by Midhun HP News | May 10, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദശകങ്ങളായി സംസ്ഥാനം ഭരിച്ചിരുന്ന പരമ്പരാഗത ദ്രാവിഡ പാർട്ടികളെ അട്ടിമറിച്ചാണ് വിജയ് തമിഴ്‌നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.
1967 ന് ശേഷം ആദ്യമായി കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകും. കോൺഗ്രസിൽ നിന്ന് നിയമസഭാ കക്ഷി നേതാവ് എസ് രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരാകുക. ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും. പിന്തുണ നൽകിയ പാർട്ടികളുടെ നേതാക്കളെയും കൂട്ടി നാലാം തവണ ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട വിജയ് പിന്തുണക്കത്തുകൾ കൈമാറി. ബുധനാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ വിജയ് തന്നെ കൈകാര്യം ചെയ്യും. മറ്റു നേതാക്കളായ ആധവ് അർജുന, എൻ ആനന്ദ്, സി ടി ആർ നിർമൽ കുമാർ, കെ എ സെങ്കോട്ടയ്യൻ, കെ അരുൺരാജ് എന്നിവർ മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും.

by Midhun HP News | May 10, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവായ നടൻ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്‌യിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒപ്പം 9 മന്ത്രിമാരും ചുമതലയേൽക്കും. ഇതോടെ 59 വർഷത്തിന് ശേഷം ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാതെ ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേല്ക്കുകയാണ്.
1967 ന് ശേഷം ആദ്യമായി കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകും. കോൺഗ്രസിൽ നിന്ന് നിയമസഭാ കക്ഷി നേതാവ് എസ് രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരാകുക. ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും.
പിന്തുണ നൽകിയ പാർട്ടികളുടെ നേതാക്കളെയും കൂട്ടി നാലാം തവണ ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട വിജയ് പിന്തുണക്കത്തുകൾ കൈമാറി. ബുധനാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ വിജയ് തന്നെ കൈകാര്യം ചെയ്യും. മറ്റു നേതാക്കളായ ആധവ് അർജുന, എൻ ആനന്ദ്, സി ടി ആർ നിർമൽ കുമാർ, കെ എ സെങ്കോട്ടയ്യൻ, കെ അരുൺരാജ് എന്നിവർ മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും.

by Midhun HP News | May 9, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയായി ദളപതി വിജയ് അധികാരത്തിലേക്ക്. വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) തങ്ങളുടെ പിന്തുണ കത്ത് കൈമാറിയതോടെയാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക് വരുന്നത്. വിസികെയ്ക്ക് പുറമെ മുസ്ലീം ലീഗും പിന്തുണച്ചതോടെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 120 ആയി.
234 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. വെള്ളിയാഴ്ച കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി വിജയ് ഗവര്‍ണറെ സമീപിച്ചിരുന്നു. ഇവരുടെ പിന്തുണ കത്തും കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകളും തീരുമാനിച്ചു.
എന്നാല്‍ തൊട്ടുപിന്നാലെ വീണ്ടും നാടകീയമായി കാര്യങ്ങള്‍. സര്‍ക്കാരുണ്ടാക്കാന്‍ വിജയ് 116 എംഎല്‍എമാരുടെ പിന്തുണക്കത്ത് മാത്രമേ നല്‍കിയിട്ടുള്ളുവെന്നും ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.
116 പേരുടെ പിന്തുണകത്തോടെയാണ് വിജയ് തമിഴ്‌നാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. വിസികെ പിന്തുണ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് സത്യപ്രതിജ്ഞയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും ലോക് ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വിസികെ പിന്തുണ കത്ത് ഇന്ന് നല്‍കിയതോടെയാണ് പ്രതിസന്ധി നീങ്ങിയത്.
കോണ്‍ഗ്രസിനു പിന്നാലെ സിപിഎം, സിപിഐ, വിസികെ കക്ഷികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ പിന്തുണ ടിവികെ ഉറപ്പാക്കി. തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ദളപതി വിജയ് ഭരണത്തിലേക്ക് വരുന്നത്. കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിയാണ് വിജയ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.
