by Midhun HP News | Dec 26, 2023 | Latest News, കേരളം
വർക്കല വീട്ടിൽ അതിക്രമിച്ച് കയറി 17കാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുൽ (20) ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ വഴി യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വീടിന്റെ ലൊക്കേഷൻ ചോദിച്ചറിഞ്ഞു ശേഷം വർക്കല അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ എത്തി.
പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോസും യുവാവിന്റെ പക്കൽ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചത് എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. യുവാവിന്റെ മൊബൈലിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്യപ്പെട്ടതാണോ അതോ വ്യജ വീഡിയോ ആണോ എന്നുള്ളത് തുടർ അന്വേഷണത്തിൽ വ്യക്തമാവുകയുള്ളൂ. പോക്സോ, ഐ. ടി ആക്ടുകൾ പ്രകാരം അയിരൂർ പൊലീസ് കേസെടുത്തു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Dec 26, 2023 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് കാക്കൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐക്കും പൊലീസുകാര്‍ക്കും നേരെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെ ചേളന്നൂരില്‍ വെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ നാലുപേര്‍ പിടിയിലായി.
സുബിന്‍, ബിജീഷ്, അതുല്‍, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം ചേളന്നൂര്‍ സ്വദേശികളാണ്. പൊലീസുകാരെ ആക്രമിക്കുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ചേളന്നൂരില്‍ കുട്ടികള്‍ കരോള്‍ നടത്തിയിരുന്നു. അതിനിടെ ഒരു സംഘം യുവാക്കള്‍ വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ് നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് എസ്‌ഐ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തുന്നത്.
വാഹനം തടഞ്ഞവരെ കസ്റ്റഡിയിലെടുക്കുമ്പോഴായിരുന്നു പൊലീസിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. എസ്‌ഐ അബ്ദുള്‍ സലാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ്, ഡ്രൈവര്‍ ജിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ പൊലീസ് ജീപ്പിന് സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
by Midhun HP News | Dec 26, 2023 | Latest News, കേരളം
ഹൈദരാബാദ്: വിവാഹ നിശ്ചയ സല്‍ക്കാരത്തിനിടെ വിളമ്പിയ ആട്ടിറച്ചിയില്‍ മജ്ജ ഇല്ല എന്ന കാരണം പറഞ്ഞ് വരന്റെ കുടുംബം കല്യാണം വേണ്ടെന്ന് വച്ചു. തെലങ്കാനയിലെ നിസാമാബാദിലാണ് വേറിട്ട സംഭവം.വധുവിന്റെ വീട്ടില്‍ നടന്ന വിവാഹ നിശ്ചയത്തിനിടെയാണ് ഇരുവീട്ടുകാരും തമ്മില്‍ വഴക്കിട്ടത്.
വിവാഹ നിശ്ചയത്തിന് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കാനാണ് വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചിരുന്നത്. സല്‍ക്കാരത്തിനിടെ വിളമ്പിയ ആട്ടിറച്ചിയില്‍ മജ്ജ ഇല്ല എന്ന് ആരോപിച്ച് വരന്റെ വീട്ടുകാര്‍ വഴക്ക് ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ കറിയില്‍ ആടിന്റെ മജ്ജ ചേര്‍ത്തിരുന്നില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ വിശദീകരണം നല്‍കിയിട്ടും വരന്റെ വീട്ടുകാര്‍ ക്ഷമിക്കാന്‍ തയ്യാറായില്ല. തര്‍ക്കംമൂത്തതിനെ തുടര്‍ന്ന് വിഷയത്തില്‍ പൊലീസ് വരെ ഇടപെട്ടു.
വരന്റെ വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും, വരന്റെ വീട്ടുകാര്‍ കല്യാണം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആടിന്റെ മജ്ജ വിളമ്പാതെ വധുവിന്റെ വീട്ടുകാര്‍ തങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു വരന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയത്. മെനുവില്‍ ആടിന്റെ മജ്ജ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് മുന്‍കൂട്ടി അറിയിക്കാന്‍ വധുവിന്റെ കുടുംബം തയ്യാറായില്ലെന്നും വരന്റെ കുടുംബം ആരോപിച്ചു.
by Midhun HP News | Dec 26, 2023 | Latest News, കേരളം
കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,720 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5840 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി താഴുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷം തൊട്ടടുത്ത ദിവസം ഒറ്റയടിക്ക് ഉയര്‍ന്നത് 800 രൂപയാണ്. 15ന് വീണ്ടും വര്‍ധിച്ച ശേഷം 360 രൂപ താഴ്ന്ന സ്വര്‍ണവില 18 മുതല്‍ വീണ്ടും ഉയരുന്നതാണ് ദൃശ്യമായത്.
by Midhun HP News | Dec 26, 2023 | Latest News, കേരളം
ഡല്‍ഹി:ജനുവരിയില്‍ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ പത്തുദിവസമാണ് ബാങ്ക് അവധി.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജനുവരിയില്‍ മൊത്തം 16 അവധികള്‍ വരുന്നത്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഞായറാഴ്ചകളും ന്യൂ ഇയര്‍ ഡേയും ഗുരു ഗോവിന്ദ് സിങ് ജയന്തിയും നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തിയും റിപ്പബ്ലിക് ദിനവും ഉള്‍പ്പെടെയാണ് അവധി. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
1.January 01 (Monday)- New Year’s Day
2.January 07 (Sunday)
3.January 11 (Thursday)- Missionary Day (Mizoram)
4.January 12 (Friday)- Swami Vivekananda Jayanti (West Bengal)
5.January 13 (Saturday)- Second Saturday
6.January 14 (Sunday)
7.January 15 (Monday)- Pongal/Thiruvalluvar Day (Tamil Nadu and Andhra Pradesh)
8.January 16 (Tuesday)- Tusu Puja (West Bengal and Assam)
9.January 17 (Wednesday)- Guru Govind Singh Jayanti
10.January 21 (Sunday)
11.January 23 (Tuesday)- Netaji Subhas Chandra Bose Jayanti
12.January 25 (Thursday)- State Day (Himachal Pradesh)
13.January 26 (Friday)- Republic Day
14.January 27 (Saturday)-Fourth Saturday
15.January 28 (Sunday)
16.January 31 (Wednesday): Me-Dam-Me-Phi (Assam)
by Midhun HP News | Dec 26, 2023 | Latest News, കേരളം
കൊച്ചി: ക്രിസ്മസ് തലേന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു. അരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പൊടിയേരി ജോസ് (കോണ്‍ട്രാക്ര്‍-60) ആണ് മരിച്ചത്.
ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Recent Comments