ടലിന് എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. ന്യൂസ്ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ കൂടാതെ മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും എഴുത്തുകാരി ഗീത ഹരിഹരന്, ചരിത്രകാരന് സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.
Recent Comments