234 അംഗ നിയമസഭയില്‍ 108 (വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ചിരുന്നു. രണ്ടും വിജയിച്ചതിനാല്‍ ഫലത്തില്‍ 107 സീറ്റുകള്‍) സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സിപിഐ, സിപിഎം, വിസികെ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
by Midhun HP News | May 9, 2026 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: ഐപിഎല്‍ പോരാട്ടത്തില്‍ തുടരെ നാല് ജയങ്ങളുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ തുറന്നിട്ടു. തുടര്‍ ജയങ്ങളുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെ രണ്ടാം സ്ഥാനത്തേക്കിറക്കി ഒന്നാം സ്ഥാനത്തേക്ക് കയറി. അവര്‍ക്ക് നിലവില്‍ 14 പോയിന്റുകളുണ്ട്. ഒരു ജയം മതി പ്ലേ ഓഫ് ഉറപ്പിക്കാന്‍. പഞ്ചാബിന് 13 പോയിന്റുകളുണ്ട്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ അവരും അവസാന നാലില്‍ എത്തും.
മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്ക് 12 പോയിന്റുകളുണ്ട്. മൂന്ന് ടീമുകളും 10 മത്സരങ്ങളാണ് കളിച്ചത്. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുമുണ്ട്. ഈ ഏഴ് ടീമുകളാണ് പ്ലേ ഓഫിലെ നാല് സ്ഥാനത്തേക്ക് ശക്തമായ അവകാശമുന്നയിച്ച് നില്‍ക്കുന്നത്. ടീമുകളുടെ സാധ്യതകള്‍ അറിയാം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
നിലവില്‍ ടൂര്‍ണമെന്റിലെ മൊത്തം മത്സരങ്ങള്‍ പരിശോധിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അപകടകരമായി നില്‍ക്കുന്ന സംഘം. സ്‌ഫോടനാത്മക ബാറ്റിങും പാറ്റ് കമ്മിന്‍സ് എത്തിയതോടെ ഉണര്‍ന്ന ബൗളിങ് നിരയും അവര്‍ക്ക് കരുത്തു പകരുന്നു. 11 മത്സരങ്ങളില്‍ നിന്നു 14 പോയിന്റുമായി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അവര്‍ക്ക് ഒരു ജയം കൂടി നേടാനായാല്‍ പ്ലേ ഓഫിലെ നാലില്‍ ഒരു സ്ഥാനം സ്വന്തമാകും. നെറ്റ് റണ്‍റേറ്റ് പ്ലസ് 0.737 ആണ്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള അവര്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നുറപ്പിച്ച് പ്ലേ ഓഫിലെത്താനുള്ള ശ്രമമായിരിക്കും ഇനി നടത്തുക.
പഞ്ചാബ് കിങ്‌സ്
തുടരെ ആറ് മത്സരങ്ങള്‍ ജയിച്ച് മുന്നേറിയ പഞ്ചാബ് കിങ്‌സ് സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട് രണ്ടാം സ്ഥാനത്തേക്കിറങ്ങി. എങ്കിലും അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഒരു മങ്ങലും സംഭവിച്ചിട്ടില്ല. 10 കളിയില്‍ നിന്നു 13 പോയിന്റുമായി അവര്‍ രണ്ടാമതുണ്ട്. ബാറ്റിങില്‍ മുന്‍നിര മികവ് പുലര്‍ത്തുമ്പോഴും മധ്യനിരയ്ക്ക് വേണ്ടത്ര സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല. ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതും അവസാന മൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് വിനയായി. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാം. ഇനിയുള്ള മത്സരങ്ങളില്‍ തിരിച്ചു വരാനുള്ള നീക്കമായിരിക്കും അവര്‍ നടത്തുക. നിലവില്‍ പ്ലസ് 0.571 ആണ് പഞ്ചാബിന്റെ നെറ്റ് റണ്‍ റേറ്റ്.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ തോറ്റ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 12 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പ്ലേ ഓഫിനടുത്ത് അവര്‍ക്ക് എത്താം. ഇനിയുള്ള 4 മത്സരങ്ങള്‍ നിര്‍ണായകമെന്നു ചുരുക്കം. സാധ്യതകള്‍ അവരെ സംബന്ധിച്ചു വിസ്തൃതമായി തന്നെ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റ് പ്ലസ് 1.234 ആണ്. നെറ്റ് റണ്‍റേറ്റ് കണക്കിലും അവര്‍ സുരക്ഷിതമാണ്.
