by Midhun HP News | Jul 23, 2024 | Latest News, കേരളം
ബെംഗളൂരു: കര്‍ണാകയിലെ ഷിരൂരിൽ മണ്ണിടിച്ചലുണ്ടായ ദിവസം പുലര്‍ച്ചെ അർജുന്‍റെ ട്രക്ക് കടന്ന് പോയ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അപകടം ഉണ്ടാകുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കന്യാകുമാരി – പൻവേൽ ദേശീയ പാതയിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ഷിരൂരിന് ഏറ്റവും അടുത്തുള്ള പമ്പുകളിൽ വ്യക്തമായ സിസിടിവി ദൃശ്യങ്ങളിൽ അര്‍ജുന്‍റെ ട്രക്ക് പോകുന്നത് കാണുന്നുണ്ട്. അർജുന്‍റെ ട്രക്കിന്‍റെ സഞ്ചാരപാത ഏതാണ്ട് ഇതിൽ നിന്ന് വ്യക്തമാണ്. ബെലഗാവിയിൽ നിന്ന് വന്ന ട്രക്ക് 16-ന് പുലർച്ചെ 1.42-നും, 2.46-നും കടന്ന് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇതിനിടെ, അർജുൻ്റെ ലോറി കണ്ടെത്താൻ ദൗത്യസംഘം ആധുനിക സാങ്കേതിക സഹായം തേടി. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ്റെയും സംഘത്തിൻ്റെയും സഹായമാണ് lതേടിയത്. ഉടൻ ദൗത്യത്തിന്‍റെ ഭാഗമാകുമെന്നും ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിക്കും. വിദഗ്ധ സംഘം ദില്ലിയിൽ സജ്ജമാണ്. ഉപകരണങ്ങൾ ദില്ലിയിൽ നിന്നും എത്തിക്കാനുള്ള അനുമതിക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സംവിധാനം ഉപയോഗിച്ച് ലോറി കണ്ടെത്താനാകും. കരയിലും വെള്ളത്തിലും പരിശോധന നടത്താൻ കഴിയും. ഗംഗാവാലി നദിയിലും പരിശോധന നടത്താം. 20 മീറ്ററിലും താഴെയുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയും. ഷിരൂരിലെ എസ്പിയും കളക്ടറും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലൻ പറഞ്ഞു.
ഇസ്രോ കൈമാറിയ ദൃശ്യങ്ങളിൽ നിന്ന് സൂചനകളില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദുരന്തം നടന്നതിന് മുമ്പും ശേഷവും ഉള്ള ചിത്രങ്ങൾ ജില്ലാ ഭരണകൂടത്തിന് കിട്ടി. ദുരന്തം നടന്ന ദിവസം പുലർച്ചെ ആറ് മണിക്ക് ഉള്ള സാറ്റലൈറ്റ് ചിത്രമാണ് ഇസ്രോ കൈമാറിയത്. 16-ന് പുലർച്ചെയുള്ള ചിത്ര ങ്ങൾ ആകെ കാർമേഘം മൂടിയ നിലയിൽ ആണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ ദൃശ്യം ഒന്നും കൃത്യമായി ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടായ ജൂലൈ 16ന് പുലർച്ചെ ആറ് മണിക്കുള്ള സാറ്റലൈറ്റ് ചിത്രമാണ് കിട്ടിയത്.
ആ ദൃശ്യത്തിൽ നിന്ന് അർജുന്‍റെ വാഹനമടക്കം കണ്ട് പിടിക്കാൻ വഴിയില്ല. ദുരന്തശേഷം ശേഖരിച്ച സാറ്റലൈറ്റ് ദൃശ്യം ലോറി വീണ്ടെടുക്കാൻ ഉപകരിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട പ്രകാരം മേഘങ്ങളില്ലാത്ത സമയത്ത് നദിയുടെ ചിത്രങ്ങൾ ആര്‍സിഎസ് പകർത്തിയിട്ടുണ്ട്.ഇത് ഉപയോഗിച്ച് എത്രത്തോളം മണ്ണ്, എത്ര വ്യാപ്തിയിൽ വീണിട്ടുണ്ട് എന്നതിൽ പ്രാഥമിക വിലയിരുത്തൽ നടത്തിയിട്ടുണ്ട്. ആ വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാകും പുഴയിലെ തെരച്ചിൽ നടക്കുക. നദിക്കരയോട് ചേർന്ന് മണ്ണ് വീണ സ്ഥലത്ത് സിഗ്നൽ കിട്ടിയ ഇടത്തായിരിക്കും ആദ്യം തെരയുക.ഇപ്പോഴുള്ള കരയുടെ 40 മീറ്റർ അകലെയാണ് ഈ സ്ഥലമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണിടിച്ചിലില്‍ മറുകരയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.
