by Midhun HP News | Jan 28, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,770 ആയി തുടരുന്നു. ജനുവരി രണ്ടിന് സംസ്ഥാനത്തെ ഏറ്റവും 47,000 രൂപയായി സ്വർണ വില മുന്നേറിയിരുന്നു. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.
ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.
by Midhun HP News | Jan 28, 2024 | Latest News, കേരളം
കൊച്ചി: ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. പുഴ, റോഡ്, പുറമ്പോക്കു ഭൂമി എന്നിവ കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെയാണ് നടപടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.
2022 ബിജെപി പ്രാദേശിക നേതൃത്വം മേഖലയിലെ രണ്ട് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറോട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 56 ഓളം കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്.
by Midhun HP News | Jan 28, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് കോട്ടായിയില്‍ ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വേലായുധനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Jan 28, 2024 | Latest News, കേരളം
കൊച്ചി: കേരളത്തില്‍ ഇനി സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാകാന്‍ പോകുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. കെപി കണ്ണന്‍. സിൽവർ ലൈൻ പദ്ധതിയുടെ പ്രാധാന്യം നഷ്ടപ്പെട്ടു കഴിഞ്ഞു. ജനങ്ങൾ ഇനി അതിനെ പ്രോത്സാഹിപ്പിക്കുമെന്ന് തോന്നുന്നില്ലെന്നും പ്രൊഫ. കെപി കണ്ണൻ ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാന്‍ വരെ കടം എടുക്കേണ്ട അവസ്ഥയിലാണ് സർക്കാർ അതിനിടെ പദ്ധതിക്ക് പണം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
‘രാജ്യ വ്യാപകമായി ഇപ്പോൾ റെയില്‍ പാതകളിലെ പഴയ സിഗ്നലുകള്‍ നേരെയാക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ തന്നെ 110 കിലോ മീറ്റർ വേഗത കിട്ടും. അതു പോരെ… എന്തിനാണ് കാസർകോട് പോയിട്ട് ഇത്ര തിടുക്കം’- കെപി കണ്ണൻ ചോദിച്ചു.
by Midhun HP News | Jan 28, 2024 | Latest News, കേരളം
കൊച്ചി: ആന്റിബയോട്ടിക് മരുന്നുകൾ പ്രത്യേക നീല കവറിൽ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ജില്ലാ ആരോഗ്യ വിഭാഗം. ആന്റിബയോട്ടിക് ദുരുപയോഗം തടയുന്നതിന് ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന ’ഗോ ബ്ലൂ’ പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ആന്റിബയോട്ടിക് മരുന്നുകൾ ബോധവൽക്കരണ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം നീലം കവറിൽ വിതരണം ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന നിർദേശിച്ചു. ആന്റിബയോട്ടിക് മരുന്നകൾ പ്രത്യേകം കളർ കോഡുള്ള കവറിൽ വിതരണം ചെയ്യുന്നത് മരുന്ന് പെട്ടന്ന് തിരിച്ചറിയാൻ രോഗികളെ സഹായിക്കും.
കൂടാതെ ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ച് അബോധം സൃഷ്ടിക്കാനും ദുരുപയോഗം തടയാനും പദ്ധതികൊണ്ട് സാധിക്കുമെന്നും ഡിഎംഒ പറഞ്ഞു. ഘട്ടം ഘട്ടമായി ജില്ലയിലെ എല്ലാ ആശുപത്രികളിലും പദ്ധതി നടപ്പാക്കുമെന്നും ഡിഎംഒ അറിയിച്ചു.
by Midhun HP News | Jan 27, 2024 | Latest News, കേരളം
കൊല്ലത്ത് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ ഗവർണർക്ക് കേന്ദ്ര സുരക്ഷ. ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാൻ തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രാജ്ഭവനെ ഇക്കാര്യം അറിയിച്ചത്.ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്.
എസ്എഫ്ഐ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് ഗവർണർ പരാതി അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി എസ്എഫ്‌ഐക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗവർണർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. പിന്നാലെ ഗവർണറുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ മാത്രമാണ് എസ്എഫ്ഐക്കാരെന്നും പൊലീസിന് ഇവിടെ യാതൊരുവിധ റോളുമില്ല എന്നും അദ്ദേഹം പറഞ്ഞു. 17 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ എഫ്‌ഐആർ കൈവശമുണ്ടെന്നും ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.
‘നിയമം ലംഘിക്കുന്നവർക്ക് സംരക്ഷണം നൽകാൻ പൊലീസിന് നിർദേശം നൽകുന്നതും മുഖ്യമന്ത്രിയാണ്. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ നിരവധി ക്രമിനൽ കേസുകളാണ് നിലവിലുള്ളത്. ഇതിൽ 40 ലധികം കേസുകളാണ് കോടതികളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. പാർട്ടി നൽകുന്ന ദിവസ വേദനത്തിന് ജോലി ചെയ്യുന്നവരാണ് ഈ പ്രവർത്തകർ. വരുക, കരിങ്കൊടി കാണിക്കുക, കാറിൽ അടിക്കുക, തിരിച്ചുവന്ന് പ്രതിഫലം വാങ്ങുക. ഇതാണ് അവരുടെ ജോലി. ഇപ്പോൾ 17പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിഷേധിച്ചവർ 50പേരിൽ കൂടുതലുണ്ടായിരുന്നു. പക്ഷേ, ഞാനീ എഫ്‌ഐആർ അംഗീകരിക്കുകയാണ്’-അദ്ദേഹം പറഞ്ഞു.
Recent Comments