രാജസ്ഥാന്‍ റോയല്‍സ്
രാജസ്ഥാന്‍ റോയല്‍സിനും 12 പോയിന്റുകളുണ്ട്. അവരുടെ സാധ്യതകളും തുറന്നു തന്നെ കിടക്കുന്നു. ഇനിയുള്ള മത്സരങ്ങളാണ് രാജസ്ഥാനും നിര്‍ണായകമാകുന്നത്. ഫലങ്ങള്‍ മാറി മാറിയാണ് വരുന്നതെങ്കിലും പ്രതീക്ഷ രാജസ്ഥാന്‍ കൈവിട്ടിട്ടില്ല. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുണ്ട്. അടുത്ത നാല് മത്സരങ്ങളാണ് രാജസ്ഥാനും ഉറ്റുനോക്കുന്നത്. നിലവില്‍ അവരുടെ നെറ്റ് റണ്‍റേറ്റും മോശമല്ല. പ്ലസ് 0.510.
ഗുജറാത്ത് ടൈറ്റന്‍സ്
അവസാനം കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഗുജറാത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്. ശേഷിക്കുന്ന നാല് മത്സരങ്ങളാണ് ഗുജറാത്തും പ്രതീക്ഷയോടെ നോക്കുന്നത്. നെറ്റ് റണ്‍റേറ്റ് പക്ഷേ അവര്‍ക്ക് ക്ഷീണമാകാന്‍ സാധ്യതയുണ്ട്. ഇന്ന് രാജസ്ഥാന്‍ റോയല്‍സുമായി അവര്‍ക്ക് മത്സരമുണ്ട്. ഈ പോരാട്ടം ജയിക്കുകയും ഒപ്പം നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനുമാകും ഗുജറാത്ത് ശ്രമിക്കുക. നിലവില്‍ നെഗറ്റീവ് 0.147 ആണ് ഗുജറാത്തിന്റെ നെറ്റ് റണ്‍റേറ്റ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
പ്ലേ ഓഫ് പ്രതീക്ഷിക്കുന്ന മറ്റൊരു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. നെറ്റ് റണ്‍റേറ്റ് പോസിറ്റീവില്‍ നില്‍ക്കുന്നതാണ് സിഎസ്‌കെയുടെ ബോണസ്. 10 മത്സരങ്ങളില്‍ നിന്നു 10 പോയിന്റാണ് അവര്‍ക്ക്. അടുത്ത നാല് മത്സരങ്ങളും ജയിച്ചാല്‍ പുഷ്പം പോലെ അവര്‍ക്ക് പ്ലേ ഓഫിലെത്താം. നിലവില്‍ പ്ലസ് 0.151 ആണ് നെറ്റ് റണ്‍റേറ്റ്. സാധ്യതകള്‍ സജീവമാണ് ചെന്നൈക്ക് മുന്നില്‍.
കൊല്‍ക്കത്ത നൈറ്റ്‌റഡേഴ്‌സ്
തുടരെ മത്സരങ്ങള്‍ തോറ്റ് ആരാധകരെ നിരാശയിലാക്കിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അമ്പരപ്പിക്കുന്ന സ്ഥിരതയാണ് അവസാന നാല് മത്സരങ്ങളില്‍ പുറത്തെടുത്തത്. ഒരു മത്സരം മഴയെടുത്തതിനാല്‍ ഒരു പോയിന്റ് കിട്ടിയതടക്കം 10 കളിയില്‍ നിന്നു 9 പോയിന്റാണ് അവര്‍ക്കുള്ളത്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നില്‍ക്കുന്നതിനാല്‍ ഇനിയുള്ള നാല് മത്സരങ്ങളും ജയിക്കുകയും നെറ്റ്‌റേറ്റ് ഉയര്‍ത്തുകയും ചെയ്താല്‍ കെകെആറിനും സാധ്യതയുണ്ട്. ബാറ്റിങിലും ബൗളിങിലും അവര്‍ നിലവില്‍ സ്ഥിരത കാണിക്കുന്നത് പ്ലസ് പോയിന്റാണ്.
ഡല്‍ഹി, മുംബൈ, ലഖ്‌നൗ
ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്ക് മുന്നില്‍ നിലവില്‍ വലിയ സാധ്യതകള്‍ ഇല്ല. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാലും മറ്റ് ടീമുകളുടെ ഫലങ്ങളും നെറ്റ് റണ്‍റേറ്റുമൊക്കെ അവസാന കണക്കെടുപ്പില്‍ വരും.