by Midhun HP News | Jul 23, 2024 | Latest News, കേരളം
മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്ന പ്രഖ്യാപനങ്ങളാണോ, സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്ന നിര്‍ദേശങ്ങളാണോ ബജറ്റിലിടം പിടിക്കുക എന്നത് ഇത്തവണ നിര്‍ണായകമാണ്. കൂട്ടുകക്ഷി സർക്കാരാണ് നിലവിലുള്ളത് എന്നത് ധനമന്ത്രിക്ക് മേലുള്ള മറ്റൊരു ഭീഷണിയാണ്.
2014 മുതൽ 2024 ഫെബ്രുവരി 1 വരെ മോദി സർക്കാർ 12 ബജറ്റുകളാണ് അവതരിപ്പിച്ചത്. 10 സമ്പൂർണ ബജറ്റുകളും 2 ഇടക്കാല ബജറ്റുകളും ഇതിലുൾപ്പെടുന്നു. ജൂലൈ 23ന് മോദി സർക്കാരിന്റെ പതിമൂന്നാം ബജറ്റ് ധനമന്ത്രി അവതരിപ്പിക്കും. കഴിഞ്ഞ12 തവണകളായി മോദി സർക്കാർ അവതരിപ്പിച്ച ബജറ്റുകളിൽ നിന്നുള്ള പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്
ബജറ്റ് 2014 – ധനമന്ത്രി: അരുൺ ജെയ്റ്റ്ലി
– ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം 2014 ഫെബ്രുവരിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. ബിജെപി അധികാരത്തിലെത്തിയ ശേഷം ജൂലൈയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി സമ്പൂർണ ബജറ്റ് അവതരിപ്പിച്ചു.
– നികുതി ഇളവ് പരിധി 2 ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായും മുതിർന്ന പൗരന്മാർക്ക് 2.5 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു.
– വകുപ്പ് 80(സി) പ്രകാരമുള്ള നികുതിയിളവ് പരിധി 1.1 ലക്ഷം രൂപയിൽ നിന്ന് 1.5 ലക്ഷം രൂപയായി ഉയർത്തി.
ബജറ്റ് 2015 – ധനമന്ത്രി: അരുൺ ജെയ്റ്റ്ലി
– വെൽത്ത് ടാക്സ് നിർത്തലാക്കി.
– സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപങ്ങളുടെ പലിശ, നികുതി രഹിതമാക്കി.
– എൻപിഎസിലെ നിക്ഷേപങ്ങൾക്ക് 50,000 രൂപയുടെ നികുതി ഇളവ് ഏർപ്പെടുത്തി.
– വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്കുള്ള നികുതി കിഴിവ് പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി.
ബജറ്റ് 2016 – ധനമന്ത്രി: അരുൺ ജെയ്റ്റ്ലി
– 5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കുള്ള നികുതി ഇളവ് 2,000 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി.
– വീട്ടുവാടക അടയ്ക്കുന്നവർക്ക് സെക്ഷൻ 80GG പ്രകാരമുള്ള നികുതി ഇളവ് 24,000 രൂപയിൽ നിന്ന് 60,000 രൂപയായി ഉയർത്തി.
– ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള വ്യക്തികൾക്ക് 15% സർചാർജ് ഏർപ്പെടുത്തി.
ബജറ്റ് 2017 – ധനമന്ത്രി: അരുൺ ജെയ്റ്റ്‌ലി
– പൊതു ബജറ്റും റെയിൽവേ ബജറ്റും ഒരൊറ്റ ബജറ്റാക്കി മാറ്റി.
– നികുതിദായകർക്ക് 12,500 രൂപ നികുതി ഇളവ് നൽകി.
– 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്റെ നികുതി നിരക്ക് 10% ൽ നിന്ന് 5% ആയി കുറച്ചു.
ബജറ്റ് 2018 – ധനമന്ത്രി: അരുൺ ജെയ്റ്റ്‌ലി
– ശമ്പളമുള്ള നികുതിദായകർക്ക് 40,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അവതരിപ്പിച്ചു.
– മുതിർന്ന പൗരന്മാർക്കുള്ള പലിശ വരുമാനത്തിന്മേലുള്ള നികുതി ഇളവ് 10,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തി.
