ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായി; അമ്മയെ ചോദ്യം ചെയ്ത് പൊലീസ്

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായി; അമ്മയെ ചോദ്യം ചെയ്ത് പൊലീസ്

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ യുവതിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കുന്നത്. 25നും 30നും ഇടയിലുള്ള ദിവസത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. പിന്നാലെ ആശുപത്രിയില്‍ നിന്ന ഡിസ്ചാര്‍ജ് ചെയ്ത് യുവതി വീട്ടിലെത്തി. പഞ്ചായത്തില്‍ നിന്ന് ആശാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെയും അമ്മയുടെയും ക്ഷേമം അന്വേഷിക്കാനായി എത്തിയപ്പോഴാണ് കുഞ്ഞ് ഇവര്‍ക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയത്.

കുഞ്ഞ് എവിടെയെന്ന് ആശാപ്രവര്‍ത്തക ചോദിച്ചപ്പോള്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു യുവതി പറഞ്ഞത്. പക്ഷേ ആര്‍ക്കാണ് കൈമാറിയതെന്നതുള്‍പ്പടെയുള്ള ഒരുകാര്യവും യുവതി തുറന്നുപറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചേര്‍ത്തല ആശുപത്രിയിലെത്തി പൊലീസ് അന്വേഷണം നടത്തി. കുഞ്ഞിനെ ആര്‍ക്കെങ്കിലും വിറ്റതാണോ, അപായപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

‘റിമയുടെ വീട്ടിൽ ലഹരി പാർട്ടി നടത്തുന്നു, ഗുരുതര ആരോപണവുമായി സുചിത്ര

‘റിമയുടെ വീട്ടിൽ ലഹരി പാർട്ടി നടത്തുന്നു, ഗുരുതര ആരോപണവുമായി സുചിത്ര

നടി റിമ കല്ലിങ്ക​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സു​ചി​ത്ര. റിമ വീട്ടിൽ ലഹരി പാർട്ടികൾ നടത്താറുണ്ട് എന്നാണ് സുചിത്രയുടെ ആരോപണം. പെൺകുട്ടികൾ അടക്കം നിരവധി പേർ ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നുണ്ടെന്നും റിമയുടെ കരിയർ തകർന്നത് ഇത്തരം ലഹരി ഉപയോ​ഗത്തെ തുടർന്നാണ് എന്നാണ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞത്.

കഴിഞ്ഞ രണ്ടു മുന്നു വർഷമായി റിമയുടെ കരിയർ തകർച്ചയിലാണ്. അതിനു കാരണം ലഹരി ഉപയോ​ഗമാണ്. ഉപയോഗിക്കാൻ പാടില്ലാത്ത ചില ലഹരി വസ്തുക്കൾ റിമയുടെ പാർട്ടിയിൽ ഉപയോഗിക്കുന്നത്. കൊച്ചിയിൽ റെയ്ഡ് നടന്നത് റീമയുടേയും ആഷിഖ് അബുവിന്റേയും വീട്ടിലാണ്. ഇത്തരത്തിൽ ലഹരി പാർട്ടികൾ നടത്തുന്ന നിങ്ങളാണോ വനിതാ ശാക്തീകരണം നടത്തുന്നത് എന്ന് ആരും റിമയോട് ചോദിക്കുന്നില്ല. സിനിമയിലേക്ക് ആദ്യമായി എത്തുന്ന മദ്യം പോലും തൊടാത്ത നിരവധി പെൺകുട്ടികളെയാണ് റിമ ലഹരിയിലേക്ക് കൊണ്ടുപോകുന്നത്. അവരുടെ വീട്ടിൽ നടക്കുന്ന പാർട്ടികളിലാണ് ആൺകുട്ടികളും പെൺകുട്ടികളും ലഹരി ഉപയോ​ഗിക്കുന്നത്.

റി​മ​യെ​ക്കു​റി​ച്ച് ആ ​സ​മ​യം ഇ​തൊ​ക്കെ അ​റി​ഞ്ഞ​പ്പോ​ൾ ഞാ​ൻ ഞെ​ട്ടി​പ്പോ​യി. അ​വ​രു​ടെ പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മലയാളത്തിലെ സം​ഗീ​ത സം​വി​ധാ​യ​ക​രെ​ല്ലാം അ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് എ​ന്നോ​ട് പ​റ​യാ​റു​ണ്ട്. റി​മ​യു​ടെ വീ​ട്ടി​ലെ പാ​ർ​ട്ടി​ക​ളി​ലെ ചോ​ക്ലേ​റ്റ് തൊ​ടു​ക പോ​ലു​മി​ല്ലെ​ന്നും അ​വ​ർ പ​റ​യാ​റു​ണ്ട്.- സുചിത്ര വ്യക്തമാക്കി.

