by Midhun HP News | Jul 3, 2026 | Latest News, കേരളം
കടയ്ക്കൽ: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് ബി.എസ്.എഫ് ജവാൻ അന്തരിച്ചു. കടയ്ക്കൽ പുതുക്കോണം ശ്രീ പത്മം വീട്ടിൽ വിജയൻ (72.റിട്ട. ബി.എസ്.എഫ്) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.
കടന്നലുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നിയമനടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സൈനിക സേവനത്തിന് ശേഷം നാട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.

by Midhun HP News | Jul 3, 2026 | Latest News, കേരളം
താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേത മേനോൻ. തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ സ്ഥാനമൊഴിയില്ലെന്നും സംഘടനയുടെ ബൈലോ പ്രകാരം നിലവിലെ ഭരണസമിതിക്കാണ് അധികാരമെന്നും അവർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ഭരണസമിതി രാജിവെക്കണമെന്ന മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് ചിലർ എത്തിയതെന്ന് ശ്വേത ആരോപിച്ചു. നിരവധി ആരോപണങ്ങൾ ഉൾപ്പെടുത്തിയ പ്രമേയം അവതരിപ്പിച്ചെങ്കിലും, ബൈലോ പ്രകാരം ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ അത് നിയമപരമായി പാസായിട്ടില്ലെന്നും അവർ പറഞ്ഞു.
‘അമ്മ’യുടെ ബൈലോയിൽ അഡ്‌ഹോക്ക് കമ്മിറ്റി എന്ന സംവിധാനമില്ലെന്നും, തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി പൂർണമായി രാജിവെച്ചാൽ പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടർന്നും പ്രവർത്തിക്കേണ്ടത് അതേ കമ്മിറ്റി തന്നെയാണെന്നും ശ്വേത ചൂണ്ടിക്കാട്ടി. മുൻ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോഴും ഇതേ രീതിയാണ് സ്വീകരിച്ചതെന്നും, ഇപ്പോൾ തങ്ങളുടെ കമ്മിറ്റിക്ക് മാത്രം വ്യത്യസ്ത മാനദണ്ഡം എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു.
ജനറൽ ബോഡിയുടെ പേരിൽ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതെന്ന വാദം ബൈലോ വിരുദ്ധമാണെന്നും, നിലവിൽ നിയമപരമായ കമ്മിറ്റി തങ്ങളുടേതു മാത്രമാണെന്നും ശ്വേത അവകാശപ്പെട്ടു. ‘അമ്മ’യുടെ ക്ഷേമപ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുകയാണെന്നും, അംഗങ്ങൾക്കുള്ള കൈനീട്ടം, സഞ്ജീവിനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
തന്റെ മൗനം മുതലെടുത്ത് സംഘടനയിലെ ചില നിക്ഷിപ്ത താൽപര്യക്കാർ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും, അത്തരമൊരു നീക്കം അനുവദിക്കില്ലെന്നും ശ്വേത വ്യക്തമാക്കി.
സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്നുണ്ടായ ആഭ്യന്തര പ്രതിസന്ധിക്കിടെയാണ് ശ്വേതയുടെ പ്രതികരണം. അതേസമയം, ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ലെന്ന സാഹചര്യത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെ ചൊല്ലിയുള്ള വിവാദവും തുടരുകയാണ്. ശ്വേത ഉൾപ്പെടെ ആരും ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്ന് നടൻ രമേശ് പിഷാരടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