– സെസ് 3% ൽ നിന്ന് 4% ആയി ഉയർത്തി.
ഇടക്കാല ബജറ്റ് 2019 – ധനമന്ത്രി: പിയൂഷ് ഗോയൽ
– തിരഞ്ഞെടുപ്പ് കാരണം ഇടക്കാല ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചു .
– അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 3000 രൂപ പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ചു.
– ഇടത്തരക്കാരുടെ ആദായ നികുതി പരിധി ഇരട്ടിയാക്കി 5 ലക്ഷം രൂപയാക്കി.
– എച്ച്ആർഎ 2.40 ലക്ഷം രൂപയായി ഉയർത്തി.
ബജറ്റ് 2019- ധനമന്ത്രി: നിർമല സീതാരാമൻ
– നികുതി റിബേറ്റ് പരിധി 2,500 രൂപയിൽ നിന്ന് 12,500 രൂപയായി ഉയർത്തി.
– സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തി.
– ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ 40,000 രൂപ വരെയുള്ള പലിശ, നികുതി രഹിതമാക്കി.
– സെക്ഷൻ 80EEA പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് 1.5 ലക്ഷം രൂപ വരെ അധിക കിഴിവ് ഏർപ്പെടുത്തി.
– വാടകയുടെ ടിഡിഎസ് പരിധി 1.80 ലക്ഷം രൂപയിൽ നിന്ന് 2.40 ലക്ഷം രൂപയായി ഉയർത്തി.
ബജറ്റ് 2020 – ധനമന്ത്രി: നിർമല സീതാരാമൻ
– ഒരു പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചു, നികുതിദായകർക്ക് പുതിയതും പഴയതുമായ നികുതി വ്യവസ്ഥകൾക്കിടയിൽ തിരഞ്ഞെടുക്കാനുള്ള അവസരവും പ്രഖ്യാപിച്ചു.
– താങ്ങാനാവുന്ന വിലയ്ക്കുള്ള വീടുകൾ വാങ്ങുന്നതിന് സെക്ഷൻ 80EEA പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള അധിക കിഴിവ് ഒരു വർഷത്തേക്ക് കൂടി നീട്ടി.
ബജറ്റ് 2021- ധനമന്ത്രി: നിർമല സീതാരാമൻ
– ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിഹിതം 40,000 കോടി രൂപയായി ഉയർത്തി.
– ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ പരിധി 49% ൽ നിന്ന് 74% ആയി ഉയർത്തി.
– അഞ്ച് പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു.
ബജറ്റ് 2022 – ധനമന്ത്രി: നിർമല സീതാരാമൻ
– പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 80 ലക്ഷം വീടുകളുടെ നിർമ്മാണം പ്രഖ്യാപിച്ചു.
– യുവാക്കൾക്ക് 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തു.
ബജറ്റ് 2023 – ധനമന്ത്രി: നിർമല സീതാരാമൻ
– രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്.
– പുതിയ നികുതി വ്യവസ്ഥയിൽ, 7 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതിയില്ല.
ഇടക്കാല ബജറ്റ് 2024 – ധനമന്ത്രി: നിർമല സീതാരാമൻ
– തിരഞ്ഞെടുപ്പ് കാരണം, 2024 ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചു.
– ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരുടെ ഉന്നമനത്തിന് സർക്കാർ മുൻഗണന നൽകി.
– യുവാക്കൾക്ക് അൻപത് വർഷത്തെ പലിശ രഹിത വായ്പയുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു.
– മൂലധനച്ചെലവ് ചെലവ് 11.1% വർധിപ്പിച്ച് 11,11,111 കോടി രൂപയായി, ഇത് ജിഡിപിയുടെ 3.4% ആയിരിക്കും.
by Midhun HP News | Jul 23, 2024 | Latest News, കേരളം
ബംഗളൂരു: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ ലോറി കരയിലെ മണ്ണിൽ തന്നെയുണ്ടാവാനാണ് കൂടുതല്‍ സാധ്യതയെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന രഞ്ജിത്ത് ഇസ്രായേൽ. കരയില്‍ നിന്ന് 80 ശതമാനം മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളത്. ലോറി കരയിലെ മണ്ണിനടിയില്‍ തന്നെയാണ് ഉണ്ടാവാന്‍ സാധ്യത. ഇതിന്‍റെ ചാന്‍സ് 90 ശതമാനത്തിലേറെയാണെന്നും രഞ്ജിത്ത് പറയുന്നു.
