കൊടുങ്ങല്ലൂരിലെ സിപിഎം നേതാവിന്റെ കൊലപാതകം;  ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു

കൊടുങ്ങല്ലൂരിലെ സിപിഎം നേതാവിന്റെ കൊലപാതകം; ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു

തൃശൂര്‍: കൊടുങ്ങല്ലൂരിലെ സിപിഎം- ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന കെയു ബിജു കൊലപാതകക്കേസില്‍ പ്രതികളെ വെറുതെവിട്ടു. 13 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. സാക്ഷിമൊഴികളില്‍ കോടതി അവിശ്വാസം പ്രകടിപ്പിച്ചും തെളിവുകള്‍ അപര്യാപ്തമാണെന്നും കാണിച്ചാണ് കോടതി വിധി.

സിപിഎം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ യു ബിജുവിനെതിരെ 2008 ജൂണ്‍ 30നാണ് ആക്രമണം നടന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണബാങ്കിലെ കുറി പിരിക്കാന്‍ സൈക്കിളില്‍ വരുകയായിരുന്ന ബിജുവിനെ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് തലക്കും കൈകാലുകള്‍ക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

ജോബ്, ഗിരീഷ്, സേവ്യര്‍, സുബിന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാര്‍, മനോജ്, ഉണ്ണികൃഷ്ണന്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍, തുടങ്ങിയവരായിരുന്നു പ്രതികള്‍. മൈനറായിരുന്ന രണ്ടാം പ്രതിയുടെ വിചാരണ തൃശൂര്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ നടക്കുകയാണ്. അഡ്വ. പാരിപ്പിള്ളി ആര്‍ രവീന്ദ്രനായിരുന്നു കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് കിട്ടുക 1404 കോടി

സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് കിട്ടുക 1404 കോടി

ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക. അധിക നികുതി വിഹിതമായി കേരളത്തിന് 1404. 50 കോടിയാണ് കേരളത്തിന് കിട്ടുക. പുതവര്‍ഷ-ഉത്സവസീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നികുതി വിഹിതത്തില്‍ ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി മാസത്തില്‍ എല്ലാ സംസ്ഥാനത്തിനും വിഹിതം നല്‍കേണ്ടതാണ്. അതിന്റെ ഉത്തരവ് ഇതിനകം വന്നതാണ്. അതിന് പുറമെയാണ് ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഉത്തര്‍പ്രദേശിനാണ് നികുതി വിഹിതമായി ഏറ്റവും കുടുതല്‍ തുക അനുവദിച്ചത്. 13088 കോടി രൂപ യുപി സര്‍ക്കാരിന് ലഭിക്കും.

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പാറ സ്വദേശി രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊപ്പാറ പ്രിന്റിങ് പ്രസ് ഉടമയാണ് രാജീവ്. ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ജീവനൊടക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 46,400 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 25 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5800 രൂപ. കഴിഞ്ഞ ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഓസ്കറിൽ നിന്ന് 2018 പുറത്ത്

ഓസ്കറിൽ നിന്ന് 2018 പുറത്ത്

തിരുവനന്തപുരം: ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള നാമനിർദ്ദേശത്തിനായാണ് 2018 മത്സരിച്ചത്. മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള നാമനിർദ്ദേശത്തിനായാാണ് 2018 മത്സരിച്ചത്.

85 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018 ലെ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.

സുശീല (69) നിര്യാതയായി

സുശീല (69) നിര്യാതയായി

ആറ്റിങ്ങൽ: കൊടുമൺ മീൻപാട്ട് ക്ഷേത്രത്തിന് സമീപം അജിന മൻസിലിൽ
കെ. സുശീല (69) നിര്യാതയായി.

ഭർത്താവ്: പരേതനായ എൻ സഹദേവൻ.
മക്കൾ: എസ് ഇന്ദിര (ആശാവർക്കർ), എസ് ഗിരിജ.
മരുമക്കൾ: എം അനൂപ്, റ്റി ബിജു.
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്