by Midhun HP News | Oct 10, 2026 | Latest News, ദേശീയ വാർത്ത
പാനമ സിറ്റി: പാനമയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാനമയില്‍ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. എന്നാല്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഹെരേര പ്രവിശ്യയിലെ പിറ്റലോസ അരിബ പട്ടണത്തിന് സമീപമാണ് പ്രഭവകേന്ദ്രം. ഹെരേര, കൊക്ലെ, ലോസ് സാന്റോസ് എന്നി പ്രവിശ്യകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പനാമ സിറ്റിയില്‍ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തേയ്ക്ക് ഓടി. രാജ്യത്തുടനീളം 80 ലധികം തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റെയില്‍, റോഡ് ഗതാഗതം താറുമാറായി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മധ്യ അമേരിക്കയുടെ തെക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പുണ്ട്. ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള പാനമ സിറ്റിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മെക്‌സിക്കോ മുതല്‍ പെറു വരെയുള്ള കിഴക്കന്‍ പസഫിക് തീരങ്ങളില്‍ സുനാമി തിരമാലകള്‍ അടിച്ചു വീശാന്‍ സാധ്യതയെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.


by Midhun HP News | Oct 9, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികളുടെ ആക്രമണത്തില്‍ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളില്‍ ഒരു സൗദി പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടതായി അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
ആദ്യ ആക്രമണം വിമാനത്താവളത്തിലെ സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നെങ്കില്‍, രണ്ടാമത്തേത് സൗദിയ എയര്‍ലൈന്‍സിന്റെ വിമാനത്തിന് നേരെയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളിലൊന്നിന് കേടുപാടുകള്‍ സംഭവിച്ചതായും എയര്‍ലൈന്‍ സ്ഥിരീകരിച്ചു. സംഭവസമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല.

ആക്രമണത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ചയാണ് യെമനിലെ ഹൂതി വിമതര്‍ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. വിമാനത്താവളത്തിലുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് ആക്രമണത്തെ തുടര്‍ന്ന് പുക ഉയരുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും വ്യോമഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 10 വരെയും തിരികെയുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.


by Midhun HP News | Oct 9, 2026 | Latest News, ദേശീയ വാർത്ത
സ്റ്റോക്‌ഹോം : 2026 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ്. ദക്ഷിണാഫ്രിക്കന്‍ പൗരത്വമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. 2008 മുതല്‍ 2014 വരെ യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ ഹൈക്കമ്മീഷണറായിരുന്നു.
റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലിലെ (ICTR) ജഡ്ജിയും പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബലാത്സംഗവും വംശഹത്യയുടെ ഭാഗമാണെന്ന സുപ്രധാന വിധി പുറപ്പെടുവിക്കുന്നതില്‍ നവനീതം നവി പിള്ള സുപ്രധാന പങ്കു വഹിച്ചു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ICC) അപ്പീല്‍ ചേംബറില്‍ ജഡ്ജിയായും (2003-2008) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പലസ്തീനിലെ യുഎന്‍ സ്വതന്ത്ര കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. 1941 ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് നവനീതം നവി പിള്ളയുടെ ജനനം. നവി പിള്ളയുടെ മുത്തശ്ശന്‍ തമിഴ്‌നാട് സ്വദേശിയാണ്. കരാര്‍ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തുന്നത്. നെറ്റാല്‍ സര്‍വകലാശാലയില്‍ നിന്ന് ബിഎ, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി. എല്‍എല്‍എം ബിരുദവും നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.



by Midhun HP News | Oct 8, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: എസ്‌ഐആര്‍, വോട്ടര്‍ പട്ടിക ക്രമക്കേടുകളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം. നടന്‍ പ്രകാശ് രാജ്, യൂട്യൂബര്‍ ധ്രുവ് റാഠി, സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഐഷ ഘോഷ്, നേഹ ബോറ തുടങ്ങിയവര്‍ ഫ്രീഡം പാര്‍ക്കില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഫ്രീഡം പാര്‍ക്കില്‍ തടിച്ചു കൂടിയത്. വോട്ടുകള്‍ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എസ്‌ഐആര്‍ കേവലമൊരു വോട്ട് മോഷണം മാത്രമല്ലെന്നും, ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.
രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്‌ഐആര്‍ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥിതിയായി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റുന്നത് വെറും സംഖ്യ മാത്രമായി കാണാനാവില്ല. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, മുസ്ലിംകള്‍ തുടങ്ങിയവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നത് എന്നും പ്രകാശ് രാജ് പറഞ്ഞു.
എസ്ഐആർ നടപടികളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് സുതാര്യതയോ ഉത്തരവാദിത്തമോ ഒട്ടും ഉണ്ടായിരുന്നില്ല എന്ന് ധ്രുവ് റാഠി ആരോപിച്ചു. ഭരണകൂടത്തെ മാറ്റാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഐആറിലൂടെ വോട്ടുമോഷണമാണ് നടത്തിയതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ ഞങ്ങൾ തെരുവിലിറങ്ങുകയും, ജനാധിപത്യം വീണ്ടെടുക്കുകയും സമരം തുടരുകയും ചെയ്യുമെന്നും ദീപ്കെ പറഞ്ഞു.

