by Midhun HP News | Mar 19, 2024 | Latest News, കേരളം
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിഠായിയും പലഹാരവും കൊടുത്ത ശേഷം പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി നെടുകണ്ടം സ്വദേശി ആണ്ടവ രാജനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ പൊലീസെത്തി പ്രതിയെ കയ്യോടി പിടികൂടി. മിഠായിയും മധുരപലഹാരങ്ങളും വാങ്ങി നല്‍കിയായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നത്.
by Midhun HP News | Mar 19, 2024 | Latest News, കേരളം
തൃശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അനുസൽ, ശരത് എന്നിവർ ലോറിയിലുണ്ടായിരുന്നു.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇടുക്കി രജിസ്ട്രേഷനുള്ള വണ്ടിയാണ് പിടികൂടിയത്. ഒഡിഷയിൽ നിന്നാണ് ലോറി വന്നത്.
by Midhun HP News | Mar 19, 2024 | Latest News, കേരളം
കോട്ടയം: മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്ന് ഇന്ന് ട്രെയില്‍ സര്‍വീസുകള്‍ വൈകും. കോട്ടയം റൂട്ടിലേക്കുള്ള ട്രെയിനുകളാണ് വൈകുന്നത്. ചിങ്ങവനം യാര്‍ഡിലാണ് അറ്റകുറ്റ പണികള്‍ നടക്കുന്നത്. ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് റെയില്‍ലെ വിശദീകരിച്ചു. എന്നാല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.കോട്ടയം റൂട്ടില്‍ ഓടുന്ന ദീര്‍ഘ ദൂര ട്രെയിനുകളാണ് പ്രധാനമായും വൈകി ഓടുന്നത്. മുംബൈ സിഎസ്ടി എക്‌സ്പ്രസ് നാല് മണിക്കൂറാണ് ഇപ്പോള്‍ വെകിയോടുന്നത്. ചെന്നൈ- തിരുനന്തപുരം സൂപ്പര്‍ഫാസ്റ്റ് മൂന്നര മണിക്കൂര്‍ വൈകി. മൈസൂര്‍- കൊച്ചുവേളി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകുന്നുണ്ട്.
പുന്നൈ- കന്യാകുമാരി എക്‌സ്പ്രസും മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ചെന്നൈ മെയില്‍ 40 മിനിറ്റ് വൈകി. മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് നാലേകാല്‍ മണിക്കൂര്‍ വൈകിയിട്ടുണ്ട്. ബെംഗളൂരു ഐലെന്റ് എക്‌സ്പ്രസ് 45 മിനിറ്റാണ് വൈകിയോടുന്നത്.
by Midhun HP News | Mar 19, 2024 | Latest News, കേരളം
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി (സിഎഎ) ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തതു സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്.
ആകെ 236 ഹർജികളാണ് പരമോന്നത കോടതി പരിഗണിക്കുന്നത്. മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലിം സംഘടനകൾ എന്നിവരക്കമുള്ളവരാണ് ഹർജിക്കാർ.
by Midhun HP News | Mar 19, 2024 | Latest News, കേരളം
തിരുവന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ഇനിയും പേര് ചേര്‍ക്കാം.
2024 മാര്‍ച്ച് മാസത്തോടെ 18 വയസ് പൂര്‍ത്തിയാകുന്ന പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാകും. മാര്‍ച്ച് 25 വരെ ഇതിനായി അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴിയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയോ ഇതിനായി അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ https://voters.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയും ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്തും ഫോം-6 പൂരിപ്പിച്ചശേഷം ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം.
എന്‍ആര്‍ഐ ആണെങ്കില്‍ ഫോം 6എ ആണ് പൂരിപ്പിക്കേണ്ടത്. സംസ്ഥാനം തെരഞ്ഞെടുത്ത് ജില്ല, പാര്‍ലമെന്റ് മണ്ഡലം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയ വ്യക്തിവിവരങ്ങളും നല്‍കണം. ജനന തിയ്യതിയും വിലാസവും തെളിയിക്കുന്ന രേഖകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ രേഖയായി ഉപയോഗിക്കാം. ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബൂത്ത് ലെവല്‍ ഓഫീസറെ നേരില്‍ക്കണ്ടും അപേക്ഷ സമര്‍പ്പിക്കാം. രേഖകളുടെ കോപ്പി നേരിട്ട് നല്‍കാം. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും സമാനമായ രീതിയില്‍ അപേക്ഷിക്കാം.
by Midhun HP News | Mar 19, 2024 | Latest News, കേരളം
ആലപ്പുഴ: പുറക്കാട് കടൽ 50 മീറ്ററോളം ഉൾ വലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഈ ഭാഗത്ത് ഉൾവലിയൽ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്.
ഇന്ന് രാവിലെ ആറര മുതലാണ് കടൽ ഉൾവലിയൽ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതൽ ഏതാണ്ട് 300 മീറ്റർ തോട്ടപ്പള്ളി ഭാഗത്തേക്കാണ് ഉൾവലിഞ്ഞത്. തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്.ഇന്ന് പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്കരമാക്കുന്നത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്ക് കാണാറുണ്ട്. ചാകര ഉള്ള അവസരങ്ങളിലാണ് സാധാരണ കടൽ ഉൾവലിയുന്നത് കണ്ടിട്ടുള്ളതെന്നും അവർ പറയുന്നു.
Recent Comments