നിലവില്‍ 8 പോയിന്റുകളാണ് ഡല്‍ഹിക്ക്. 11 മത്സരങ്ങളും അവര്‍ കളിച്ചു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും 14 പോയിന്റേ അവര്‍ക്ക് കിട്ടു. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രം ഡല്‍ഹിക്ക് പ്ലേ ഓഫ് കാണാം.
മുംബൈ, ലഖ്‌നൗ ടീമുകളുടെ സാധ്യതകളും ഏതാണ്ട് ഡല്‍ഹിക്കു സമാനമാണ്. ഇരു ടീമുകള്‍ക്കും 6 പോയിന്റ് മാത്രമാണ്. ശേഷിക്കുന്ന നാല് കളികളും ജയിച്ചാല്‍ 14 പോയിന്റാകും. അപ്പോഴും ഡല്‍ഹിയുടെ കാര്യം പറഞ്ഞതു പോലെ അത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിക്കണം.
by Midhun HP News | May 9, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ അടുത്ത നായകനായി മലയാളി താരം സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. സഞ്ജുവിന്റെ സ്ഥിരതയാർന്ന പ്രകടനവും നേതൃത്വ മികവുമാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സെലക്ടർമാർ തീരുമാനിച്ചത്. നായക സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേര് ഉയർന്ന് വന്നെങ്കിലും അവസാന റൗണ്ടിൽ താരത്തെ ഒഴിവാക്കുക ആയിരുന്നു.
നിലവിലെ നായകൻ സൂര്യകുമാർ യാദവ് മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്യാപ്റ്റനെ മാറ്റാൻ സെലക്ടർമാർ നേരത്തെ തീരുമാനിച്ചിരുന്നു. സൂര്യയ്ക്ക് പകരം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു സെലക്ടർമാർ മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ 2023 ഡിസംബറിന് ശേഷം ശ്രേയസിന് ഇന്ത്യൻ ടി20 ടീമിൽ സ്ഥിരമായ അവസരങ്ങൾ ലഭിച്ചിട്ടില്ല. ആദ്യം ടീമിൽ സ്ഥാനം ഉറപ്പിക്കുക, അതിന് ശേഷം നായക സ്ഥാനത്തേക്ക് പരിഗണിക്കാം എന്നാണ് സെലക്ടർമാരുടെ നിലപാട്. ഇതും സഞ്ജുവിന് തുണയായി.
ടി20 ലോകകപ്പിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിന് സെലക്ടർമാർ മുൻഗണന നൽകിയിരിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുന്നതിൽ സഞ്ജു നിർണായക പങ്കുവഹിച്ചിരുന്നു. ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്നെങ്കിലും പിന്നീട് ടീമിലേക്ക് മടങ്ങിയെത്തിയ താരം മികച്ച തിരിച്ചുവരവാണ് നടത്തിയത്.വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയ്ക്ക് നിർണായക ജയം സമ്മാനിച്ചിരുന്നു. ഇംഗ്ലണ്ടിനും ന്യൂസിലൻഡിനുമെതിരായ നോക്കൗട്ട് മത്സരങ്ങളിലും 89 റൺസിന്റെ തകർപ്പൻ ഇന്നിങ്സുകളുമായി താരം തിളങ്ങിയിരുന്നു.
ഇപ്പോൾ നടക്കുന്ന ഐപിഎൽ ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന താരം 10 മത്സരങ്ങളിൽ നിന്ന് 402 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഒരു അർഞ്ച്വസെഞ്ചുറിയും ഉൾപ്പെടുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇതും ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിൽ പ്രധാന ഘടകമായി.

by Midhun HP News | May 9, 2026 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ട്രേഡ്മാര്‍ക്ക് വെള്ള സാരിയെയും റബ്ബര്‍ ചെരുപ്പിനെയും അനുസ്മരിപ്പിക്കുന്ന വിധം ലളിതമായ കുര്‍ത്ത ധരിച്ചാണ് സുവേന്ദു എത്തിയത്. അഗ്‌നിമിത്ര പോള്‍, നിസിത് പ്രമാണിക്, ദിലീപ് ഘോഷ്, അശോക് കിര്‍ത്താനിയ, ക്ഷുദിറാം തുഡു, ശങ്കര്‍ ഘോഷ് എന്നിവരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് രാവിലെ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരെ കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്തു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികമായ രവീന്ദ്ര ജയന്തി ദിനം കൂടിയായ മെയ് 9 തന്നെ സത്യപ്രതിജ്ഞയ്ക്കായി ബിജെപി തെരഞ്ഞെടുക്കുകയായിരുന്നു.
