സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6615 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന് 52,920 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ 52,680 രൂപയായിരുന്നു സ്വര്‍ണത്തിന്. ഈ മാസം എട്ടിന് സ്വര്‍ണവില ചരിത്രം കുറിച്ച് ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ദിവസം പവന് 1520 രൂപയാണ് അന്ന് കുറഞ്ഞത്. ആദ്യമായാണ് ചുരുങ്ങിയ സയമത്തിനുള്ളില്‍ സ്വര്‍ണവില ഇത്രയും കുറയുന്നത്. ഗ്രാമിന് 190 രൂപയാണ് അന്ന് കുറഞ്ഞത്. തിങ്കളാഴ്ചയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുകയാണ്.

പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകുന്നു: സ്കൂളുകളുകളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്ന് ആശങ്ക

പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകുന്നു: സ്കൂളുകളുകളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്ന് ആശങ്ക

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്ക്കൂളുകളിലെ പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകിയതോടെ സ്കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. അധ്യയന വര്‍ഷം തുടങ്ങിയിട്ടും പ്രധാന അധ്യാപകരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ശമ്പള വിതരണം ഉള്‍പ്പെടെ മുടങ്ങുമെന്ന ആശങ്കയിലാണ് സ്കൂളിലെ അധ്യപകരും ജീവനക്കാരും.

സര്‍ക്കാര്‍ സ്കൂളുകളിലെ പ്രധാന അധ്യാപകരും എഇഒമാരും സ്ഥലംമാറ്റ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. നിലവില്‍ സ്ഥംമാറ്റത്തിനുള്ള താത്കാലിക പട്ടിക മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരിക്കുന്നത്. സ്ഥലംമാറ്റ ഉത്തരവ് ഇറക്കാത്തതിനാല്‍ സംസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ ഹൈസ്ക്കൂളുകളില്‍ പ്രധാന അധ്യാപകരില്ലാത്ത സ്ഥിതിയാണ്. സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനം ഇതോടെ താളം തെറ്റുമെന്നാണ് ആശങ്ക. സ്ഥലംമാറ്റ നടപടികളില്‍ അപാകത ഉണ്ടെന്നാണ് ആരോപണം.

സാധാരണ എല്ലാവര്‍ഷം ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും എഇഒമാരുടേയും പൊതു സ്ഥലം മാറ്റത്തിന് മാര്‍ച്ച് മാസം തന്നെ അപേക്ഷ ക്ഷണിക്കാറുണ്ട്. ജൂണിന് മുന്‍പ് സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ഈ വര്‍ഷം ഏപ്രില്‍ പതിനഞ്ച് മുതല്‍ 19 വരെ ഓണ്‍ലൈനായാണ് സ്ഥലം മാറ്റ അപേക്ഷ സ്വീകരിച്ചത്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ താത്കാലിക ലിസ്റ്റ് ഇറങ്ങി. സ്ഥലംമാറ്റ അപേക്ഷ ക്ഷണിച്ച ശേഷം സ്ഥാനക്കയറ്റം നല്‍കിയവര്‍ക്കായി വീണ്ടും പ്രത്യേക അപേക്ഷ ക്ഷണിച്ചു. ആദ്യം അപേക്ഷിച്ചവരുടെ അപേക്ഷയിന്‍ മേല്‍ താല്‍ക്കാലിക ലിസ്റ്റ് മാത്രം ഇറക്കുകയും ചെയ്തു. ഇതോടെ സീനിയോറിറ്റിയുള്ള പലര്‍ക്കും അര്‍ഹിച്ച പരിഗണന കിട്ടാതെ പോയെന്നും പരാതിയുണ്ട്.

വീണ്ടും തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

വീണ്ടും തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

തിരുവനന്തപുരം: വീണ്ടും തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിൽ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മഴയ്ക്ക് പിന്നാലെയെത്തിയ കുരുന്നിന് നിലാ എന്നാണ് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 601 -ാ മത്തെ കുരുന്നാണ് നിലാ. ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 15-ാമത്തെ കുട്ടിയും 6-ാമത്തെ പെൺകുഞ്ഞുമാണ് നിലാ.

നിലാവിനെ സ്വാഗതം ചെയ്തു കൊണ്ടാണ് കുഞ്ഞിന് പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി അറിയിച്ചു. ഇതേ അമ്മത്തൊട്ടിലിൽ തുടർച്ചയായി ഉച്ച സമയത്ത് കിട്ടുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് ഈ പുതിയ അതിഥി. ജന്മം കൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സർക്കാരിനു കൈമാറണം എന്ന് കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ ആരോഗ്യമന്ത്രി വീണ ജോർജ്ജ് അഭ്യർത്ഥിച്ചിരുന്നു. പിന്നാലെയാണ് പകൽ സമയത്ത് തന്നെ തുടർച്ചയായി പുതിയ അതിഥികളുടെ വരവ്. 2024-ൽ ഇതുവരെയായി 25 കുഞ്ഞുങ്ങളെയാണ് സമിതിയിൽ നിന്നും ദത്ത് നൽകിയിരിക്കുന്നത്.

വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

വിഴിഞ്ഞം: കൂട്ടുകാരുമൊത്ത് വിഴിഞ്ഞം വലിയ കടപ്പുറത്തെ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ തിരയിൽപ്പെട്ട് കാണാതായി. പോൾ ആന്റണിയുടേയും ജോളിയുടേയും മകനായ ഹെനോക്ക് പോളിനെ(16) ആണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. വിദ്യാർഥിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ നീന്തിരക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് 6.30-ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനടുത്തുളള വലിയകടപ്പുറത്തെ കടലിലാണ് അപകടം. സമീപത്തെ കടപ്പുറത്തെ കുട്ടികളോടൊത്ത് ഫുട്ബോൾ കളിച്ചശേഷം കടലിലിറങ്ങിയപ്പോൾ തിരയിൽപ്പെടുകയായിരുന്നു.

