ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും. ഇതിനുള്ള 900 കോടി രൂപ കഴിഞ്ഞദിവസം ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അതുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണസംഘങ്ങള്‍ വഴിയും പെന്‍ഷന്‍ എത്തിക്കും.

തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി

തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി

മംഗലപുരം തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്.

ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് വൈകുനേരം ആറരയോടെ പോത്തിനെ കണ്ടത്

ആദ്യം പശുവാണെന്ന് കരുതിയെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന് തിരിച്ചറിഞ്ഞു

തുടർന്ന് നാട്ടുകാർ പഞ്ചായത്തധികൃതരേയും പോലീസിനെയും വിവരമറിയിച്ചു

കാട്ടുപോത്തിനെ കണ്ടെത്തിയ വിവരം വനം വകുപ്പിനെ അറിയിച്ചതായി മംഗലപുരം പോലീസ് പറഞ്ഞു

കാടുപിടിച്ച നിരവധി പ്രദേശങ്ങളുള്ള ടെക്നോ സിറ്റി കാമ്പസ് കാട്ടുപന്നികളുടെയും ചെന്നായ്ക്കളുടെയും വിഹാര കേന്ദ്രമാണെങ്കിലും കാട്ടുപോത്തിനെ കണ്ടെത്തുന്നത് ആദ്യമാണ്

നിപ ആശങ്ക ഒഴിയുന്നു: പുതുതായി പുറത്തുവന്ന പരിശോധന ഫലങ്ങൾ നെഗറ്റീവ്

നിപ ആശങ്ക ഒഴിയുന്നു: പുതുതായി പുറത്തുവന്ന പരിശോധന ഫലങ്ങൾ നെഗറ്റീവ്

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവാണ്. രോഗലക്ഷണങ്ങളോടെ ഹൈറിസ്‌ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ 220 പേരുണ്ട്. നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. പൂനെ എൻ.ഐ.വിയിൽ നിന്നും വന്ന വിദഗ്ധ സംഘം വവ്വാലുകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തുടങ്ങി.

വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. ഇന്നലെ പുറത്ത് വന്ന 17 സാമ്പിളുകൾ നെഗറ്റീവാണ്. 460 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 220 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. ഇതിൽ 142 പേർ ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 19 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

ഇതിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരുമാണ് ഉള്ളത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇതുവരെ 18055 വീടുകൾ സന്ദർശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളുമാണ് സന്ദർശിച്ചത്. അതിൽ പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളും റിപ്പോർട്ട് ചെയ്തു.

ആപത്ഘട്ടങ്ങളില്‍ ഭയപ്പെടേണ്ട!, എസ്ഓഎസ് സംവിധാനം; യാത്ര ചെയ്യുന്നവര്‍ക്കായി ട്രാക്ക് മൈ ട്രിപ്പ്; പോല്‍ ആപ്പില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍

ആപത്ഘട്ടങ്ങളില്‍ ഭയപ്പെടേണ്ട!, എസ്ഓഎസ് സംവിധാനം; യാത്ര ചെയ്യുന്നവര്‍ക്കായി ട്രാക്ക് മൈ ട്രിപ്പ്; പോല്‍ ആപ്പില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍

തിരുവനന്തപുരം: കേരള പൊലീസിന്റെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പോല്‍ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍ ഉണ്ട്. ആപത്ഘട്ടങ്ങളില്‍ അടിയന്തരമായി പൊലീസിനെ വിവരം അറിയിക്കാന്‍ വേണ്ടിയുള്ളതാണ് എസ് ഓ എസ് സംവിധാനം. എസ് ഓ എസ് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ലൊക്കേഷനോടുകൂടിയ സന്ദേശം പൊലീസിന്റെ അടിയന്തര സഹായ സംവിധാനത്തില്‍ ലഭിക്കും. ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് തിരികെ വിളിക്കുകയും വിവരം അന്വേഷിച്ച് നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ട്രാക്ക് മൈ ട്രിപ്പ് എന്ന സേവനവും ലഭ്യമാണ്. നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പറിന്റെ ഫോട്ടോ എടുത്ത് ആപ്പില്‍ സേവ് ചെയ്തിരിക്കുന്ന എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്. അതുവഴി യാത്ര നിരീക്ഷിക്കുവാന്‍ കഴിയും. യാത്രാമധ്യേ പൊലീസിന്റെ സേവനം ആവശ്യമായി വന്നാല്‍ എസ് ഒ എസ് സംവിധാനം ഉപയോഗിക്കാം. തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ സുരക്ഷയുറപ്പാക്കാനും സഹായത്തിനുമായി സിംഗിള്‍ വുമണ്‍ ലിവിങ് എലോണ്‍ എന്ന സേവനം ഉപയോഗിക്കാം. അതിനായി സേവനം വേണ്ടയാളുടെ തിരിച്ചറിയല്‍ രേഖയും അഡ്രസ്സും താമസിക്കുന്ന ജില്ലയും പൊലീസ് സ്റ്റേഷന്‍ പരിധി ഏതാണെന്നുമുള്ള വിവരങ്ങള്‍ ആപ്പില്‍ നല്‍കിയാല്‍ ജനമൈത്രി പൊലീസിന്റെ സഹായം ലഭിക്കുന്നതാണ്.’- കേരള പൊലീസ് കുറിച്ചു.

കുറിപ്പ്:

കേരള പൊലീസിന്റെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പോല്‍ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍ ഉണ്ട്.

