വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി.

അന്വേഷണ സംഘത്തിനാണ് ഹൈക്കോടതിയുടെ വിമർശനം. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചതാണ് വിമർശനത്തിന് വഴി വച്ചത്. കളിയാക്കരുതെന്നാണ് പറഞ്ഞ കോടതി പുതിയ അന്വേഷണ സംഘത്തെ വയ്ക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. എസ്പി ശശിധരന്‍റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റുന്നത് ആലോചിക്കണമെന്നാണ് ഹൈക്കോടതി ബെഞ്ച് വാക്കാൽ‌ പരാമർശിച്ചത്.

ടെലഗ്രാമിന്റെ ഹര്‍ജി തള്ളി, കേന്ദ്ര തീരുമാനം തീരുമാനം ശരിവെച്ച് കോടതി

ടെലഗ്രാമിന്റെ ഹര്‍ജി തള്ളി, കേന്ദ്ര തീരുമാനം തീരുമാനം ശരിവെച്ച് കോടതി

ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാം താത്ക്കാലികമായി നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. പരീക്ഷാ ക്രമക്കേടുകളില്‍ ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അനുയോജ്യവും ഇടുങ്ങിയതുമാണെന്ന് കോടതി പറഞ്ഞു.

ടെലഗ്രാമിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത ടെലഗ്രാമിന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് തേജസ് കരിയ വിധി പ്രസ്താവിച്ചത്. ‘സര്‍ക്കാരിന്റെ നടപടികള്‍ പരിമിത നിയന്ത്രണങ്ങളാണ്. ഉത്തരവ് അനുയോജ്യമല്ലെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു. നീറ്റ് യുജി ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന തട്ടിപ്പ് ശൃംഖലകള്‍ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആപ്പിന് താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മേയ് 3ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.തുടര്‍ന്നാണ് പുനഃപരീക്ഷ നിശ്ചയിച്ചത്. പരീക്ഷാ സുതാര്യത ഉറപ്പാക്കാന്‍ ഐടി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ടെലഗ്രാമിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ഗൂഗിളും ആപ്പിളും തങ്ങളുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടെലഗ്രാം നീക്കം ചെയ്തിരുന്നു.

ജൂണ്‍ 22 വരെയാണ് ടെലഗ്രാം ഉപയോഗിക്കുന്നതിനുള്ള വിലക്ക്. ഗ്രൂപ്പുകളിലെ പഴയ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിനുള്ള വിലക്ക് ജൂണ്‍ 30 വരെ തുടരും. പഴയ മെസ്സേജുകള്‍ എഡിറ്റ് ചെയ്ത് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതാണെന്ന രീതിയില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് തടയാനാണിത്.

കുടവൂർക്കോണം ഗവഃ ഹൈസ്കൂളിൽ ഫയർ ആൻ്റ് റെസ്‌ക്യൂ ടീമിൻ്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

കുടവൂർക്കോണം ഗവഃ ഹൈസ്കൂളിൽ ഫയർ ആൻ്റ് റെസ്‌ക്യൂ ടീമിൻ്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ സുരക്ഷ, സ്വയം രക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്‌ക്യൂ ടീം കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ആറ്റിങ്ങൽ ഫയർ ആൻ്റ് റെസ്‌ക്യൂ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജയദേവൻ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു.എം.സി, മനീഷ്, ബൈജു എന്നിവർ ക്ലാസ് നയിച്ചു. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന മാർഗ്ഗങ്ങൾ, ജലസുരക്ഷാ മാർഗ്ഗങ്ങൾ, ഫസ്റ്റ് എയ്ഡ് എന്നിവയെക്കുറിച്ച് ക്ലാസ് നൽകി. വിവിധ സുരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി. സ്കൂൾ പ്രഥമാധ്യാപകൻ സജികുമാർ.എസ് സ്വാഗതവും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്നീന നന്ദിയും പറഞ്ഞു.

നെടുമങ്ങാട് തൊളിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

നെടുമങ്ങാട് തൊളിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തൊളിക്കോട് സ്വദേശി ആക്വാബ് 21 ആണ് മരിച്ചത്. പറങ്ങോട്ടുള്ള ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആഷിക്കിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സ്വാഗതം ചെയ്ത് നടന്‍ പൃഥ്വിരാജ്. ജെസി ഡാനിയേലിന്റെ പേരില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന തീരുമാനം സന്തോഷവും അഭിമാനവുമാണെന്ന് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പൃഥ്വിരാജിന്റെ പ്രതികരണം.

”മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ജെ.സി.ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയില്‍ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു” പൃഥ്വിരാജ് പറയുന്നു.

”ആന്റി പൈറസി സെല്‍ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്‌ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുള്‍പ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സര്‍ക്കാരിനും മുഖ്യമന്ത്രി വ്രി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി” എന്നും പൃഥ്വിരാജ് കുറിക്കുന്നു.

സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നല്‍കുന്നതിനൊപ്പം, സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശ്ശൂരില്‍ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓര്‍മയ്ക്കായി കൊച്ചിയില്‍ സ്മാരകം നിര്‍മിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെല്‍ തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മാസപ്പടി കേസ്; വീണ വിജയൻ്റെ ബാങ്ക് ലോക്കറിൽ ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന

മാസപ്പടി കേസ്; വീണ വിജയൻ്റെ ബാങ്ക് ലോക്കറിൽ ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ ബാങ്ക് ലോക്കർ ഇഡി ഉദ്യോഗസ്ഥർ പരിഗോധിക്കുന്നു. ആയുർവേദ കോളേജിൻ്റെ മുന്നിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന. മാസപ്പടി കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.