സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു.

ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണവില അന്‍പതിനായിരം കടന്നത്. പത്തൊന്‍പതിന് 54,500 ആയി റെക്കോര്‍ഡ് ഇട്ടു. ഇതാണ് ഇന്ന് ഭേദിച്ചത്.

ക്നാനായ യാക്കോബായ സഭ സമുദായ മെത്രാപ്പോലീത്തക്ക് സസ്പെൻഷൻ

ക്നാനായ യാക്കോബായ സഭ സമുദായ മെത്രാപ്പോലീത്തക്ക് സസ്പെൻഷൻ

ക്നാനായ യാക്കോബായ സഭ സമുദായ മെത്രാപ്പോലീത്തക്ക് സസ്പെൻഷൻ. അന്ത്യോഖ്യ പാത്രയാർക്കിസിന്റേതാണ് ഉത്തരവ്. ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെയാണ് സസ്പെൻഡ് ചെയ്തത്. സഭയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സസ്പെൻഷൻ നടപടിക്കെതിരെ ഒരു വിഭാഗം വിശ്വാസികൾ കോട്ടയം ചിങ്ങവനത്ത് പ്രതിഷേധിച്ചു.

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഡ്രൈവര്‍മാര്‍ പരിശോധിക്കണമെന്നും ഇങ്ങനെ ചെയ്യുന്നതിലൂടെ അപകടങ്ങള്‍ കുറയ്ക്കാനാകും. ഡ്രൈവര്‍ ദിശ മാറ്റുന്നതും ബ്ലൈന്‍ഡ് സ്‌പോട്ട് മുന്‍കൂട്ടി പരിശോധിക്കാന്‍ മറക്കുന്നതും കാരണം ഓരോ വര്‍ഷവും നിരവധി അപകടങ്ങള്‍ സംഭവിക്കുന്നതായും എംവിഡി പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്

ബ്ലൈന്‍ഡ് സ്‌പോട്ട് എന്നാല്‍ വാഹനത്തിന് ചുറ്റും ഡ്രൈവര്‍ക്ക് നോക്കുമ്പോള്‍ നിരീക്ഷിക്കാന്‍ കഴിയാത്ത പ്രദേശമാണ്.

ഈ ചിത്രത്തില്‍ മഞ്ഞ വരക്കുള്ളില്‍ ഉള്ള സ്ഥലമാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. ആ സ്ഥലത്ത് ഉള്ള ആളുകള്‍, വസ്തുക്കള്‍, വാഹനങ്ങള്‍ എന്നിവ ഡ്രൈവര്‍ക്ക് കണ്ണാടിയിലൂടെയോ അല്ലെങ്കില്‍ നേരിട്ടോ കാണാന്‍ സാധിക്കില്ല

അപകട സാധ്യത ഒഴിവാക്കാന്‍ നിങ്ങളുടെ കാറിന്റെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഡ്രൈവര്‍ ദിശ മാറ്റുന്നതും ബ്ലൈന്‍ഡ് സ്‌പോട്ട് മുന്‍കൂട്ടി പരിശോധിക്കാന്‍ മറക്കുന്നതും കാരണം ഓരോ വര്‍ഷവും നിരവധി അപകടങ്ങള്‍ സംഭവിക്കുന്നു.

ഒരു ഡ്രൈവര്‍ കാറിന്റെ ബ്ലൈന്‍ഡ് സ്‌പോട്ട് പരിശോധിക്കേണ്ട ഏറ്റവും സാധാരണമായ സാഹചര്യങ്ങള്‍ ഇവയാണ്:

1. പാര്‍ക്ക് ചെയ്ത സ്ഥാനത്ത് നിന്ന് വാഹനം പുറത്തേക്ക് എടുക്കുമ്പോള്‍

2. പാത മാറ്റുന്നതിന് മുമ്പ് (മെയിന്‍ റോഡില്‍ നിന്നും ചെറു റോഡിലേക്കോ തിരിച്ചോ ആകാം, വലിയ റോഡുകളില്‍ ഒരു ലെയിനില്‍ നിന്നും മറ്റൊരു ലെയ്‌നിലേക്ക് മാറുമ്പോള്‍ ആകാം)

3. നിങ്ങള്‍ ഒരു സൈക്കിള്‍/ ബൈക്ക് കടന്നുപോയെങ്കില്‍ പുതിയ റോഡിലേക്ക് തിരിയുന്നതിന് മുമ്പ്.