സുവേന്ദുവിന്റെ രാഷ്ട്രീയ വളര്‍ച്ച
തന്റെ മുന്‍ നേതാവായ മമതാ ബാനര്‍ജിയെ നന്ദിഗ്രാമിലും ഭവാനിപുരിലും പരാജയപ്പെടുത്തിയ സുവേന്ദുവിന്റെ രാഷ്ട്രീയ വളര്‍ച്ച ഉദ്വേഗജനകമാണ്. കോണ്‍ഗ്രസിലും തൃണമൂലിലും പ്രവര്‍ത്തിച്ച് പരിചയമുള്ള അദ്ദേഹം, ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍വരെ സ്വാധീനമുള്ള നേതാവാണ്. സുവേന്ദുവിന്റെ രാഷ്ട്രീയ യാത്രയിലെ ആദ്യകാല വഴിത്തിരിവുകളിലൊന്ന് 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ പ്രതിഷേധമായിരുന്നു. അന്നത്തെ ഇടത് മുന്നണി സര്‍ക്കാരിനെതിരായ സമരത്തിന്റെ പ്രധാന മുഖമെന്ന നിലയില്‍ സുവേന്ദുവിന് സംസ്ഥാനത്തുടനീളം പ്രശസ്തി ലഭിച്ചു. നന്ദിഗ്രാമിലെ ഇടതുവിരുദ്ധ പ്രസ്ഥാനം ഇടത് പക്ഷത്തിന്റെ ഗ്രാമീണ അടിത്തറയെ ഗണ്യമായി ദുര്‍ബലപ്പെടുത്തുകയും മമതാ ബാനര്‍ജിയുടെയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വളര്‍ച്ചയ്ക്ക് കരുത്തേകുകയും ചെയ്തു.
പിന്നീട് ദക്ഷിണ ബംഗാളിലും ജംഗിള്‍ മഹലിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തരായ സംഘാടകരില്‍ ഒരാളായി സുവേന്ദു ഉയര്‍ന്നു വന്നു. 2009-ല്‍ തംലൂക്കില്‍ നിന്നുള്ള ലോക്സഭാ എംപിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഗതാഗത മന്ത്രിയായി സംസ്ഥാന മന്ത്രിസഭയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ വര്‍ധിച്ചുവരുന്ന സംഘടനാ സ്വാധീനം സംസ്ഥാനത്തെ പല ഗ്രാമീണ മേഖലകളിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിത്തറ വികസിപ്പിക്കാന്‍ സഹായിച്ചു.
ഭരണകക്ഷിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ 2020 ഡിസംബറില്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ്. സുവേന്ദുവിന്റെ ഈ നീക്കം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് ശക്തമായ ഒരു ‘ബംഗാളി മുഖം’ നല്‍കുകയും സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രചാരണത്തിന് വലിയ കരുത്ത് പകരുകയും ചെയ്തു.
ഹൈ-പ്രൊഫൈല്‍ പോരാട്ടം നടന്ന നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയതോടെ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സുവേന്ദുവിന്റെ കരിയറിലെ മറ്റൊരു നിര്‍ണായക അധ്യായമായി മാറി. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സുവേന്ദുവിന്റെ വിജയം പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെടുത്തി. പിന്നാലെ അദ്ദേഹം നിയമസഭയിലെ പ്രതിപക്ഷ നേതാവായി നിയമിതനായി. ആദ്യം കോണ്‍ഗ്രസിന്റേയും പിന്നീട് തൃണമൂലിന്റേയും ശേഷം ബിജെപിയുടേയും നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശിശിര്‍ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകനായി 1970ല്‍ ജനിച്ച സുവേന്ദു അച്ഛന്റെ അതേ വഴിയിലൂടെയാണ് രാഷ്ട്രീയത്തിലും വളര്‍ന്നത്.

Recent Comments