by Midhun HP News | Dec 24, 2023 | Latest News, കേരളം
ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം; 2 തൊഴിലാളികളിൽ ഒരാളെ രക്ഷിച്ചു, ഒരാളിപ്പോഴും മണ്ണിനടിയിൽ ആണ്. ബീഹാർ സ്വദേശി ദീപക്കിനെ രക്ഷപ്പെട്ടുത്താൻ ശ്രമം നടക്കുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 10 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽപെട്ട ഒരാളെ പുറത്തെടുത്തു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ബീഹാർ സ്വദേശി ദീപക്കിനെ രക്ഷപ്പെട്ടുത്താൻ ശ്രമം നടക്കുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
by Midhun HP News | Dec 24, 2023 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍. ഇന്ന് 280 രൂപയാണ് വര്‍ധിച്ചത്. 46,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് ഉയര്‍ന്നത്. 5775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി താഴുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. 13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷം തൊട്ടടുത്ത ദിവസം ഒറ്റയടിക്ക് ഉയര്‍ന്നത് 800 രൂപയാണ്. 15ന് വീണ്ടും വര്‍ധിച്ച ശേഷം 360 രൂപ താഴ്ന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
by Midhun HP News | Dec 23, 2023 | Latest News, കേരളം
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എറണാകുളം പ്രസ്‌ക്ലബിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന എന്‍വി പൈലിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബം എറണാകുളം പ്രസ്‌ക്ലബുമായി സഹകരിച്ച് നല്‍കുന്ന എന്‍വി പൈലി പുരസ്‌കാരത്തിന് ‘ദേശാഭിമാനി’ മുന്‍ സ്‌പോര്‍ട്‌സ് എഡിറ്റര്‍ എഎന്‍ രവീന്ദ്രദാസ് അര്‍ഹനായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ജനുവരി ആദ്യവാരം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
തൊഴുപുഴ സ്വദേശിയായ എഎന്‍ രവീന്ദ്രദാസ് 1980ല്‍ ‘ദേശാഭിമാനി’യില്‍ ചേര്‍ന്നു. 2010ല്‍ സ്‌പോര്‍ട്‌സ് എഡിറ്ററായാണ് വിരമിച്ചത്. ഒളിമ്പിക്‌സും ഏഷ്യന്‍ ഗെയിംസുമടക്കം നിരവധി അന്താരാഷ്ട്ര മേളകള്‍ റിപ്പോര്‍ട്ടുചെയ്തു. മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് മാസികയായ ‘കളിക്കള’ത്തിന്റെ എഡിറ്ററായിരുന്നു.
മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രഥമ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള ഒളിമ്പിക്‌സ് അസോസിയേഷന്റെ ബഹുമതി ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കൂടിയാണ്. ദൈവത്തിന്റെ കൈ, മറഡോണയുടെ ദുരന്തകഥ, കാല്‍പന്തിലെഴുതിയ ദേശീയതയും ലാറ്റിന്‍ അതിജീവനവും, ഒളിമ്പിക്‌സ് തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
by Midhun HP News | Dec 23, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. പവന് 160 രൂപ കൂടി 46,560 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധനവാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5820 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 200 രൂപയാണ് കൂടിയത്. ഇതോടെ 46,400 ആയിരുന്നു ഇന്നലത്തെ സ്വര്‍ണ വില.
ഈ മാസം ഡിസംബര്‍ നാലിന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5885 എന്നതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വില. അന്ന് പവന് 47,080 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. റെക്കോഡിലേക്ക് കേവലം 600 രൂപയുടെ വ്യത്യാസമെ നിലവില്‍ ഉള്ളൂ എന്ന് സാരം.
ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഡിസംബര്‍ 13 നാണ്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45320 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5665 രൂപയും ആയിരുന്നു. ഈ മാസം 13 ദിവസങ്ങളിലും 46000 രൂപക്ക് മുകളില്‍ ആണ് ഒരു പവന്‍ സ്വര്‍ണം വിറ്റഴിച്ചത്. അതിനാല്‍ തന്നെ ഇനിയുള്ള ഒരാഴ്ചയിലും സ്വര്‍ണത്തിന് കാര്യമായ വിലയിടിവ് പ്രതീക്ഷിക്കേണ്ട എന്നാണ് വിലയിരുത്തൽ.
by Midhun HP News | Dec 23, 2023 | Latest News, കേരളം
ക്രിസ്മസിന് സ്പെഷ്യൽ വന്ദേ ഭാരത്. ഈ മാസം 25 ന് ചെന്നൈ മുതൽ കോഴിക്കോട് വരെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. പുലർച്ചെ 4.30 ന് ചെന്നൈയില് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയക്രമം.
നിലിവിൽ ശബരിമല തീർഥാടകർക്കായി ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചും സ്പെഷൽ വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. ശബരിമല സ്പെഷൽ ആയി പ്രഖ്യാപിച്ചതാണെങ്കിലും ക്രിസ്മസിനു ചെന്നൈയിൽനിന്നുള്ള യാത്രക്കാർക്കു നാട്ടിലേക്ക് എത്താനുള്ള ട്രെയിനായും വന്ദേഭാരത് സ്പെഷൽ മാറി.
by Midhun HP News | Dec 23, 2023 | Latest News, കേരളം
തിരുവനന്തപുരം:ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട്, ഗവ. റസ്റ്റ് ഹൗസ് ഹാളില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും.
സുജലം പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഗുണ നിലവാരമുള്ള ഒരു ലിറ്റര്‍ കുപ്പി കുടിവെള്ളം 10 രൂപയ്ക്ക് റേഷന്‍കടകളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്ര സ്ട്രക്ടര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അധീനതയില്‍ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വാ -യുടെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷന്‍കടകള്‍ വഴി വില്‍പന നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷന്‍ കടകളിലാണ് ആദ്യ ഘട്ടത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.
Recent Comments