കര്‍ണാടകയിലെ SIR നടപടികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒരു ‘ജനകീയ ട്രൈബ്യൂണല്‍’ (people’s tribunal) എന്ന നിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘Error 404 – Name Not Found’ (പേര് കണ്ടെത്താനായില്ല), ‘It’s done bro, resign sir , ‘Don’t erase us, hear su തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ‘ഏകാധിപത്യം അനുവദിക്കില്ല’, ‘വോട്ട് മോഷണം’, ‘ഗ്യാനേഷ് കുമാര്‍ കസേര ഒഴിയൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളും, ‘Grand Theft Democracy’ എന്ന മുദ്രാവാക്യമുള്ള പോസ്റ്ററും പ്രദര്‍ശിപ്പിച്ചിരുന്നു. എസ്‌ഐആര്‍ റദ്ദാക്കണമെന്നും, ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ജനകീയ വിചാരണ പ്രതിഷേധത്തിന് ശേഷം സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ‘ചെരുപ്പ് പ്രതിഷേധം’ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
പ്രതിഷേധ സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിജെപി ഒക്ടോബര്‍ 10 ന് ഡല്‍ഹി ജന്തര്‍ മന്തറിലും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധത്തില്‍ അണി ചേരുമെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു.


by Midhun HP News | Oct 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടൊപ്പം ഒരു സൗജന്യ അന്താരാഷ്ട്ര റോമിങ് പാക്കേജ് ഉള്‍പ്പെടുത്തി കൊണ്ടാണ് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എയര്‍ടെല്‍ പരിഷ്‌കരിച്ചത്.
വ്യാഴാഴ്ച മുതല്‍ പുതിയ പ്ലാനുകള്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളെ ഒരു മാസത്തിനകം അനുയോജ്യമായ ഉയര്‍ന്ന പ്ലാനിലേക്ക് മാറ്റുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സൗജന്യമായി നല്‍കുന്ന അന്താരാഷ്ട്ര റോമിങ് ആനുകൂല്യം വഴി 2000 രൂപയുടെ പ്രയോജനമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടു.

പുതുക്കിയ പ്ലാനുകള്‍ പ്രകാരം നിലവിലുള്ള പോസ്റ്റ് പെയ്ഡ് നിരക്കുകളില്‍ 50 രൂപയുടെ വര്‍ധന ഉണ്ടാകും. സൗജന്യ അന്താരാഷ്ട്ര റോമിങ് പാക്കേജിന് അഞ്ചുദിവസത്തെ കാലാവധിയാണ് ഉണ്ടാകുക. അഞ്ച് ജിബി ഡേറ്റ, 60 മിനിറ്റ് കോള്‍, 25 ഔട്ട്‌ഗോയിങ് എസ്എംഎസ്, സൗജന്യ ഇന്‍കമിങ് എസ്എംഎസ് എന്നിവയാണ് ഈ പാക്കേജിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഇത് ആക്ടീവേറ്റ് ചെയ്യാവുന്നതാണ്. ഫാമിലി പ്ലാനുകളില്‍ ഓരോ അംഗത്തിനും സൗജന്യ റോമിങ് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. എയര്‍ടെല്‍ പോസ്റ്റ്് പെയ്ഡ് advantage ക്ലബ് വഴി കോമഡി ഷോകള്‍, സിനിമ പ്രീമിയറുകള്‍, സംഗീത പരിപാടികള്‍ എന്നിവ അടക്കമുള്ള വിനോദ പരിപാടികള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാകുമെന്നും എയര്‍ടെല്‍ പ്രസ്താവനയില്‍ പറയുന്നു.


