by Midhun HP News | Jul 22, 2024 | Latest News, കേരളം
കണ്ണൂർ: കൂത്തുപറമ്പിനു സമീപം വട്ടിപ്രത്ത് ‘മനുഷ്യ നിർമിത ഉരുൾപൊട്ടൽ’. ഇവിടെ പ്രവർത്തിച്ചു വന്ന ക്വാറിയുടെ ഒരു ഭാഗം തകർന്ന് വെള്ളം കുത്തിയൊലിച്ച് ഒഴുകി ഒരു വീട് പൂർണമായും തകർന്നു. ആളപായമില്ല.
മാവുള്ള കണ്ടി ബാബുവിന്റെ വീടാണ് പൂർണമായും തകർന്നത്. പ്രസീദ് എന്ന ആളുടെ വീടിന്റെ മേൽക്കൂരയും തകർന്നു. നാല് വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
by Midhun HP News | Jul 22, 2024 | Latest News, കേരളം
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6770 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 54,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 5 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5625 രൂപയായി.
തുടര്‍ച്ചയായ ഇടിവിനും അവധി ദിവസത്തിനും ശേഷം വീണ്ടും സ്വര്‍ണവില താഴേക്കിറങ്ങുക തന്നെയാണ്. നന്നായി ഉയര്‍ന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ മൂന്ന് ദിവസവും കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മൂന്നുദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഒരു പവന്‍ സ്വര്‍ണവിലയില്‍ ഉണ്ടായത്. 55000 കടന്ന് മുന്നേറ്റം തുടരുന്നതിനിടെയാണ് വില ഇടിഞ്ഞ് താഴേക്ക് വന്നത്. അന്താരാഷ്ട്ര തലത്തിലെ ട്രെന്‍ഡുകളാണ് വില ഇടിയാന്‍ കാരണമായിരിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,000 കടന്നതിന് ശേഷമാണ് ഇപ്പോള്‍ വില തിരിച്ചിറങ്ങുന്നത്. ഈ മാസം 17ന് ഒറ്റയടിയ്ക്ക് 720 രൂപ പവന് വര്‍ധിച്ച് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ബുധനാഴ്ച 55000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6875 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
by Midhun HP News | Jul 22, 2024 | Latest News, കേരളം
ഡല്‍ഹി: വികസിതഭാരതം ലക്ഷ്യംവെച്ചുള്ള ജനകീയ ബജറ്റായിരിക്കും നാളെ അവതരിപ്പിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരുമിച്ച് പോരാടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടുംപ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു മോദി.
നാളെ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ദിശാ സൂചിക നല്‍കുന്നതായിരിക്കും. അടുത്ത അഞ്ചുവര്‍ഷത്തെ കര്‍മപരിപാടികള്‍ തീരുമാനിക്കുന്നതായിരിക്കും ബജറ്റ്. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുക. മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ ഗ്യാരണ്ടികള്‍ പടിപടിയായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മോദി പറഞ്ഞു.
ചില പാര്‍ട്ടികളുടെ നിഷേധാത്മക രാഷ്ട്രീയത്തെ പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചു. പരാജയങ്ങള്‍ മറയ്ക്കാന്‍ അവര്‍ പാര്‍ലമെന്റിന്റെ സമയം വെറുതെ കളഞ്ഞു. വരുന്ന ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മക ചര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.
രാജ്യത്ത് നിക്ഷേപാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സാമ്പത്തിക മുന്നേറ്റവുമായി ബന്ധപ്പെട്ട് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏറ്റവുമധികം അവസരങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ അഭിമാന യാത്രയിലെ സുപ്രധാന ലക്ഷ്യസ്ഥാനമാണ് ബജറ്റ് സെഷന്‍. 60 വര്‍ഷത്തിന് ശേഷം ഒരു സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വന്നത് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കരുത്തുപകരുമെന്നും മോദി പറഞ്ഞു.
ചില പാര്‍ട്ടികളുടെ നിഷേധാത്മക രാഷ്ട്രീയത്തെ പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചു. പരാജയങ്ങള്‍ മറയ്ക്കാന്‍ അവര്‍ പാര്‍ലമെന്റിന്റെ സമയം വെറുതെ കളഞ്ഞു. വരുന്ന ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മക ചര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.
രാജ്യത്ത് നിക്ഷേപാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സാമ്പത്തിക മുന്നേറ്റവുമായി ബന്ധപ്പെട്ട് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏറ്റവുമധികം അവസരങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ അഭിമാന യാത്രയിലെ സുപ്രധാന ലക്ഷ്യസ്ഥാനമാണ് ബജറ്റ് സെഷന്‍. 60 വര്‍ഷത്തിന് ശേഷം ഒരു സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വന്നത് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കരുത്തുപകരുമെന്നും മോദി പറഞ്ഞു.
by Midhun HP News | Jul 22, 2024 | Latest News, കേരളം
കൊച്ചി: പിറവത്ത് അതിഥിത്തൊഴിലാളിയെ അഞ്ഞൂറ് രൂപ വാടകയില്‍ പട്ടിക്കൂട്ടില്‍ താമസിപ്പിച്ചു. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ തൊഴിലാളി ശ്യാംസുന്ദര്‍ (37) ആണ് പട്ടിക്കൂട്ടില്‍ വാടകയ്ക്ക് കഴിഞ്ഞത്. പിറവം പെരുവ റോഡില്‍ പിറവം പൊലീസ് സ്‌റ്റേഷനും പുരത്തറക്കുളത്തിനുമടുത്തുള്ള വീട്ടിലാണ് സംഭവം.