ഇനി വേണ്ടത് ബോർവെല്ലിന്റെ ഡ്രില്ലിങ് ഉപകരണമാണ്. അത് ഉപയോഗിച്ചാൽ മെറ്റൽ സാന്നിധ്യമുണ്ടെങ്കിൽ അതിൽ തട്ടും. അത് ഇന്ന് തന്നെ കിട്ടുകയാണെങ്കിൽ പ്രതീക്ഷയുണ്ട്. എന്നാല്‍ അതിനുള്ള ഒരു സഹായവും ഇവിടെ ലഭിക്കുന്നില്ല. ഇത്രയും ഭാരമുള്ള ലോറി വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ റെഡാറിൽ കിട്ടാവുന്നതേയുള്ളൂ. മാത്രമല്ല അർജുന്റെ മൊബൈൽ രണ്ട് തവണ റിങ് ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നുണ്ട്. അതുകൊണ്ട് ലോറി കരയില്‍ തന്നെ ഉണ്ടാവാനാണ് സാധ്യത. ഒരു ദിവസം എടുക്കേണ്ട പണി രണ്ട് ദിവസം കൊണ്ടാണ് ചെയ്യുന്നത്. ഒരുപാട് സമയം നഷ്ടപ്പെടുകയാണെന്നും രഞ്ജിത്ത് പറയുന്നു. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് കടന്നു. ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തിൽ ഇന്ന് ഗംഗാവലി പുഴയിലാകും തിരച്ചിൽ. ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവികസേനയ്‌ക്കൊപ്പം കരസേനയും തിരച്ചിൽ തുടരും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും രക്ഷാപ്രവർത്തനം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദരും ദൗത്യത്തിൽ പങ്കാളിയാകും.
by Midhun HP News | Jul 23, 2024 | Latest News, കേരളം
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ സംസ്ഥാന വ്യാപകമായ പണിമുടക്ക് ഇന്ന്. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല.
എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. സംസ്ഥാന സർക്കാർ 4.34 കോടി രൂപ കമ്പനിക്ക് ശമ്പളം നൽകാനായി കൈമാറിയിട്ടും പൈലറ്റ്മാർക്കും നഴ്സുമാർക്കും ഇതുവരെ ശമ്പളം നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ചിട്ടും കമ്പനി ശമ്പളം നൽകാത്ത പശ്ചാത്തലത്തിലാണ്ന ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്. ടത്തിപ്പ് ചുമതല സർക്കാർ ഏറ്റെടുക്കുക, ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ സൂചനാ പണിമുടക്ക്. സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. എന്നാൽ സർക്കാരിൽ നിന്ന് കിട്ടേണ്ട തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് നടത്തിപ്പ് കമ്പനിയുടെ വാദം.
by Midhun HP News | Jul 22, 2024 | Latest News, കേരളം
ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനം ഏഴാം ദിവസം വൈകീട്ടായിട്ടും കണ്ടെത്താനാകാതെ ദൗത്യ സംഘം. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം കണ്ടെത്താനായില്ല. നിര്‍ണായകമെന്ന് കരുതിയിരുന്ന രണ്ട് സ്ഥലങ്ങളിലേയും പരിശോധന പൂര്‍ത്തിയായി. ഇപ്പോള്‍ പുഴയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഊര്‍ജിതമായി പരിശോധന നടക്കുന്നത്.
പ്രദേശത്ത് ലോഹനിക്ഷേപങ്ങളുണ്ടെന്ന് സൂചനയുണ്ട്. ലോഹസാന്നിധ്യമുണ്ടെന്ന തരത്തില്‍ സിഗ്നല്‍ ലഭിച്ചത് ഈ നിക്ഷേപങ്ങളുടെ സാന്നിധ്യം കൊണ്ടാകാമെന്നാണ് കരുതുന്നത്. സിഗ്നല്‍ ലഭിച്ചിടത്ത് വാഹനം കാണാത്ത സാഹചര്യത്തില്‍ പുഴയുടെ പരിസരത്ത് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് സാധ്യത.
by Midhun HP News | Jul 22, 2024 | Latest News, കേരളം
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ രോഗ ലക്ഷണങ്ങള്‍ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകള്‍ അറിയിക്കുകയും ചെയ്തു. അന്നേ ദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാകുകയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയുമുണ്ടായി. കുട്ടിയ്ക്ക് വേണ്ടി ആരോഗ്യവകുപ്പ് ങശഹലേളീശെില മരുന്ന് പ്രത്യേകമായി എത്തിച്ച് നല്‍കുകയും ചെയ്തു. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും, ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞത്.
Recent Comments