ആപത്ഘട്ടങ്ങളില്‍ അടിയന്തരമായി പൊലീസിനെ വിവരം അറിയിക്കാന്‍ വേണ്ടിയുള്ളതാണ് എസ് ഓ എസ് സംവിധാനം. എസ് ഓ എസ് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ലൊക്കേഷനോടുകൂടിയ സന്ദേശം പോലീസിന്റെ അടിയന്തര സഹായ സംവിധാനത്തില്‍ ലഭിക്കും. ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ല്‍ നിന്ന് തിരികെ വിളിക്കുകയും വിവരം അന്വേഷിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉടനടി സഹായം എത്തിക്കുകയും ചെയ്യും. സേവനം ഉപയോഗിക്കുന്നതിന് മുമ്പായി എമര്‍ജന്‍സി കോണ്‍ടാക്ട നമ്പരുകള്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ലൊക്കേഷന്‍ പങ്കിട്ടുകൊണ്ടുള്ള ഒരു സന്ദേശം ആ നമ്പറിലേയ്ക്കും ലഭിക്കുന്നതായിരിക്കും.

യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ട്രാക്ക് മൈ ട്രിപ്പ് എന്ന സേവനവും ലഭ്യമാണ്. നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരിന്റെ ഫോട്ടോ എടുത്ത് ആപ്പില്‍ സേവ് ചെയ്തിരിക്കുന്ന എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്. അതുവഴി യാത്ര നിരീക്ഷിക്കുവാന്‍ കഴിയും. യാത്രാമധ്യേ പൊലീസിന്റെ സേവനം ആവശ്യമായി വന്നാല്‍ എസ് ഒ എസ് സംവിധാനം ഉപയോഗിക്കാം.

തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ സുരക്ഷയുറപ്പാക്കാനും സഹായത്തിനുമായി സിംഗിള്‍ വുമണ്‍ ലിവിങ് എലോണ്‍ എന്ന സേവനം ഉപയോഗിക്കാം. അതിനായി സേവനം വേണ്ടയാളുടെ തിരിച്ചറിയല്‍ രേഖയും അഡ്രസ്സും താമസിക്കുന്ന ജില്ലയും പോലീസ് സ്റ്റേഷന്‍ പരിധി ഏതാണെന്നുമുള്ള വിവരങ്ങള്‍ ആപ്പില്‍ നല്‍കിയാല്‍ ജനമൈത്രി പോലീസിന്റെ സഹായം ലഭിക്കുന്നതാണ്.

സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കാണുന്നതിനായി പോല്‍ ആപ്പിലൂടെ അപ്പോയിന്‍മെന്റ് എടുക്കാന്‍ സാധിക്കും. അതിനായി അപ്പോയിന്‍മെന്റ് വിത്ത് എസ് എച്ച് ഒ എന്ന സേവനം ലഭ്യമാണ്. എസ് എച്ച് ഓയെ കാണേണ്ട തീയതിയും സമയവും ആപ്പിലൂടെ തിരഞ്ഞെടുക്കാവുന്നതാണ്.

ഇവ കൂടാതെ പുതിയ സ്ഥലങ്ങളിലേക്ക് പോവുകയാണെങ്കില്‍ ആ സ്ഥലത്തെ പോലീസ് സ്റ്റേഷനും അനുബന്ധ വിവരങ്ങളും ടൂറിസ്റ്റ് ഗൈഡ് എന്ന സേവനത്തിലൂടെ ലഭ്യമാണ്. കൂടാതെ പിങ്ക്. പട്രോള്‍, അപരാജിത, ദിശ, സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ തുടങ്ങിയ സേവനങ്ങളുടെ നമ്പറും ആപ്പില്‍ നിന്ന് ലഭിക്കും.

പോല്‍ ആപ്പിലെ മറ്റു സേവനങ്ങള്‍ക്ക് പുറമെയാണ് സ്ത്രീകളുടെ സുരക്ഷ മുന്നില്‍നിര്‍ത്തി ഈ സേവനങ്ങള്‍കൂടി ലഭ്യമാക്കുന്നത്.

അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്; സോണാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് ഇന്ന് പരിശോധന

അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്; സോണാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് ഇന്ന് പരിശോധന

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ​ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സി​ഗ്നൽ കേന്ദ്രീകരിച്ചാകും തിരച്ചിൽ. സോണാർ സി​ഗ്നൽ ലഭിച്ച പ്രദേശം ബൂം മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് പരിശോധിക്കും. മുൻ സൈനിക ഉദ്യോ​ഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാ​ഗമാകും. ഇന്ന് വൈകിട്ടോടെ വ്യക്തത വരുമെന്ന് ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥർ പറയുന്നു.

ഇന്നലെ ഗംഗവല്ലി പുഴയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ പുഴയിലെ തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നു. തീരത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മണ്‍കൂനകള്‍ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്.

ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ള വിഷയമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. അര്‍ജുനു വേണ്ടി ഇതുവരെ നടത്തിയ രക്ഷാ ദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കാറിന് തീപിടിച്ച് കുമളിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പൊലീസിന് സംശയം

കാറിന് തീപിടിച്ച് കുമളിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പൊലീസിന് സംശയം

ഇടുക്കി കുമളിയിൽ കാർ കത്തി മരിച്ച ആളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് 66 മൈലിൽ വച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും റോയിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. കാറിനു തീ പിടിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും കാറിൽ പരിശോധന നടത്തും. റോയ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ സംഭവം നടന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ വാഹനം നിര്‍ത്തി കാറിനടുത്തെത്തി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ പുറത്തിറക്കാൻ ശ്രമിച്ചിരുന്നു. ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് യാത്രക്കാരൻ ചാടിയിറങ്ങി കാറിൻ്റെ ഗ്ലാസ് പൊട്ടിക്കാനും ശ്രമിച്ചു. ഇരുവ‍ര്‍ക്കും റോയിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.