ഗാ​യി​ക, റേ​ഡി​യോ ജോ​ക്കി എ​ന്നീ നി​ല​ക​ളി​ല്‍ ശ്ര​ദ്ധ നേ​ടി​യ സു​ചി​ത്ര 2017-ല്‍ ​ത​മി​ഴ് സി​നി​മ​യി​ല്‍ വ​ലി​യ കോ​ളി​ള​ക്ക​മാ​ണ് സൃ​ഷ്ടി​ച്ച​ത്. സു​ചി ലീ​ക്ക്‌​സ് എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ സു​ചി​ത്ര​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് സെ​ലി​ബ്രി​റ്റി​ക​ളു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പു​റ​ത്ത് പോ​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. അടുത്തിടെ താരം തമിഴ് സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. കമൽഹാസന്റെ പാർട്ടികളിൽ ലഹരി വിതരണം ചെയ്യും എന്നായിരുന്നു ആരോപണം. ധനുഷ്, തൃഷ തുടങ്ങിയ നിരവധി താരങ്ങൾക്കെതിരെയും സുചിത്ര രം​ഗത്തെത്തി.

റിമയ്ക്കെതിരെയുള്ള സുചിത്രയുടെ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് അന്വേഷണം വേണം എന്ന ആവശ്യം ശക്തമാവുകയാണ്. എന്നാൽ, ഇത്തരത്തിലുള്ള പാർട്ടികൾ റിമ നടത്തിയെന്ന തരത്തിൽ പരാതിയോ ആരോപണമോ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് ഒദ്യോഗിക വിവരം.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,500 രൂപയില്‍ താഴെ എത്തി. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ സ്വര്‍ണവിലയില്‍ 360 രൂപയാണ് കുറഞ്ഞത്.

കണ്ണന് മുന്നില്‍ പുതുജീവിതത്തിലേക്ക് കൈ പിടിക്കാന്‍; ഞായറാഴ്ച 328 വിവാഹങ്ങള്‍

കണ്ണന് മുന്നില്‍ പുതുജീവിതത്തിലേക്ക് കൈ പിടിക്കാന്‍; ഞായറാഴ്ച 328 വിവാഹങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ ഞായറാഴ്ച റെക്കോര്‍ഡിലേക്ക്. സെപ്റ്റംബര്‍ എട്ടിന് 328 വിവാഹങ്ങളാണ് നടക്കാന്‍ പോകുന്നത്. ക്ഷേത്രം അധികൃതരുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ചിങ്ങം പിറന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിരക്കും വര്‍ധിച്ചിട്ടുണ്ട്. സാധാരണയായി ഞായറാഴ്ചകളിലാണ് വിവാഹം കൂടുതലായി നടക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് 328 വിവാഹങ്ങള്‍ നടക്കുകയാണെങ്കില്‍ അത് റെക്കോര്‍ഡ് ആയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരേസമയം ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്ന ദിനമായി ഈ ദിവസം മാറും. 277 വിവാഹങ്ങളാണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്.

കെഎസ്ഇബിയിൽ പുതിയ സംവിധാനം ഒക്ടോബറോടെ

കെഎസ്ഇബിയിൽ പുതിയ സംവിധാനം ഒക്ടോബറോടെ

തിരുവനന്തപുരം: കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ്‌ മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക്‌ ബിൽ തുക അടയ്‌ക്കാം. ക്രെഡിറ്റ്‌ കാർഡ്‌, ഡെബിറ്റ്‌ കാർഡ്‌, യുപിഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബിൽ അടയ്‌ക്കാനുള്ള ‘ആൻഡ്രോയിഡ്‌ സ്‌പോട്ട്‌ ബില്ലിങ്‌ മെഷീൻ’ (പോയിന്റ്‌ ഓഫ്‌ സെയിൽ മെഷീൻ) ഒക്‌ടോബറോടെ പ്രാബല്യത്തിലാകും.

എംസ്വൈപ്‌, പേസ്വിഫ്‌ കമ്പനികളുടെ സ്‌പോട്ട്‌ ബില്ലിങ്‌ മെഷീനുകൾ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാണ്‌ കെഎസ്ഇബി ഉപയോഗിക്കുന്നത്‌. പ്രതിമാസം 90 രൂപയും ജിഎസ്‌ടിയും കാനറാ ബാങ്കിന്‌ നൽകിയാണ്‌ മീറ്റർ റീഡിങ്‌ മെഷീനുകളിൽ പുതിയ സേവനം ലഭ്യമാക്കുക. നിലവിൽ റീഡിങിനായി ഉപയോഗിക്കുന്ന 5000ലധികം മെഷീനുകളിലും സ്‌പോട്ടിൽ പണം അടക്കാനുള്ള സൗകര്യം ഉൾപ്പെടുത്തും. സെക്ഷൻ ഓഫീസുകളിലെ ക്യാഷ്‌ കൗണ്ടറുകളിലും ഇത്തരത്തിൽ പണമടയ്‌ക്കാനുള്ള സൗകര്യമൊരുക്കാൻ പദ്ധതിയുണ്ട്‌.