തുടർന്ന്, പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളോട് കുട്ടികൾ വിവരമറിയിച്ചു. ഇവർ വളളമെടുത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ്, അദാനി തുറമുഖ കമ്പനിയുടെ ബോട്ട്, മറൈൻ ആംബുലൻസ് എന്നിവർ സ്ഥലത്തുണ്ട്. മുങ്ങൽ വിദഗ്‌ധർ ഉൾപ്പെട്ട സംഘം കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഇടുക്കി മാങ്കുളത്ത് മകൻ അച്ഛനെ കൊന്ന് കത്തിച്ചു

ഇടുക്കി മാങ്കുളത്ത് മകൻ അച്ഛനെ കൊന്ന് കത്തിച്ചു

ഇടുക്കി: മാങ്കുളത്ത് മകൻ അച്ഛനെ തലയ്ക്കടിച്ചുകൊന്ന് കത്തിച്ചു. മാങ്കുളം മുപ്പത്തിമൂന്നിന് സമീപം പാറേക്കുടിയിൽ തങ്കച്ചനെയാണ് മകൻ ബിബിൻ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണവും സ്വർണ്ണവും നൽകാത്തതിലുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് തങ്കച്ചന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ബിബിനും തങ്കച്ചനും തമ്മിൽ പതിവായി വഴക്കു കൂടിയിരുന്നതായി നാട്ടുകാർ പറയുന്നു.

സ്വ‍ർണവും പണവുമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ ത‍‍ർക്കമുണ്ടായെന്നും ഇതേ തുടർന്നുളള പ്രകോപനമാണ് കൊലപാതക കാരണമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വഴക്കിനിടെ തലക്കടിയേറ്റ് മരിച്ച തങ്കച്ചനെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി തീകൊളുത്തുകയായിരുന്നെന്ന് ഷിബിൻ പൊലീസിനോട് സമ്മതിച്ചു. പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച ഷിബിനെ പൊലീസ് പിടികൂടുകയായിരുന്നു.

കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ സുരേഷ് ഗോപിയുടെ സഹപാഠിയായിരുന്നു. ഇരുവരും അന്ന് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് മുന്‍മുഖ്യമന്ത്രിയുടെ വീട് സന്ദര്‍ശിച്ച സുരേഷ് ഗോപി നായനാരുടെ ഭാര്യ ശാരദയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇങ്ങനെ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിരുന്നു എന്ന അടിക്കുറിപ്പോടെയാണ്. ഞങ്ങളെ അനാഥരാക്കിക്കൊണ്ട് നിങ്ങള്‍ എന്തിനാണ് ഇത്ര നേരത്തെ പോയത്? ഞങ്ങള്‍ മലയാളികള്‍ക്ക് എന്നത്തേക്കാളും ഇപ്പോള്‍ നിങ്ങളുടെ സാന്നിധ്യം ആവശ്യമാണ്.

നായനാര്‍ തന്റെ സഖാവാണെന്നും കോടിയേരി ബാലകൃഷ്ണന് അറിയാമെന്നും സുരേഷ് ഗോപി കഴിഞ്ഞ വര്‍ഷം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നായനാരെപ്പോലെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവ് എന്നു പറഞ്ഞ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെയും സുരേഷ് ഗോപി പ്രശംസിച്ചിരുന്നു. ഇന്നലെയാണ് സുരേഷ് ഗോപി ടൂറിസം, പെട്രോളിയം മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി ചുമതലയേറ്റത്. കേരളത്തിലെ ടൂറിസത്തിന്റെ ഉപയോഗിക്കാത്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്നും ചുമതലയേറ്റ ശേഷം സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തും, കേന്ദ്ര സഹമന്ത്രിയായ ശേഷം ആദ്യ സന്ദര്‍ശനം

സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തും, കേന്ദ്ര സഹമന്ത്രിയായ ശേഷം ആദ്യ സന്ദര്‍ശനം

കണ്ണൂര്‍: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കേരളത്തിലെത്തി ആദ്യം സന്ദര്‍ശിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ വീട്ടില്‍. നായനാരുടെ കടുത്ത ആരാധകനായ സുരേഷ് ഗോപി കണ്ണൂര്‍ കല്യാശേരിയിലെ വീട്ടിലെത്തിയാണ് നായനാരുടെ കുടുംബാംഗങ്ങളെ കാണുന്നത്. പയ്യാമ്പലം ബീച്ചിലെത്തി ബിജെപി നേതാവ് കെ ജി മാരാരുടെ സ്മൃതികുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷമാണ് സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തുന്നത്.

ചൊവ്വാഴ്ച വൈകീട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപി പ്രാദേശിക ബിജെപി ഓഫീസിലും തുടര്‍ന്ന് തളി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയശേഷമാണ് കണ്ണൂരിലെത്തുന്നത്. സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തെക്കുറിച്ച് തങ്ങള്‍ക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് നായനാരുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. എന്നിരുന്നാലും, അസാധാരണമായി ഒന്നുമില്ല. സുരേഷ് ഗോപി കണ്ണൂരില്‍ വരുമ്പോഴെല്ലാം വീട്ടില്‍ വന്ന് അമ്മയെ കാണാറുണ്ടെന്നും അവര്‍ പറഞ്ഞു.