കേരളത്തില്‍ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ല; നാട്ടുകാര്‍ക്കു ഭീഷണിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

കേരളത്തില്‍ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ല; നാട്ടുകാര്‍ക്കു ഭീഷണിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം: കേരളത്തിലെ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്. എല്ലാ വാഹനങ്ങള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനുള്ള എല്ലാ ശ്രമങ്ങളും മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ മാഗ്മ എച്ച്ഡിഐ ആരംഭിച്ച ഐആര്‍ഡിഎഐ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ ഡ്രൈവിന്റെ ഭാഗമായി നടന്ന വനിതാ മോട്ടോര്‍സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

കേരളത്തില്‍ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല. ഇതു വലിയ ഭീഷണിയാണ്. ഇത് പരിഹരിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് എല്ലാ വാഹനങ്ങള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കേണ്ടതിനെക്കുറിച്ചുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു. ശാക്തീകരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സവിശേഷമായ കാഴ്ചയാണ് വനിതാ മോട്ടോര്‍സൈക്കിള്‍ റാലി നല്‍കുന്നതെന്ന് കമ്പനിയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ അമിത് ഭണ്ഡാരി പറഞ്ഞു.

‘ശബ്ദം ഉയര്‍ത്തി കാര്യം നേടാമെന്ന് കരുതേണ്ട; നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുമുണ്ട്’; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരെ ഗൂഢാലോചന കേസ് എടുത്ത പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കിക്കൊള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. മാധ്യമപ്രവര്‍ത്തനത്തിന് ഇവിടെ ആരും ഒരു തടസവും ഉണ്ടാക്കുന്നില്ല. ആരും അതിന്റെ മേലെ കുതിര കയറുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ് എടുത്തതില്‍ തനിക്ക് വിശ്വാസക്കുറവില്ല. നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുണ്ട്. അത് നടത്തിയാല്‍ കേസും വരും. ശബ്ദമുയര്‍ത്തിക്കളഞ്ഞാല്‍ കാര്യങ്ങള്‍ നേടിക്കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേസ് എടുത്തത് ശരിയല്ലെങ്കില്‍ നിങ്ങള്‍ അത് ചോദ്യം ചെയ്‌തോളൂ. പൊലീസ് പൊലീസ് പൊലീസിന്റെ നടപടിയാണ് സ്വീകരിച്ചത്. പൊലീസിന്റെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുന്നത്. നിങ്ങളുടെ അടുത്ത് തെളിവ് ഇല്ലല്ലോ?. നിങ്ങള്‍ പറയുന്നത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. പൊലീസ് നടപടിയില്‍ തെറ്റുണ്ടെങ്കില്‍ അതില്‍ നടപടികള്‍ സ്വീകരിച്ചോളൂ- മുഖ്യമന്ത്രി പറഞ്ഞു.

‘ഇതുപോലൊരു പരിപാടി നടക്കുമ്പോൾ അടിച്ചോണ്ടിരിക്കാൻ പറയുന്ന ഒരു നേതാവിനെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അതാണോ പൊതു സംസ്കാരം? നിങ്ങൾക്ക് ആർക്കും അതൊരു പ്രശ്നമായി തോന്നുന്നില്ലല്ലോ. ഞാൻ പറഞ്ഞത് നിങ്ങൾ മറച്ചുവയ്ക്കുന്നു. കല്യാശേരി മണ്ഡലത്തിൽ ബസിനു മുന്നിൽ അവർ ചാടിയപ്പോൾ ഇത് പ്രകോപനം സൃഷ്ടിക്കാനാണെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. ആരും പ്രകോപനത്തിൽ കുടുങ്ങരുതെന്നും പറഞ്ഞിരുന്നു. അതുതന്നെയാണ് സംഭവിച്ചത്. സംയമനം പാലിക്കാൻ ഞാൻ പറയുമ്പോഴും മറുഭാഗത്തുനിന്ന് അടിക്കാനുള്ള നിർദേശമാണ് വരുന്നത്’ –മുഖ്യമന്ത്രി പറഞ്ഞു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് സ്വർഗ്ഗവാതൽ ഏകാദശി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് സ്വർഗ്ഗവാതൽ ഏകാദശി

