സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

ഇന്ന് 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4775 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 38,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

എസ്എഫ്ഐയുടെ കരിങ്കൊടി; കാറിൽ നിന്നിറങ്ങി ​ഗവർണർ, പൊലീസിന് ശകാരം

എസ്എഫ്ഐയുടെ കരിങ്കൊടി; കാറിൽ നിന്നിറങ്ങി ​ഗവർണർ, പൊലീസിന് ശകാരം

കൊല്ലം: നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി കാട്ടൽ. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ നിൽക്കുകയാണ്. ഇതിനിടെ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ദേശക്കാര്‍ തമ്മില്‍ കൂട്ടയടി

എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ദേശക്കാര്‍ തമ്മില്‍ കൂട്ടയടി

തൃശൂര്‍: കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തില്‍ ദേശക്കാര്‍ തമ്മിലടിച്ചു. എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. എഴുന്നള്ളിപ്പ് സമയത്ത് ക്ഷേത്രത്തിലെ തന്നെ ആനയെ ആണ് നടുവില്‍ നിര്‍ത്തിയത്. വലത്തെ ഭാഗത്ത് തെച്ചിക്കോട്ട് രാമചന്ദ്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലേക്ക് ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെ നിര്‍ത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.

ആനയെ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം ദേശക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. തമ്മിലടി വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്നയാതോടെ തെച്ചിക്കോട്ടുകാവ് ദേവസ്വക്കാര്‍ ആനയുമായി മടങ്ങുകയായിരുന്നു. തര്‍ക്കത്തിന് പിന്നാലെ രാഷ്ട്രീയമായി ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. പിന്നീട് പൊലീസും ക്ഷേത്രം ഭാരവാഹികളും ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

എന്‍ഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് തുടക്കം; ഒരു മാസത്തെ പര്യടനം കെ സുരേന്ദ്രന്‍ നയിക്കും

എന്‍ഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് തുടക്കം; ഒരു മാസത്തെ പര്യടനം കെ സുരേന്ദ്രന്‍ നയിക്കും

കാസര്‍കോട്: എന്‍ഡിഎ കേരള പദയാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് തുടങ്ങുന്ന പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കും. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി. ലോക്സഭാ മണ്ഡലങ്ങളിലൂടെ ഒരു മാസമാണ് പര്യടനം. കേന്ദ്ര നേട്ടങ്ങള്‍ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് പദയാത്രയുടെ ലക്ഷ്യം.

ഇതിന്റെഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്‌കാരിക നേതാക്കളുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12 നാണ് കാസര്‍കോട്ടെ കൂടിക്കാഴ്ച. വൈകീട്ട് ആറിന് മേല്‍പ്പറമ്പിലാണ് കേരള പദയാത്രയ്ക്ക് ജില്ലയില്‍ സമാപനം ആകും.

ഉമ്മൻചാണ്ടി വീട്; പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

ഉമ്മൻചാണ്ടി വീട്; പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. പുതുപ്പളളിയിലൊരുങ്ങുന്ന ഇരുപത്തിയഞ്ച് വീടുകള്‍ക്കു പുറമേ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലായി അ‍ഞ്ചു വീടുകളുടെ നിര്‍മാണവും ആശ്രയ ട്രസ്റ്റ് നടത്തുന്നുണ്ട്. ചാണ്ടി ഉമ്മൻ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴില്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണം. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനമായ ജൂലൈ 18-ന് മുൻപായി 31 വീടുകളുടെയും പണി പൂർത്തിയാക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അറിയിച്ചു.

ഒരു ദിവസം കൊണ്ട് പൂര്‍ത്തിയായത് ഇരുപത് വീടുകളുടെ തറക്കല്ലിടീലാണ്. ജൂലൈ 18നാണ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മ ദിനം. അന്ന് നിര്‍മാണം പൂര്‍ത്തിയാക്കി വീടുകളുടെ താക്കോല്‍ കൈമാറുമെന്നാണ് എംഎല്‍എയായ ചാണ്ടി ഉമ്മൻ്റെ പ്രഖ്യാപനം. ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം ഒരേ ദിവസമാണ് പൂര്‍ത്തിയായത്. വാകത്താനം മുതല്‍ പാമ്പാടി വരെ പുതുപ്പളളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായാണ് 25 ഉമ്മന്‍ചാണ്ടി വീടുകള്‍ ഒരുങ്ങുന്നത്.

ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ചിന്നക്കനാല്‍ സ്വദേശി മരിച്ചു

ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ചിന്നക്കനാല്‍ സ്വദേശി മരിച്ചു

തൊടുപുഴ: ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചിന്നക്കനാല്‍ സ്വദേശിയായ വെള്ളക്കല്ലില്‍ സൗന്ദര്‍ രാജ് ആണ് മരിച്ചത്. 68 വയസായിരുന്നു. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണം.

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൗന്ദര്‍ രാജിനെ കാട്ടാന ആക്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീണ് പരിക്കേറ്റതിനാല്‍ കാട്ടാന ആക്രമിക്കാനെത്തിയപ്പോള്‍ ഇയാള്‍ക്ക് ഓടി രക്ഷപ്പെടാനായില്ല. ഈ സമയം കൃഷിയിടത്തില്‍ സൗന്ദര്‍രാജിന്റെ ചെറുമകനും ഉണ്ടായിരുന്നു. ഇയാള്‍ ഓടിയെത്തി വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴും ആന സ്ഥലത്തുതന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ തുരത്തിയ ശേഷമാണ് സൗന്ദര്‍രാജനെ ആശുപത്രിയിലെത്തിച്ചത്.