by Midhun HP News | Dec 26, 2023 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിലെ താല്‍ക്കാലിക പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുറുത്തിവിള ബൈപാസ് ജങ്ഷനില്‍ നടത്തിയ ക്രിസ്മസ് പുല്‍ക്കൂട് മത്സരത്തിന്റെ ഭാഗമായി നിര്‍മിച്ചതായിരുന്നു തടികൊണ്ടുള്ള പാലം. വാട്ടര്‍ ഷോ നടക്കുന്ന ഇടത്തേക്കുള്ള താല്‍ക്കാലിക മരപ്പാലമാണ് തകര്‍ന്നത്.
പ്രദര്‍ശനത്തിന്റെ ഭാഗമായി ടിക്കറ്റ് വച്ച് ഈ പാലത്തില്‍ ആളുകളെ കയറ്റിയിരുന്നു. ഉള്‍ക്കൊള്ളാവുന്നതിലധികം പേര്‍ പാലത്തില്‍ കയറിയപ്പോള്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പഞ്ചായത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചോ എന്ന് ഉറപ്പാക്കിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തിയത് സ്ഥലത്ത് സംഘര്‍ഷത്തിനും വഴിവെച്ചു. തുടര്‍ന്ന് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്
by Midhun HP News | Dec 26, 2023 | Latest News, കേരളം
പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് 10.30നും 11.30ന് ഇടയില്‍ നടക്കും.
മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെടുന്നത്. 15 മണിക്കൂര്‍ കാത്തുനിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. അപ്പാച്ചിമേട് മുതല്‍ നടപ്പന്തല്‍ വരെ നീണ്ടനിരയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ഇന്നും നാളെയും നിയന്ത്രണം ഏര്‍ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 64000 പേരെയാണ് കടത്തിവിടുക. മണ്ഡലപൂജ ദിവസമായ നാളെ 70000 പേരെ മാത്രം കടത്തിവിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മണിക്ക് ശേഷം നിലയ്ക്കലില്‍ നിന്ന് ഒരു വാഹനം പോലും പമ്പയിലേക്ക് കടത്തിവിടേണ്ടതില്ല എന്നാണ് പൊലീസ് തീരുമാനം.
തങ്ക അങ്കി ഘോഷയാത്ര വരുന്നതാണ് ഈ നിയന്ത്രണത്തിനുള്ള പ്രധാനകാരണം. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്കും കടത്തിവിടാതെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് ശബരിപീഠം മുതല്‍ സന്നിധാനം വരെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായാണ് ഭക്തരെ ശബരിപീഠത്തില്‍ നിന്ന് സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നത്.
by Midhun HP News | Dec 26, 2023 | Latest News, കേരളം
തൃശൂർ: പൂരം പ്രതിസന്ധി പരിഹരിക്കാനായി മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലും പരിഹാരമായില്ല. കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളേയും ഒന്നിച്ചിരുത്തി നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ അവസാനിച്ചത്. പ്രദർശന
നഗരിയുടെ തറവാടക കുറയ്ക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം മന്ത്രിമാർ പറഞ്ഞില്ല.
വിഷയത്തിൽ കോടതി അനുമതി തേടാതെ തീരുമാനമാകില്ലെന്നു മന്ത്രിമാർ വ്യക്തമാക്കി. പൂരം തടസപ്പെടുത്തുന്നതൊന്നും സർക്കാർ ചെയ്യില്ലെന്നു മന്ത്രി വ്യക്തമാക്കി.
by Midhun HP News | Dec 26, 2023 | Latest News, കേരളം
പാലക്കാട്: നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം മണികണ്ഠൻ (43) ആണു മരിച്ചത്. കാർ ഇടിച്ച് മണികണ്ഠന്റെ ശരീരം കഷ്ണങ്ങളായി മുറിഞ്ഞുപോയ നിലയിലായിരുന്നു. വേർപെട്ട് തെറിച്ചുപോയ തല കണ്ടെത്തിയതു മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ്.
ഇന്നലെ പുലർച്ചെ മൂന്നരയോടെ അമ്പാട്ടുപാളയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്താണ് അപകടമുണ്ടായത്. മീൻ വിൽപ്പനക്കാരനായിരുന്ന മണികണ്ഠൻ പുതുനഗരത്തു നിന്നു മീനുമായി ഇരുചക്രവാഹനത്തിൽ ചിറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. അതിനിടെ ചിറ്റൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട്ഇടിക്കുകയായിരുന്നു.
വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ശക്തിയിൽ 35 മീറ്ററോളം അകലേയ്ക്കു തെറിച്ചു വീണ മണികണ്ഠന്റെ വാഹനം കത്തി നശിച്ചു. ഓമനയാണ് മണികണ്ഠന്റെ ഭാര്യ. മക്കൾ: മനു, ബിനു.
by Midhun HP News | Dec 26, 2023 | Latest News, കേരളം
ആറ്റിങ്ങൽ: ഇളമ്പ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം എം. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എം ബിന്ദു അധ്യക്ഷത വഹിച്ചു. ഇളമ്പ ഉണ്ണികൃഷ്ണൻ, മുദാക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. എസ് വിജയകുമാരി,
മുൻ കോ ഓപ്പറേറ്റീവ് അസിസ്റ്റന്റ് വിജയകുമാരൻ, സബീല ബീവി, ശശിധരൻ നായർ, സന്തോഷ് കുമാർ, വിജയകുമാരി, സെക്രട്ടറി മഞ്ജു എന്നിവർ സംസാരിച്ചു, എസ്. എസ്. എൽ. സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയവരെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാക്ക ളെയും അനുമോദിച്ചു.

by Midhun HP News | Dec 26, 2023 | Latest News, കേരളം
പത്തനംതിട്ട: ഒരു മാസത്തിന് ശേഷം റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂര്‍ക്കാണ് സര്‍വീസ്. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു.
എന്നാല്‍ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞു. രേഖകള്‍ പരിശോധിച്ച ശേഷം ബസ് സര്‍വീസ് തുടരാന്‍ അനുവദിച്ചു. പെര്‍മിറ്റ് ലംഘനം ആരോപിച്ച് കഴിഞ്ഞ മാസം 24 നായിരുന്നു റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.
Recent Comments