ബിസിനസുകാരനായ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള വിശാലമായ പട്ടിക്കൂട്ടിലാണ് ശ്യാംസുന്ദര്‍ കഴിഞ്ഞ മൂന്ന് മാസമായി താമസിച്ചിരുന്നത്. താമസിക്കാന്‍ പണമില്ലാത്തതിനാലാണു 500 രൂപയ്ക്കു പട്ടിക്കൂടില്‍ താമസിക്കുന്നതെന്നാണു ശ്യാം സുന്ദര്‍ പറയുന്നത്. പട്ടിക്കൂടിന്റെ ഗ്രില്ലിനു ചുറ്റും കാര്‍ഡ് ബോര്‍ഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാന്‍ പൂട്ടുമുണ്ട്. വീട്ടുടമയുടെ വീടിനോട് ചേര്‍ന്നാണ് പട്ടിക്കൂട്.സ്വകാര്യ വ്യക്തി റോഡിന് മറുവശത്ത് പുതിയ വീട് നിര്‍മിച്ച് താമസമാക്കിയതോടെ പഴയ വീട് വീട്ടുടമ വാടകയ്ക്ക് നല്‍കി. അതിഥിത്തൊഴിലാളികളടക്കം രണ്ട് കുടുംബങ്ങള്‍ പഴയ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ശ്യാംസുന്ദര്‍ പട്ടിക്കൂട്ടില്‍ താമസിക്കുന്ന വിവരം നാട്ടുകാരിലൊരാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിറവം നഗരസഭാധികൃതരും പൊലീസും സ്ഥലത്തെത്തി.
പൊലീസ് ശ്യാംസുന്ദറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ശ്യാംസുന്ദര്‍ സ്വന്തം ഇഷ്ടപ്രകാരം സൗകര്യമുള്ള സ്ഥലത്ത് താമസിച്ചതിന് എന്ത് നടപടിയെടുക്കുമെന്ന ആലോചനയിലാണ് പൊലീസ്.
ശ്യാംസുന്ദറില്‍ നിന്ന് പൊലീസ് മൊഴിയെടുത്തുവെങ്കിലും ആരുടെയും പേരില്‍ കേസെടുത്തിട്ടില്ല. സംഭവം വിവാദമായതോടെ പൊലീസും ജനപ്രതിനിധികളും ചേര്‍ന്ന് ശ്യാംസുന്ദറിനെ ഭാര്യാസഹോദരന്‍ താമസിച്ചിരുന്ന പിറവം ടൗണിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റി. നാലുവര്‍ഷമായി ശ്യാം സുന്ദര്‍ കേരളത്തിലെത്തിയിട്ട്.
by Midhun HP News | Jul 22, 2024 | Latest News, കേരളം
കൊച്ചി: ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതു കണ്ടയുടന്‍ ഭര്‍ത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രി പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ കയറിയ ഇമ്മാനുവല്‍ തൂങ്ങിമരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാര്‍ ഇമ്മാനുവലിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം മാത്രം പ്രായമുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. 3 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം.
മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലിയായിരുന്നു. കൊങ്ങോര്‍പ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടില്‍ ബെന്നിയുടെ മകളാണു മരിയ. വിവാഹശേഷമാണ് ഇവര്‍ കൊങ്ങോര്‍പ്പിള്ളിയില്‍ താമസമാക്കിയത്.
by Midhun HP News | Jul 22, 2024 | Latest News, കേരളം
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തി സ്കൂബ ഡൈവേഴേ്സ്. അർജുനെ കാണാതായിട്ട് ഇന്നേയ്ക്ക് ഏഴുദിവസം പിന്നിടുന്നു. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ഗംഗംഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. സൈന്യത്തിന്റെ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉടനെത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇത് ഉപയോഗിച്ച് സൈന്യം ആദ്യം കരയിൽ തെരച്ചിൽ നടത്തും. ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. അർജുന്റെ രക്ഷാപ്രവർത്തനത്തിനായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും.
അർജുനെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്ന് എംകെ രാഘവൻ എംപി വ്യക്തമാക്കി. അതേ സമയം അർജുന്റെ വാഹനം പുഴയിലാകാമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും കളക്ടർ പറഞ്ഞു. അവ്യക്തമായ ചില സിഗ്നൽ ലഭിച്ചിട്ടുണ്ട്. എന്നാൽ അതെന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല.
മണ്ണിടിച്ചിലിന് 10 മിനിറ്റ് മുമ്പുള്ള കരയുടെ ദൃശ്യങ്ങളുടെ ചിത്രം ഇന്ന് ലഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദിക്കരയിൽ ആ സമയത്ത് ഏതൊക്കെ വാഹനങ്ങൾ നിർത്തിയിട്ടുവെന്ന് ഈ ചിത്രങ്ങളിൽ നിന്ന് അറിയാൻ സാധിക്കും. സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. അർജുന്റെ ലോറി സംഭവ സ്ഥലത്തേക്ക് കടന്നുവന്നു എന്ന് സിസിടിവിയിൽ വ്യക്തമാണ്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ലോറി കടന്ന് പോയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
അർജുന്റെ വാഹനം മണ്ണിനടിയിൽ ഇല്ലെന്നാണ് കർണാടക സർക്കാർ പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഐഎസ്ആർഒയുടെ ഉപഗ്രഹ ദൃശ്യങ്ങൾ പരിശോധിക്കും. എന്താണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ നോക്കി വരികയാണെന്നും തെരച്ചില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
Recent Comments