by Midhun HP News | Jul 17, 2023 | Latest News, ദേശീയ വാർത്ത
ഭോപ്പാൽ: മധ്യപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ഭോപ്പാൽ- ഡൽഹി വന്ദേ ഭാരത് എക്സ്പ്രസിലാണ് സംഭവം. കുർവായ് കെതോറ സ്റ്റേഷനിൽ വച്ചാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിനാൽ വലിയ ദുരന്തം. ഒരു കോച്ചിന്റെ ബാറ്ററി ബോക്സിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചതായും റെയിൽവേ വ്യക്തമാക്കി ഒഴിവായി.
by Midhun HP News | Jul 16, 2023 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകറിന്റെ ആരോപണങ്ങൾ തുടരുന്നു. ഇന്ന് ഫെയ്സ്ബുക്ക് ലൈവിന്റെ രണ്ടാം ഭാഗം അദ്ദേഹം പുറത്തുവിട്ടു. ഒരു വിഭാഗം ജീവനക്കാർ സ്ഥാപനത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നു അദ്ദേഹം ഇന്നും ആരോപിച്ചു.
രാജ്യത്തു ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തു കിടക്കുന്ന കേരളത്തിലാണ്. 1180 ബസുകളാണ് കട്ടപ്പുറത്തുള്ളത്. സ്ഥലം വിറ്റു കടം തീർക്കുന്നതിനോട് യോജിപ്പില്ല. സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മാനേജ്മെന്റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുകയാണ്. മന്ത്രിയും എംഡിയും വില്ലൻമാരാണെന്നു വരുത്തി തീർക്കുന്നു. ഏത് നിർദ്ദേശത്തേയും യൂണിയനുകൾ അറബി കടലിൽ തള്ളും. കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നിൽ. ചില കുബുദ്ധികളാണ് കോർപറേഷൻ നന്നാവാൻ സമ്മതിക്കാത്തത്. 1243 പേർ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സ്വിഫ്റ്റ് കെഎസ്ആർടിസിക്കു ഭീഷണിയാണെന്നത് വ്യാജ പ്രചാരണമാണ്. സ്വിഫ്റ്റിലെ വേതനം കെഎസ്ആർടിസിയിൽ ലഭിക്കുന്നതിന്റെ 40 ശതമാനം മാത്രമാണെന്നു അദ്ദേഹം വ്യക്തമാക്കി.
by Midhun HP News | Jul 16, 2023 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: അമേരിക്കയിലെ അലാസ്‌ക ഉപദ്വീപില്‍ ശക്തിയേറിയ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ മേഖലയില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭൂമിക്കടിയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് മേഖലയില്‍ യുഎസ് സുനാമി വാര്‍ണിങ് സിസ്റ്റം സുനാമി മുന്നറിയിപ്പ് നല്‍കിയത്.വടക്കേ അമേരിക്കയില്‍ കാനഡയ്ക്ക് മുകളിലാണ് അമേരിക്കന്‍ സംസ്ഥാനമായ അലാസ്‌ക സ്ഥിതി ചെയ്യുന്നത്. അമേരിക്കയില്‍ നിന്ന് വേറിട്ടാണ് നില്‍ക്കുന്നത്. കാനഡയുമായാണ് അതിര്‍ത്തി പങ്കിടുന്നത്.
by Midhun HP News | Jul 16, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. ഡൽഹി ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ബിഹാരിൽ ഇടിമിന്നലേറ്റ് 17 പേർ മരിച്ചു. ഉത്തരാഖണ്ടിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ ഇന്നലെ മൂന്നു മണിക്കൂറിൽ കിട്ടിയത് 29.5 മില്ലി മീറ്റർ വരെ മഴ ആണ്. മഴ തുടർന്നാൽ സ്ഥിതി വീണ്ടും സങ്കീർണ്ണമാകും എന്നാണ് മുന്നറിയിപ്പ്. യമുനയിലെ ജലനിരപ്പ് 206.6 ആയി താഴ്ന്നു.
യുഎഇയിൽ നിന്ന് തിരികെ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ പ്രളയ പ്രതിസന്ധി വിലയിരുത്തി. കേന്ദ്ര സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 18-07-2023ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, 19-07-2023 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17-07-2023 മുതൽ 19 -07-2023 വരെ കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
by Midhun HP News | Jul 15, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. മാനനഷ്ടക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യാത്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്.
by Midhun HP News | Jul 15, 2023 | Latest News, ദേശീയ വാർത്ത
പുന്നൈ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) വാടക വീട്ടില്‍ മരിച്ച നിലയില്‍. പുന്നൈയിലെ തലേഗാവ് ദബാഡെയിൽ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയവാസികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം പുറത്തറിയുന്നത്. എട്ട് മാസം മുന്‍പാണ് മുംബൈയില്‍ നിന്ന് പുന്നൈയിലേക്ക് താമസം മാറിയത്. അദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. സീരിയല്‍ നടന്‍ ഗഷ്മീര്‍ മഹാജനിയാണ് മകന്‍.
വെള്ളിയാഴ്ച മഹാജനിയുടെ ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. തലേഗാവ് പൊലീസെത്തി വാതില്‍ തകര്‍ത്താണ് വീടിനുള്ളില്‍ കയറിയത്. മരിച്ചിട്ട് രണ്ടോ-മൂന്നോ ദിവസമായെന്നാണ് സംശയം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. 70-80 കാലഘട്ടങ്ങളില്‍ മറാത്തി സിനിമയില്‍ നിറഞ്ഞു നിന്ന താരത്തെ മറാത്തി സിനിമയിലെ വിനോദ് ഖന്ന എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ദുനിയാ കാരി സലാം’ (1979), ‘മുംബൈ ചാ ഫൗസ്ദാർ’ (1984), ‘സൂഞ്ച്’ (1989), ‘കലത് നകലത്’ (1990), ‘ആറാം ഹറാം ആഹേ’ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍. അദ്ദേഹം അഭിനയിച്ച ‘ലക്ഷ്മി ചി പാവലെ’ എന്ന ചിത്രം മറാത്തി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റാണ്. 2015ൽ ‘കേ റാവു തുംഹി’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.
Recent Comments