by Midhun HP News | Jul 3, 2026 | Latest News, കേരളം
“ഓണം വാരാഘോഷം ആഗസ്‌ത് 24 മുതല്‍ 30 വരെ. ഉദ്ഘാടനം ആഗസ്‌ത് 24ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ. കഴിഞ്ഞ വര്‍ഷം വാരാഘോഷത്തിന്റെ ഭാഗമായ എല്ലാ സ്ഥലങ്ങളും വേദികളും ഇത്തവണയുമുണ്ടാകും. ചില സ്ഥലങ്ങള്‍ പുതിയതായി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും ഓണം ടൂറിസം വാരാഘോഷം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ മന്ത്രി പി സി വിഷ്‌ണുനാഥ് അറിയിച്ചു.
കവടിയാര്‍മുതല്‍ മണക്കാടുവരെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും. ദിവസവും വൈകിട്ട് ആറുമുതല്‍ ഏഴുവരെ തെയ്യം, പടയണി, തോല്‍പാവക്കൂത്ത്, വിവിധ നാടന്‍ കലാരൂപങ്ങൾ എന്നിവയുടെ അവതരണം നിശാഗന്ധിയില്‍ നടക്കും. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ നഗരത്തിലെ പ്രമുഖ ഹോട്ടലുകളുമായി സഹകരിച്ച് ബ്രോഷറുകളും ഇംഗ്ലീഷിലുള്ള പദ്ധതി വിശദാംശങ്ങളും വിതരണം ചെയ്യും. കലാകാരന്മാർക്ക്
അപേക്ഷിക്കാം ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ക്കും സംഘടനകള്‍ക്കും അപേക്ഷ നൽകാം.
12ന് വൈകിട്ട് അഞ്ചിനുമുന്പ്
കണ്‍വീനര്‍, ഓണം ടൂറിസം വാരാഘോഷം- 2026, വിനോദസഞ്ചാരവകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം- 695033 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ നൽകാം. അപേക്ഷാ കവറിന് മുകളില്‍ ‘ഓണം ടൂറിസം വാരാഘോഷം 2026′ എന്ന് എഴുതണം.
ഫോണ്‍: 0471 2560426.
വിവരങ്ങള്‍ക്ക്:www.keralatourism.org
by Midhun HP News | Jul 3, 2026 | Latest News, കേരളം
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ആറ്റിങ്ങൽ ബ്രാഞ്ച്) വനിതാ ഡെന്റൽ കൗൺസിൽ ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
“ലഹയുടെ കെണി, ശരിയായ തീരുമാനത്തിന്റെ ശക്തി” എന്ന വിഷയത്തിൽ മനഃശാസ്ത്രജ്ഞയായ ആതിര എസ്. രാജ് ക്ലാസ് നയിച്ചു. എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഐ.ഡി.എ. ആറ്റിങ്ങൽ ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാഖി രാകേഷ്, സെക്രട്ടറി ഡോ. വാസുദേവൻ വിനയ്, സി.ഡി.എച്ച്. കൺവീനർ ഡോ. തൗഫീന, വനിതാ ഡെന്റൽ കൗൺസിൽ പ്രതിനിധികളായ ഡോ. പ്രിയലക്ഷ്മി, ഡോ. ഷെറിൻ എന്നിവർ പങ്കെടുത്തു. സി.ഡി.എച്ചിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരു ദന്തപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

by Midhun HP News | Jul 3, 2026 | Latest News, കേരളം
കണ്ണൂർ: കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇരിക്കൂർ വയക്കാട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാൻ (48) ആണ് മരണപ്പെട്ടത്. വീരാജ്പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് സംഭവം. പതിവുപോലെ രാവിലെ തുറന്ന് ഏകദേശം രണ്ട് മണിക്കൂറുകൾ കഴിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കടയ്ക്കുള്ളിൽ തന്നെ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇരിക്കൂർ വയക്കാട് പൈസായിലെ മുബാറക്ക് ജുമാ മസ്ജിദിന് സമീപത്തെ കെ.കെ. ഹൗസിൽ പരേതനായ സി.എച്ച്. ഇബ്രാഹിമിന്റെയും പള്ളിപ്പാത്ത് കുഞ്ഞാമിയുടെയും മകനാണ് അബ്ദുറഹ്മാൻ. ഭാര്യ: കിണാക്കൂൽ കുന്നുംപുറത്ത് സൈബുന്നിസ.മക്കൾ: ഫാത്തിമത്ത് സന സഫ്‌വാന (വിദ്യാർത്ഥിനി, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്), മിൻഹ, നൂറാശിഫ (ഇരുവരും ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വീരാജ്പേട്ടയിലെ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വയക്കാട്ടിലെത്തിച്ച് മുബാറക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കും.

Recent Comments