ഒരു വാഹനത്തിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വാഹനത്തിന്റെ ഓരോ വശത്തും സ്ഥിതിചെയ്യുന്നു. ഇന്റേണല്‍ റിയര്‍ വ്യൂ മിറര്‍ നിങ്ങളുടെ കാറിന്റെ പിന്നിലെ റോഡിന്റെ മികച്ച കാഴ്ച നല്‍കുന്നു, കൂടാതെ ബാഹ്യ സൈഡ് മിററുകള്‍ പിന്‍വശവും വശത്തേക്ക് കുറച്ച് നിരീക്ഷണവും നല്‍കുന്നു, എന്നാല്‍ നിങ്ങളുടെ കണ്ണാടിയില്‍ നിന്ന് മറഞ്ഞിരിക്കുന്ന ചില പ്രദേശങ്ങളുണ്ട്, ഇവയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍.

വാഹനത്തിന്റെ തരം, ഉപയോഗിക്കുന്ന കണ്ണാടികളുടെ വലുപ്പം, തരം എന്നിവയെ ആശ്രയിച്ച് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വലുപ്പത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഒരു സൈക്ലിസ്റ്റ്,ഒരു മോട്ടോര്‍ സൈക്കിള്‍, ചിലപ്പോള്‍ ഒരു കാറിനെ പ്പോലും മുഴുനായി ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ക്ക് മറയ്ക്കാന്‍ കഴിയും.അതുകൊണ്ടാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ പരിശോധിക്കേണ്ടത്.

ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

ഒരു ബ്ലൈന്‍ഡ് സ്‌പോട്ട് പരിശോധിക്കുന്നത് ഏത് ദിശയിലേക്കാണോ പോകുന്നത് അതനുസരിച്ചു ഡ്രൈവര്‍ അവരുടെ തോളിന് മുകളിലൂടെ ഇടത്തോട്ടോ വലത്തോട്ടോ നോക്കിയാണ്.

*നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന ദിശയെ അടിസ്ഥാനമാക്കി ഉചിതമായ കണ്ണാടിയില്‍ നോക്കുക.

*ബ്ലൈന്‍ഡ് സ്‌പോട്ടില്‍ വാഹനങ്ങളില്ല എന്ന് ഉറപ്പിക്കാന്‍ നിങ്ങളുടെ തോളിലൂടെ പുറകിലേക്ക് കണ്ണാടിയിലേക്ക് നോക്കുക.

*ഇന്‍ഡിക്കേറ്റര്‍ ഇടുക.

*എന്നിട്ട് മാത്രം വാഹനത്തിന്റെ ദിശ മാറ്റുക.

ബ്ലൈന്‍ഡ് സ്‌പോട്ട് പരിശോധിക്കുന്നത് ഒരു ലളിതമായ നടപടിക്രമമാണെങ്കിലും, ബുദ്ധിമുട്ടുള്ള ഭാഗം എല്ലായ്‌പ്പോഴും അത് ചെയ്യാന്‍ ശീലിക്കുക എന്നതാണ്.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ വില ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചപ്പോള്‍ ഇന്ന് 200 രൂപ കുറഞ്ഞ് പവന്‍ വില 54,080 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6760 രൂപയാണ്.

വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതയാണ് ഇന്നലെ വിപണിയില്‍ കണ്ടത്. റെക്കോര്‍ഡ് സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 54,000 കടന്നു.

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്നാണ് പ്രവചനം. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കും.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. 21 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 20, 21 തീയതികളില്‍ ചില ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ഇങ്ങനെ

18-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്

19-05-2024 :തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്

20-05-2024 :തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

21-05-2024 :തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനല്‍ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകള്‍ അപകടകാരികളാണെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞു.

കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍: കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാന്‍കടവ് മാനങ്ങത്ത് മുരളീധരന്റേയും മകന്‍ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂര്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.അന്തിക്കാട് മാങ്ങാട്ടുകരയിലെ വാടക വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് ഒളരിയിലെ മദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.