സ്വർഗ്ഗവാതിൽ ഏകാദശി യോടനുബന്ധിച്ച് നാളെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വെളുപ്പിന് 02.30 മണി മുതൽ നിർമ്മാല്യദർശനം. തുടർന്ന് രാവിലെ 05.00 മണി മുതൽ 06.15 വരെയും, 09.30 മണി മുതൽ 12.30 മണി വരെയും ഉച്ചക്ക് ശേഷം 03.00 മണി മുതൽ 06.15 മണി വരെയും, രാത്രി 08.00 മണിക്ക് സിംഹാസനവാഹനത്തിൽ സ്വർഗ്ഗവാതിൽ ഏകാദശിയോടനുബന്ധിച്ച് പൊന്നും ശീവേലിയും ഉണ്ടായിരിക്കും.

ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാര്‍; അന്തിമ തീരുമാനം നാളെ, പ്രഖ്യാപനം ഇടത് മുന്നണി യോഗത്തില്‍

ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാര്‍; അന്തിമ തീരുമാനം നാളെ, പ്രഖ്യാപനം ഇടത് മുന്നണി യോഗത്തില്‍

തിരുവനന്തപുരം: ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതില്‍ അന്തിമതീരുമാനം നാളെ. ഇതു സംബന്ധിച്ച് ഇടത് മുന്നണിയോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. സത്യപ്രതിജ്ഞ 29ന് നടക്കുമെന്നാണ് വിവരം.
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം.

ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനുമാണ് ലഭിക്കുക. നവകേരള സദസ്സിന് ശേഷം ഡിസംബര്‍ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചിരുന്നു.

ആദ്യ രണ്ടര വര്‍ഷം എ കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ക്കും രണ്ടാമത്തെ രണ്ടര വര്‍ഷം ഗണേഷ് കുമാറിനും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നല്‍കുമെന്നത് എല്‍ഡിഎഫ് നേതൃത്വം നേരത്തെ നല്‍കിയ ഉറപ്പാണ്. ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്. മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നാല് പേർക്ക് പരിക്ക്

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നാല് പേർക്ക് പരിക്ക്

പത്തനംതിട്ട: എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞു. പുലർച്ചെ അഞ്ചരയോടെയാണ് എരുമേലിയിലെ കണമലയിലാണ് അപകടമുണ്ടായത്. ദേവസ്വം ബോര്‍ഡ് മൈതാനത്ത് നിന്നും വാഹനം എടുക്കുന്നതിനിടെ തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അപകടം നടന്ന ഉടൻ പൊലീസെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ വാഹനം കരയ്ക്കു കയറ്റി.12 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; മണ്ഡലകാല പൂജ 27ന്

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; മണ്ഡലകാല പൂജ 27ന്

പത്തനംതിട്ട: ശബരിമല മണ്ഡലകാല പൂജയുടെ ഭാഗമായി അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി ഡിസംബർ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. രാവിലെ അഞ്ചു മുതൽ ആറന്മുള ക്ഷേത്ര അങ്കണത്തിൽ ഭക്തർക്ക് തങ്ക അങ്കി ദർശിക്കാനുള്ള അവസരമൊരുക്കിയിരുന്നു.

തങ്ക അങ്കി പ്രത്യേക പേടകങ്ങളിലാക്കി ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പച്ചിമേട്, ശബരീപീഠം വഴി 26ന് വൈകുന്നേരം അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തിക്കും. അവിടെ നിന്ന് ദേവസ്വം ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേയ്‌ക്ക് ആനയിക്കും. സോപാനത്ത് നിന്ന് തന്ത്രിമാരും മേൽശാന്തിമാരും ചേർന്ന് പേടകം സ്വീകരിച്ച് ശ്രീകോവിലിലേയ്‌ക്ക് കൊണ്ടുപോകും.

ശേഷം നടയടച്ച് തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. 27 ന് രാവിലെ 10.30 നും 11 നുമിടയിലാണ് മണ്ഡലപൂജ. ശേഷം യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പനെ യോഗനിദ്രയിലാക്കി 11 ന് നടയടയ്‌ക്കും. ഇതോടെ മണ്ഡലകാല തീർത്ഥാടനം സമാപിക്കും. ഡിസംബർ 30-ന് വൈകിട്ട് നാലുമണിക്ക് മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കും. ജനുവരി 15 നാണ് മകരവിളക്ക്.