ഇതിനൊപ്പം “ക്വിക്‌ യുപിഐ പേയ്‌മെന്റ്‌’ സൗകര്യം നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്‌. വൈദ്യുതി ബില്ലിൽ ക്യൂ ആർ കോഡ്‌ ഉൾപ്പെടുത്തും. ക്യൂആർ കോഡ്‌ സ്‌കാൻ ചെയ്‌ത്‌ ഉപഭോക്താവ്‌ അടയ്‌ക്കുന്ന തുക കെഎസ്‌ഇബിയുടെ അക്കൗണ്ടിലെത്തുന്നതിനുള്ള സൗകര്യമാണ്‌ ഒരുക്കുക. കൺസ്യൂമർ നമ്പർ, ബിൽതുക, അവസാനതീയതി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാവും. കെഎസ്ഇബി ഐടി വിഭാഗവും കാനറാ ബാങ്കും ചേർന്നാണ്‌ ഈ സേവനങ്ങൾ ഒരുക്കുക.

‘തിരുവനന്തപുരത്ത് എഡിജിപി കോടികളുടെ കൊട്ടാരം പണിയുന്നു’, വീണ്ടും ശബ്ദ സന്ദേശവുമായി പി വി അന്‍വര്‍

‘തിരുവനന്തപുരത്ത് എഡിജിപി കോടികളുടെ കൊട്ടാരം പണിയുന്നു’, വീണ്ടും ശബ്ദ സന്ദേശവുമായി പി വി അന്‍വര്‍

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സിപിഎം എംഎല്‍എ പി വി അന്‍വര്‍. സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതിലും എഡിജിപി എം ആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് ആരോപിച്ച് പി വി അന്‍വര്‍ ഫോണ്‍ സന്ദേശം പുറത്തുവിട്ടു. കേസ് അന്വേഷിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശമാണ് അന്‍വര്‍ പുറത്തുവിട്ടത്. സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തുവിടുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്ത് എം ആര്‍ അജിത് കുമാര്‍ സ്ഥലം വാങ്ങി കൊട്ടാര സദൃശ്യമായ വീട് പണിയുന്നതായും അന്‍വര്‍ ആരോപിച്ചു. വീട് പണിയുന്നതിന്റെ രേഖകള്‍ കിട്ടിയിട്ടില്ല. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോയി അന്വേഷിച്ചാല്‍ ഇതിന്റെ സത്യാവസ്ഥ അറിയാന്‍ സാധിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

‘അജിത് കുമാര്‍ ഒരു വലിയ കൊട്ടാരം പണിയുന്നുണ്ട്. കവടിയാര്‍ കൊട്ടാരം കേട്ടിട്ടുണ്ടോ, നാടിന്റെ അഭിമാനമാണ് ആ കൊട്ടാരം. അതിന്റെ കോമ്പൗണ്ടില്‍ വ്യവസായി എം എ യൂസഫലിക്ക് വീടുണ്ട്. ഹെലിപാഡുമുണ്ട്. ഇതിന് തൊട്ടടുത്ത് പത്തു സെന്റ് സ്ഥലമാണ് അജിത് കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലാണ്. കോര്‍പ്പറേഷനില്‍ പ്ലാന്‍ പരിശോധിച്ചാല്‍ മനസിലാകും.12000 ചതുരശ്ര അടിയാണോ, 15000 ചതുരശ്ര അടിയാണോ എന്ന കാര്യം അറിയില്ല.പരിശോധിക്കണം. ഈ ചങ്ങാതിയാണ് സ്ഥലം വാങ്ങിയത്. കവടിയാര്‍ കൊട്ടാരത്തിന് സമീപം സെന്റിന് 60 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ വിലയുണ്ട്. യൂസഫലി തലസ്ഥാനത്ത് ഒരു സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ ഊഹിക്കാലോ, ആ പ്രദേശത്തിന്റെ പ്രാധാന്യം.അതിനടുത്താണ് ഈ സ്ഥലം. ഒരു അഴിമതിയുമില്ല, കള്ളക്കച്ചവടവുമില്ല, ഹവായ് ചെരിപ്പേ ഇടു, 25 രൂപയുടെ കുപ്പായമേ ഇടു,കീറിപ്പറിഞ്ഞ പാന്റേ ഇടു, പാവപ്പെട്ട എഡിജിപി, ഇക്കാര്യം അന്വേഷിക്കണം’- പി വി അന്‍വര്‍ ആരോപിച്ചു.