പുതുപ്പള്ളി സ്റ്റേഡിയം നശിക്കുന്നു; പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ

പുതുപ്പള്ളി സ്റ്റേഡിയം നശിക്കുന്നു; പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ

പുതുപ്പള്ളി ഹൈസ്കൂൾ മൈതാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കാടുപിടിച്ചുകിടന്ന സ്റ്റേഡിയം വൃത്തിയാക്കിയ ശേഷമാണ് ക്രിക്കറ്റ് കളി നടന്നത്. ഹൈസ്കൂൾ മൈതാനത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ജില്ലാപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.

മൈതാനം സംരക്ഷിക്കാൻ നടപടിയെടുത്തില്ലെങ്കിൽ മൈതാനം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് നിവേദനത്തിൽ പറയുന്നു. ജില്ലാപഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള തർക്കം മൂലമാണ് മൈതാനം ഇങ്ങനെ കിടക്കാൻ കാരണമെന്നും തന്റെ മണ്ഡലത്തിലെ പല വികസന പ്രവർത്തനങ്ങളും നടക്കാത്തത് ഇതുപോലുള്ള പ്രശ്നങ്ങൾ കൊണ്ടാണെന്നും എംഎൽഎ പറഞ്ഞു.

വർണക്കൂടാരം പദ്ധതിയുടെ പാറശാല നിയോജക മണ്ഡലതല നിർമാണോദ്ഘാടനം നടന്നു

വർണക്കൂടാരം പദ്ധതിയുടെ പാറശാല നിയോജക മണ്ഡലതല നിർമാണോദ്ഘാടനം നടന്നു

വിദ്യാഭ്യാസ വകുപ്പ് ഉണർവിന്റെയും നിറവിന്റെയും നിലവാര വളർച്ചയുടെയും പാതയിലാണെന്നും അതിന് വഴിയൊരുക്കുന്നതാണ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വർണക്കൂടാരം പദ്ധതിയുടെ പാറശാല നിയോജക മണ്ഡലതല നിർമാണോദ്ഘാടനം ആനാവൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ഏഴ് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിൽ നിലവിലുള്ള ശാസ്ത്രീയ പ്രീസ്‌കൂൾ വിദ്യാഭ്യാസം ശിശുവികാസത്തിൽ കുട്ടിയുടെ പഠന പരിസരത്തിന്റെ സ്വാധീനത്തെ ശരിയായ രീതിയിൽ പരിഗണിച്ചുകൊണ്ടുള്ളതാണെന്നും അതുകൊണ്ടുതന്നെ കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്‌കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പാക്കുന്നത്. സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 2021-22 കാലഘട്ടത്തിൽ 168 പ്രീ പ്രൈമറികൾ പൂർത്തിയാക്കി. 2022-23 ൽ 440 എണ്ണം പൂർത്തിയാക്കി. 2023-24 ൽ 500 വർണക്കൂടാരങ്ങൾ നിർമാണപുരോഗതിയിലാണ്. ഇതിന് പുറമേ ഒരു കോടി അമ്പത്തിമൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് ജില്ലാ തലത്തിൽ 14 മോഡൽ പ്രീ പ്രൈമറികളും നിർമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവർത്തന ഇടങ്ങൾ ഒരുക്കുക എന്നതാണ് വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂൾ പരിപാടിയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരിഗണനയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ കാണാൻ കഴിയുന്നതെന്നും പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ സർഗ പ്രപഞ്ചമാണ് വർണ്ണ കൂടാരം പദ്ധതിയെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ സ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയിൽ ശിശുസൗഹൃദ ഫർണിച്ചറുകൾ, ഔട്ട്‌ഡോർ പ്ലേ മെറ്റീരിയൽസ്, ആകർഷകമായ ചുവർ ചിത്രങ്ങൾ തുടങ്ങി കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് വേണ്ട ഘടകങ്ങളെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറ‍വ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറ‍വ്

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. 160 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 46,480 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5810 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 46,640 രൂപയായിരുന്നു.

കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് വർധിച്ചിരുന്നു. ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വർണവില. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കും ഇതാണ്

ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം 1000 രൂപ ഉയര്‍ത്തി; ഡിസംബര്‍ മുതല്‍ പ്രാബല്യം

ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം 1000 രൂപ ഉയര്‍ത്തി; ഡിസംബര്‍ മുതല്‍ പ്രാബല്യം

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ പ്രതിഫഫലം 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന. 26,125 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. നേരത്തെ 6000 രൂപയായിരുന്നു ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം. പുതിയ വര്‍ധനവോടെ 7000 രൂപയായി ഉയരും. 26,125 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പ്രതിഫലം പൂര്‍ണമായും സംസ്ഥാന സര്‍ക്കാറാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് 2,000 രൂപയാണ് ഇന്‍സെന്റീവായി നല്‍കുന്നത്.

പങ്കാളിയുടെ വിവാഹേതര ബന്ധം കുട്ടികളുടെ കസ്റ്റഡി നിഷേധിക്കാന്‍ കാരണമല്ല: ഹൈക്കോടതി

പങ്കാളിയുടെ വിവാഹേതര ബന്ധം കുട്ടികളുടെ കസ്റ്റഡി നിഷേധിക്കാന്‍ കാരണമല്ല: ഹൈക്കോടതി

ഡല്‍ഹി: പങ്കാളിയുടെ വിവാഹേതര ബന്ധം കുട്ടികളെ വിട്ടുനല്‍കാതിരിക്കാന്‍ കാരണമാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹ മോചന നടപടികളിലും കസ്റ്റഡി വിഷയങ്ങളിലും മറ്റ് പല ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം എടുക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഭാര്യയും ഭര്‍ത്താവും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. ഇരുവരുടേയും വിവാഹേതര ബന്ധമോ നിയമപരമല്ലാത്ത ബന്ധങ്ങളോ ഒന്നും നിര്‍ണായ ഘടകമല്ലെന്ന് കോടതി പറ‍ഞ്ഞു.

ഭാര്യയ്ക്ക് വിവാഹേതര ബന്ധങ്ങള്‍ ഉള്ളതിനാല്‍ മക്കളുടെ കസ്റ്റഡി മാറ്റി തരണമെന്നായിരുന്നു ഭര്‍ത്താവ് നല്‍കിയ ഹര്‍ജി. എന്നാല്‍ പിതാവ് ഉപേക്ഷിച്ച് പോയ പെണ്‍മക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി നന്നായി താന്‍ പരിപാലിക്കുന്നുണ്ടെന്ന് ഭാര്യയും വാദിച്ചു. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്ന് തെളിയിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

അത്തരം തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണം നല്‍കാന്‍ യോഗ്യയല്ലെന്ന് നിര്‍വചിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അവര്‍ വിശ്വസ്തയായ നല്ല ഭാര്യയായിരിക്കില്ല. എന്നാല്‍ കുട്ടികളുടെ കസ്റ്റഡിയില്‍ ഈ വിഷങ്ങളൊന്നും പരിഗണിക്കണ്ടേതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

‘വലത്താനേ, റോബോട്ടിക് ആനേ’; ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ ഇനി റോബോട്ടിക് ആനകള്‍

‘വലത്താനേ, റോബോട്ടിക് ആനേ’; ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ ഇനി റോബോട്ടിക് ആനകള്‍

കൊച്ചി: ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ റോബോട്ടിക് ആനകളെ വേണോ? വോയ്‌സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സിനെ സമീപിക്കാം. ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് റോബോട്ടിക് ആനകളെ എത്തിക്കാനുള്ള ശ്രമത്തിലാണ്.

കേരള-തമിഴ്നാട് അതിര്‍ത്തിഗ്രാമമായ ഗൂഡല്ലൂരിലെ ശ്രീശങ്കരന്‍ കോവിലില്‍ ഈനിരയിലെ ആദ്യ റോബോട്ടിക് ആനയെ നടയ്ക്കിരുത്തി. ‘ശ്രീ ശിവശങ്കര ഹരിഹരന്‍’ എന്നാണ് പേര് വലത്താനേ എന്നുപറഞ്ഞ് സ്വച്ചില്‍ അമര്‍ത്തിയാല്‍ ആനറോബോട്ട് വലത്തേക്ക് നീങ്ങും. ചാലക്കുടിയിലെ വിദഗ്ധസംഘമാണ് ആനയെ നിര്‍മിച്ചത്. ഏതാണ്ട് എട്ടുമുതല്‍ ഒമ്പതുലക്ഷംരൂപ റോബോട്ടിക് ആനയുടെ നിര്‍മാണത്തിന് ചെലവായെന്നും 10 മാസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.