by Midhun HP News | Jul 22, 2024 | Latest News, കേരളം
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ മലയാളി രക്ഷാപ്രവര്‍ത്തകരോട് കര്‍ണാടക പൊലീസ് മോശമായി പെരുമാറിയെന്ന് ഗുരുതര ആരോപണം. രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേലിനെ പൊലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്.
ഷിരൂരില്‍ തര്‍ക്കവും മര്‍ദനവും നടന്നെന്നാണ് റിപ്പോര്‍ട്ട്. മലയാളികളോട് ഈ സ്ഥലത്തുനിന്ന് പോകാന്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെടുന്നതായി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് ട്വന്റിഫോറിനോട് പറഞ്ഞു. ദൗത്യത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പൊലീസ് തങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നും പൊലീസ് അനാവശ്യമായി ഇടപെടുകയാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ലോഹ സാന്നിധ്യത്തിന്റെ സിഗ്‌നല്‍ ലഭിച്ചെന്ന് വിവരം ലഭിച്ചതിനാല്‍ തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. ലോറിയെന്ന സംശയത്തില്‍ മണ്ണ് നീക്കി പരിശോധന നടക്കുന്നു. എട്ട് മീറ്റര്‍ താഴ്ച്ചയില്‍ മെറ്റല്‍ സാന്നിധ്യമെന്നാണ് സൂചന. ഒരിടത്ത് കൂടി സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ലോറിയുടെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
8 മീറ്റര്‍ വരെ പരിശോധന നടത്താനാകുന്ന റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. സൈന്യത്തിന്റെ റഡാര്‍ സംവിധാനം ഇതുവരെ എത്തിയിട്ടില്ല. ഇന്നലെ റഡാര്‍ സിഗ്‌നലുകള്‍ ലഭിച്ചയിടങ്ങളില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്താനായില്ല.
by Midhun HP News | Jul 22, 2024 | Latest News, കേരളം
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരുന്നു.
by Midhun HP News | Jul 22, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ മഴ കൂടുതല്‍ ജില്ലകളില്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടൂന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
by Midhun HP News | Jul 22, 2024 | Latest News, കേരളം
ദുരന്ത ഭൂമിയിലെ രക്ഷകൻ! രഞ്ജിത്ത് ഇസ്രയേൽ തിരുവനന്തപുരത്തിന്റെ അഭിമാനം. നമ്മുടെ സ്വന്തം തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് രഞ്ജിത്ത് ഇസ്രയേൽ എന്ന അസാധാരണ മനസുള്ള വ്യക്തി. ദുരന്തമുഖങ്ങളിൽ ജീവൻ്റെ തുടിപ്പ് തേടിയെത്തുന്ന രക്ഷാപ്രവർത്തകനാണ്. ആരും വിളിച്ചില്ലെങ്കിലും ദുരന്തഭൂമിയിലേക്ക് ആദ്യമെത്തും രഞ്ജിത്ത്. 2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം… തുടങ്ങിയ വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാകരങ്ങൾ നീട്ടി രഞ്ജിത്ത് എത്തിയിട്ടുണ്ട്. പ്രതിഫലം ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ സേവനം.
മൂന്നു തവണ ജൂനിയർ മിസ്റ്റർ തിരുവനന്തപുരം ആയിരുന്നു രഞ്ജിത്ത്. സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച രഞ്ജിത്ത് പ്രായപരിധികാരണം അവസരം നഷ്ടപ്പെട്ടു. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനവും നേടിയിട്ടുണ്ട്.
ഇപ്പൊൾ അദ്ദേഹം അർജുനെ തേടി കർണാടക ഷീരൂരിൽ തൻ്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു.
by Midhun HP News | Jul 22, 2024 | Latest News, കേരളം
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരുന്നു. അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുബം. ഇന്ന് അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പറഞ്ഞു. ഒരു ലോറി കണ്ടുകിട്ടിയാൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുമെന്നും ലോറി കണ്ടുപിടിക്കാനുള്ള സംവിധാനത്തിൽ വീഴ്ചയുണ്ടെന്ന് അഞ്ജു ട്വന്റിഫോറിനോട് പ്രതികരിച്ചു.
എല്ലാവരും തകർന്ന അവസ്ഥയിലാണ്, ആരെയും കുറ്റപ്പെടുത്താനില്ലെന്നും അഞ്ജു പറഞ്ഞു. പ്രതീക്ഷ കൈവിടാതെ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് അഞ്ജു പറയുന്നു. കുറച്ച് പേർ നെഗറ്റീവ് പറഞ്ഞു, അതിലൊക്കെ പോസിറ്റീവ് കണ്ട് അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്. പ്രതീക്ഷയുണ്ട്, എന്താണെങ്കിലും അനുഭവിക്കാനുള്ളത് അനുഭവിക്കുക എന്ന മാനസിക തായറെടുപ്പിലാണ് എല്ലാവരുമെന്ന് അഞ്ജു പറഞ്ഞു.
by Midhun HP News | Jul 22, 2024 | Latest News, കേരളം
ബംഗലൂരു: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. റോഡില്‍ നിന്നു ലഭിച്ച സിഗ്നലില്‍ മണ്ണിനടിയില്‍ ലോഹസാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍.
അര്‍ജുന്റെ മൊബൈല്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്തു നിന്നാണ് റഡാര്‍ സിഗ്നല്‍ ലഭിച്ചിട്ടുള്ളത്. ലഭിച്ച സിഗ്നല്‍ അര്‍ജുന്റെ ലോറിയുടേതാണെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സിഗ്നല്‍ ലഭിച്ചയിടത്ത് ആഴത്തില്‍ കുഴിക്കുകയാണ്. ലഭിച്ച സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും സൈന്യം കൂട്ടിച്ചേർത്തു. ഷിരൂരില്‍ കനത്തമഴയും കാറ്റും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രതികൂല കാലാവസ്ഥ അവഗണിച്ച് സൈന്യം അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍, തെരക് ലൊക്കേറ്റര്‍ 120 എന്ന ഉപകരണവും ഉപയോഗിച്ചാണ് പരിശോധിക്കുന്നത്. 15 അടി താഴ്ചയിലുള്ള ലോഹവസ്തുക്കള്‍ പോലും കണ്ടെത്താന്‍ ശേഷിയുള്ള റഡാറുകളാണ്. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനായി ഏഴാം ദിവസമാണ് തിരച്ചില്‍ തുടരുന്നത്.
ജൂലൈ 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കട ഉടമ അടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിയിരുന്നു. റോഡിലെ മൺകൂനയ്ക്ക് പുറമെ, സമീപത്തെ പുഴയില്‍ രൂപപ്പെട്ട മണ്‍കൂനയിലും പരിശോധന നടത്തുന്നുണ്ട്.
Recent Comments