by Midhun HP News | Oct 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണസാരഥ്യത്തില്‍ 25 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘2001 ഒക്ടോബര്‍ 7-ന് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇങ്ങനെയൊരു നാഴികകല്ല് പിന്നിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന്, ഭരണസാരഥ്യത്തില്‍ ഞാന്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കുന്നു. ജനങ്ങളുടെ നിരന്തരമായ അനുഗ്രഹം കൊണ്ടാണ് ഇത് സാധ്യമായത്. രാജ്യത്തെ ജനങ്ങള്‍ക്കും ബിജെപിക്കും എന്‍ഡിഎയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു.
സേവ തന്നെയാണ് ധര്‍മം എന്നുപറഞ്ഞ നരേന്ദ്രമോദി; അധികാരമോഹമല്ല, മറിച്ച് ഒരു ദൗത്യത്തിനായാണ് താന്‍ ജീവിക്കുന്നതെന്ന് പറഞ്ഞു. തന്റെ കുട്ടിക്കാലം അനുസ്മരിച്ച മോദി സ്‌കൂളില്‍ ആദ്യമെത്തുന്ന വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു താന്‍ എന്നു പറഞ്ഞു. ‘ഗുരുനാഥന്‍മാര്‍ പലകാര്യങ്ങളും ഞങ്ങളെ പഠിപ്പിച്ചിരുന്നു. ക്ലാസില്‍ ഏറ്റവും ആദ്യം എത്തുന്ന കുട്ടികളില്‍ എന്റെ പേര് എപ്പോഴും ഉണ്ടാകുമായിരുന്നു. പഠിക്കാനുള്ള ആഗ്രഹം എന്റെ ജീവിതത്തിന്റെ ഭാഗമായി, ഇന്നും എന്നെ ഒരു വിദ്യാര്‍ഥിയായിട്ടാണ് ഞാന്‍ കാണുന്നത്. ദിവസവും എന്തെങ്കിലും പുതിയ കാര്യം പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.

തന്നെ എന്തെങ്കിലും പഠിപ്പിച്ച ഓരോ വ്യക്തിയോടും ഓരോ അനുഭവത്തോടും എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് മോദി പറഞ്ഞു. ‘എന്നെ പഠിപ്പിച്ചവര്‍ എനിക്ക് വിനയമാണ് പകര്‍ന്നുതന്നത്. എന്നെ താഴെയിറക്കാന്‍ ശ്രമിച്ചവര്‍ വീണ്ടും എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് എന്നെ പഠിപ്പിച്ചു. എന്നെ പിന്തുണച്ചവര്‍ എനിക്ക് ധൈര്യം തന്നപ്പോള്‍, വിമര്‍ശകര്‍ ആത്മപരിശോധന നടത്താന്‍ പഠിപ്പിച്ചു. എന്നോടൊപ്പം നിന്നവര്‍ വിശ്വാസത്തിന്റെ ശക്തി എനിക്ക് കാണിച്ചുതന്നു,’ മോദി പറഞ്ഞു.
‘ഓരോ പ്രതിസന്ധിയും എന്റെ സഹനശക്തി പരീക്ഷിക്കാനുള്ള അവസരമായി, ഓരോ വിജയവും എന്റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചു, ഓരോ നേട്ടവും വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനുള്ള ധൈര്യവും ദൃഢനിശ്ചയവും എനിക്ക് നല്‍കി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2001-ലെ ഭൂജിലെ ഭൂകമ്പത്തില്‍ പുനര്‍നിര്‍മാണം എങ്ങനെയായിരിക്കണമെന്ന് താന്‍ പഠിച്ചു; പരാജയങ്ങളില്‍ നിന്ന് എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് ചന്ദ്രയാന്‍ ദൗത്യം പഠിപ്പിച്ചു; രാജ്യത്തിന്റെ കൂട്ടായ്മയുടെ പ്രാധാന്യം കോവിഡ് പ്രതിസന്ധി തന്നെ ബോധ്യപ്പെടുത്തി. കൂടാതെ, നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്കിടയിലും മുന്നോട്ട് പോകാന്‍ പ്രചോദിപ്പിച്ചതിന് മാധ്യമങ്ങളോടും മോദി നന്ദി പറഞ്ഞു.

സാംസ്‌കൃത പാരമ്പര്യവും മഹത്തായ ചിന്തകളും നിറഞ്ഞ രാജ്യത്തിനായുള്ള സേവനം എപ്പോഴും തനിക്ക് വലിയ ശക്തിയാണ് പകര്‍ന്നുനല്‍കിയിട്ടുള്ളത്. ‘വേദങ്ങള്‍ മുതല്‍ വിവേകാനന്ദന്‍ വരെ നീളുന്ന, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമുള്ള, മനുഷ്യന്റെ മാനവികതയിലുള്ള വിശ്വാസം വീണ്ടെടുത്ത രാജ്യത്തിനായി സേവനം അനുഷ്ഠിക്കുമ്പോള്‍ എനിക്ക് ഒരിക്കല്‍ പോലും ഒറ്റപ്പെട്ടതായി തോന്നിയിട്ടില്ല,’ അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ ദിവസം വെറുമൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ലെന്നും ഭാവിയിലേക്കുള്ള ദൃഢമായ ഒരു പ്രതിജ്ഞ പുതുക്കല്‍ കൂടിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘നമുക്ക് തീര്‍ച്ചയായും അത് സാധ്യമാകും’ 2047-ലേക്കുള്ള രാജ്യത്തിന്റെ വികസന യാത്രയ്ക്ക് ഇത് കരുത്ത് പകരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Recent Comments