ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ, കടലാക്രമണത്തിന് സാധ്യത

ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ, കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായുമാണ് ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നത്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നോര്‍ക്ക പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം ജനുവരി 11 ന് തിരുവനന്തപുരത്ത്.  ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

നോര്‍ക്ക പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം ജനുവരി 11 ന് തിരുവനന്തപുരത്ത്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേയ്ക്ക് പഠനത്തിനോ, ഉദ്യാഗത്തിനോ പോകുന്നവര്‍ക്കായുളള നോർക്ക റൂട്ട്സിന്റെ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കും. ഹോട്ടല്‍ എസ്.പി ഗ്രാന്റ് ഡേയ്സില്‍ നടക്കുന്ന പരിപാടി ബഹു. വ്യവസായവും നിയമവും കയറും വകുപ്പ് മന്ത്രി പി. രാജീവ് ഉദാഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സി.ഇ.ഒ. കെ ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണവും, അജിത്ത് കോളശ്ശേരി സ്വാഗതവും പറയും. കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു.വി.സി, ജോയിന്റ് ഡയറക്ടര്‍ ഓഫ് നഴ്സിങ് എഡൂക്കേഷന്‍ ഡോ. സലീന ഷാ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 08.15 മുതല്‍ 09.15 വരെയാണ് രജിസ്ട്രേഷന്‍.

പങ്കെടുക്കാന്‍ താല്‍പര്യമുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കും മറ്റുളളവര്‍ക്കും നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റു വഴി (www.norkaroots.org) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെപറ്റി വിദ്യാർത്ഥികളെയും ഉദ്യോഗാര്‍ത്ഥികളേയും ബോധവല്‍രിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അക്കാദമിക് യോഗ്യതകൾ, സർട്ടിഫിക്കേഷനുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, ആവശ്യമായ പൊതു രേഖകൾ, തൊഴിൽ സാധ്യതകൾ, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാർഗ്ഗനിർദ്ദേശങ്ങളും, തൊഴിൽ തട്ടിപ്പുകളെക്കുറിച്ചുളള അവബോധം, പൊതു നിയമവ്യവസ്ഥകൾ, വിവിധ വിദേശരാജ്യങ്ങളിലെ സംസ്കാരം, ജീവിതരീതികൾ, തൊഴിൽ നിയമങ്ങൾ, വിസ സ്റ്റാമ്പിങ്, തൊഴിൽ കുടിയേറ്റ നടപടികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഏകദിന പരിശീലന പരിപാടി. കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിച്ചു വരുന്നത്.

കെഎസ്‌ആർടിസിക്ക്‌ 30 കോടികൂടി അനുവദിച്ചു

കെഎസ്‌ആർടിസിക്ക്‌ 30 കോടികൂടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത്‌ മാസത്തിനുള്ളിൽ 1380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈവർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയാണ്‌. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 10,020 കോടി രൂപയാണ്‌.

‘അഞ്ച് തവണ എനിക്കുനേരെ വധശ്രമം നടന്നിട്ടുണ്ട്,  അന്ന് ഭയന്നിട്ടില്ല, പിന്നെയാണോ ഇപ്പോള്‍?’; ഗവർണർ

‘അഞ്ച് തവണ എനിക്കുനേരെ വധശ്രമം നടന്നിട്ടുണ്ട്, അന്ന് ഭയന്നിട്ടില്ല, പിന്നെയാണോ ഇപ്പോള്‍?’; ഗവർണർ

തൊടുപുഴ: തനിക്കെതിരായ എല്‍ഡിഎഫ് പ്രതിഷേധങ്ങളെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിലും വലിയ ഭീഷണികള്‍ കണ്ടിട്ടുണ്ടെന്നും അഞ്ച് തവണ തനിക്കുനേരെ വധശ്രമം നടന്നതായും ആരീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അന്ന് മുപ്പത്തിയഞ്ചാം വയസില്‍ ഭയപ്പെട്ടിട്ടില്ല. പിന്നയെല്ലേ ഇപ്പോഴെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയതിന്റെ കാരണം തനിക്ക് അറിയില്ലെന്നും അധികാരത്തിന് മുകളിലാണ് നിയമമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ വേദിയില്‍ നിന്ന് മടങ്ങുന്നതിനിടെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കാറിന്റെ ഗ്ലാസ് തുറന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ ഗവര്‍ണര്‍ കൈവീശി. കനത്ത പൊലീസ് സുരക്ഷയിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഞ്ചിടത്ത് കരിങ്കൊടി കാണിക്കുകയും പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്തു.

നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എസ്എഫ്‌ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ കടകളും കമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. ബസുകള്‍ ഓടുന്നില്ല.

മകരവിളക്കിനൊരുങ്ങി ശബരിമല; തീർത്ഥാടക തിരക്ക് തുടരുന്നു

മകരവിളക്കിനൊരുങ്ങി ശബരിമല; തീർത്ഥാടക തിരക്ക് തുടരുന്നു

ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ തീർഥാടക തിരക്ക് തുടരുന്നു. ഇന്നലെ 95000 പേർ ദർശനം നടത്തി. മണിക്കൂറിൽ 4300 പേർ മലചവിട്ടുന്നു.

മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2 മണിക്ക് തിരുനടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവുപൂജകള്‍ക്കുശേഷം അന്ന് വൈകീട്ട് അഞ്ചിനാണ് നടതുറക്കുക.

തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; കറുത്ത ബാനര്‍ ഉയര്‍ത്തി എസ് എഫ് ഐ

തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; കറുത്ത ബാനര്‍ ഉയര്‍ത്തി എസ് എഫ് ഐ

തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി പ്രതിഷേധവുമായി എസ്എഫ്‌ഐ. വേങ്ങലൂരില്‍ കറുത്ത ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനര്‍. ‘സംഘി ഖാന്‍ യു ആര്‍ നോട്ട് വെല്‍ക്കം ഹിയര്‍’ എന്ന് എഴുതിയ കറുത്ത ബാനറാണ് ഉയര്‍ത്തിയത്.

എസ്എഫ്‌ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍.

എന്നാല്‍ ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരന്നു. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി 450 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.