by Midhun HP News | Feb 6, 2024 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസ് ആണ് അറസ്റ്റിലായത്. ഇയാള്‍ ഇന്നലെ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.
പോക്‌സോ കേസില്‍ മൂന്നുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
കേസില്‍ 19 പേരെ പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയാണ് കേസ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
by Midhun HP News | Feb 6, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 160 രൂപ കുറഞ്ഞു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,200 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 45,920 രൂപയിലേക്ക് സ്വര്‍ണവില ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപ വര്‍ധിച്ച ശേഷം ശനിയാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.
by liji HP News | Feb 6, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇത് 31-ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യുന്നത്.
ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 86.25 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്.
by Midhun HP News | Feb 5, 2024 | Latest News, കേരളം
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എ.സി മൊയ്തീന് തിരിച്ചടി. മൊയ്തീൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു. മൊയ്തീന്റെ എതിർപ്പ് തള്ളി ഡൽഹി അഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റിയുടെതാണ് നടപടി. എ.സി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്.
by Midhun HP News | Feb 5, 2024 | Latest News, കേരളം
ശബരിമല വിമാനത്താവളത്തിന് 1.85 കോടി രൂപ സർക്കാർ അനുവദിച്ചു. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപയാണ് ധനമന്ത്രി സംസ്ഥാന ബജറ്റിൽ അനുവദിച്ചത്. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി. ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക വികസന പരിപാടികൾക്ക് 252 കോടി. മൈറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിര്‍മിക്കാൻ 2150 കോടിരൂപയും വകയിരുത്തി.ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.
കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടി.കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 4917.92 കോടി മൂന്നുവർഷത്തിനിടെ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി വകയിരുത്തി. ഇത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് 128.54 കോടി വകയിരുത്തി.എകെജിയുടെ മ്യൂസിയം നിര്‍മാണത്തിന് 3.75 കോടി. ചലച്ചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലക്ക് 127.39. കായിക മേഖലക്ക് 127.39. കായിക മേഖലയിലും സ്വകാര്യപങ്കാളിത്തം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി.
കലാ സാംസ്കാരിക മേഖലക്ക് 170.49 വകയിരുത്തി.കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി.മ്യൂസിയം നവീകരണത്തിന് 9 കോടി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടി. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടിയും അനുവദിച്ചു.
by Midhun HP News | Feb 5, 2024 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം തുടങ്ങി. എക്‌സാലോജിക് കമ്പനിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന്റെ ആലുവയിലുള്ള കോര്‍പറേറ്റ് ഓഫിസിലെ റെയ്ഡ്. എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 9 ന് റെയ്ഡിനെത്തിയത്.
കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന റെയ്ഡില്‍ ഇ ഡി സംഘവും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. എക്സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് സംഘം പരിശോധിക്കുന്നത്. അഞ്ചുദിവസം മുമ്പാണ് എസ്എഫ്‌ഐഒ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എട്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
എക്‌സാലോജിക് മാത്രമല്ല, സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം എസ്എഫ്‌ഐഒ അന്വേഷണത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. മകള്‍ കമ്പനി തുടങ്ങിയത് അമ്മ നല്‍കിയ പണം ഉപയോഗിച്ചാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.
Recent Comments