by Midhun HP News | Dec 25, 2023 | Latest News, കേരളം
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്മസ് ആഘോഷിക്കാനെത്തിയ യുവാക്കളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്.
സംഭവത്തിൽ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നൈറ്റ് ലൈഫ് ആരംഭിച്ചത് മുതൽ മാനവീയം വീഥിയിൽ പലപ്പോഴായി സംഘർഷങ്ങൾ അരങ്ങേറുന്നുണ്ട്.
by Midhun HP News | Dec 25, 2023 | Latest News, കേരളം
സംസ്ഥാന മന്ത്രിസഭ മുഖംമിനിക്കുമ്പോള്‍ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വകുപ്പുകള്‍ സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഉറപ്പിച്ചതാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള പുനസംഘടന. കാര്യങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമ്പോള്‍ എല്‍ഡിഎഫിന്റെ കെട്ടുറപ്പിന് തെല്ലും കോട്ടമില്ല. എതിരഭിപ്രായത്തിന്റെ ചെറു കണിക പോലുമില്ല. ഇനി ആകെ ഔദ്യോഗികമായുള്ള പുതിയ മന്ത്രിമാരുടെ വകുപ്പ് പ്രഖ്യാപനം മാത്രം ബാക്കി. അതിലും ആശങ്കയുമില്ല. ആന്റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് ലഭിക്കും. അഹമ്മദ് ദേവര്‍ക്കോവില്‍ ഒഴിയുന്ന തുറമുഖ വകുപ്പാകും കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുക.
രണ്ടുപേരും ഇതേ വകുപ്പുകള്‍ നേരത്തെ വഹിച്ചു പരിചയമുള്ളവരാണ്. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കപെട്ടില്ല. അതിന്റെ പേരില്‍ എല്‍ഡിഎഫില്‍ വിവാദങ്ങളും ഇല്ല. മന്ത്രിസ്ഥാനം വേണമെന്ന കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യം പരിഗണിച്ചില്ല. പകരം, ഉചിതമായ പരിഗണനകള്‍ നല്‍കാമെന്ന ഉറപ്പു നല്‍കിയിട്ടുണ്ട്.
by Midhun HP News | Dec 25, 2023 | Latest News, കേരളം
കൊച്ചി: സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശവുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പാതിരാ കുർബനയിലടക്കം വിശ്വാസികൾ വിവിധ പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു.
നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീകളുമായി വിശ്വാസികൾ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ലോകമെങ്ങുമുള്ളവർക്ക് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് ആശംസകൾ നേർന്നു. ഒപ്പം ബത്‍ലഹേമിലെ യുദ്ധ ഇരകൾക്കായും അദ്ദേഹം പ്രാർഥിച്ചു. യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം മരിച്ചുവെന്നു അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി. യുദ്ധത്തിന്റെ വ്യർഥമായ യുക്തിയിൽ സമാധാനം നിരസിക്കപ്പെട്ടു. സന്ദേശത്തിൽ അദ്ദേഹം ആശങ്ക പങ്കിട്ടു.
by Midhun HP News | Dec 24, 2023 | Latest News, കേരളം
തിരുവനന്തപുരം: മുന്നണി ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജി വെച്ചതായും, പകരം പുതിയ മന്ത്രിമാര്‍ ഡിസംബര്‍ 29 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. നേരത്തെ നിശ്ചയിച്ചതനുസരിച്ച് രണ്ടു ഘടകകക്ഷി നേതാക്കളായ കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിമാരാകും. ഡിസംബര്‍ 29 ന് വൈകീട്ടാണ് സത്യപ്രതിജ്ഞ നടക്കുകയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും. വകുപ്പ് തീരുമാനിക്കുന്നത് ഇടതുമുന്നണിയല്ല, അത് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. മുന്നണിയിലെ കക്ഷികള്‍ക്ക് അവസരം നല്‍കുക എന്നത് മന്ത്രിസഭാ രൂപീകരണ വേളയില്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ നിലവിലെ രണ്ടു മന്ത്രിമാര്‍ രാജിവെച്ചത്. മറ്റു മന്ത്രിമാരുടെ വകുപ്പുകളിലെ മാറ്റം സംബന്ധിച്ച് എല്‍ഡിഎഫ് തീരുമാനമെടുത്തിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
നവകേരള സദസ്സ് ചരിത്ര സംഭവമായിരുന്നുവെന്ന് ജയരാജന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വളര്‍ച്ചയെ ശക്തിപ്പെടുത്താന്‍ പരിശ്രമിച്ച മുഖ്യമന്ത്രിയെയും സഹമന്ത്രിമാരെയും ഇടതുമുന്നണി സന്തോഷത്തോടെ അഭിവാദ്യം ചെയ്യുന്നു. ആ പ്രമേയം എല്‍ഡിഎഫ് യോഗം അംഗീകരിച്ചു. സര്‍ക്കാരിനേയും മുന്നണിയേയും കരുത്തുറ്റതാക്കാന്‍ ശ്രമിച്ച സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ എല്‍ഡിഎഫ് യോഗം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയതായും ജയരാജന്‍ പറഞ്ഞു.
by Midhun HP News | Dec 24, 2023 | Latest News, കേരളം
കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ കെപിസിസി പ്രസിഡന്റ് അടക്കമുള്ള സംസ്ഥാന നേതാക്കന്മാർക്കും, കോൺഗ്രസ് പ്രവർത്തകർക്കും എതിരെ പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
by Midhun HP News | Dec 24, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡ്, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, കമ്മീഷൻ അംഗീകരിച്ച ഇന്ധനചെലവിനേക്കാൾ ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലമുണ്ടായ അധികബാധ്യത ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിനു സമർപ്പിച്ച അപേക്ഷയിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള തെളിവെടുപ്പ് ഡിസംബർ 28നു നടക്കും. തെളിവെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11 ന് നടത്തും.
പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഡിസംബർ 27 ന് ഉച്ചയ്ക്ക് 12 നു മുൻപായി, പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിക്കണം.
കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് എഴുതി തയ്യാറാക്കി അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിളള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ഡിസംബർ 28 നു വൈകിട്ട് അഞ്ചു വരെ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Recent Comments