പതിനെട്ടാംപടിയില്‍ ഒരു മിനിറ്റില്‍ 90 പേര്‍ കയറിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 50 പേര്‍, പ്രശ്‌നങ്ങള്‍ക്ക് കാരണം കെടുകാര്യസ്ഥത: ജി സുകുമാരന്‍ നായര്‍

പതിനെട്ടാംപടിയില്‍ ഒരു മിനിറ്റില്‍ 90 പേര്‍ കയറിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 50 പേര്‍, പ്രശ്‌നങ്ങള്‍ക്ക് കാരണം കെടുകാര്യസ്ഥത: ജി സുകുമാരന്‍ നായര്‍

കോട്ടയം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിന് പ്രധാന കാരണം കെടുകാര്യസ്ഥതയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോഴുള്ള അത്രയും ആളുകള്‍ മുന്‍പും ദര്‍ശനം നടത്തി ബുദ്ധിമുട്ടില്ലാതെ മടങ്ങിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്കു കാരണം പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ്. കാര്യക്ഷമതയും അനുഭവസമ്പത്തുമുള്ള ഉദ്യോഗസ്ഥരെ ശബരിമലയില്‍ നിയോഗിച്ചാല്‍ ഇപ്പോള്‍ ഭക്തജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടിനു പരിഹാരം കാണാന്‍ കഴിയും. അതിനു സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപടിയെടുക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

പതിനെട്ടാംപടി കയറുന്ന ഭക്തജനങ്ങളെ സഹായിക്കാനോ നിയന്ത്രിക്കാനോ പറ്റിയ സംവിധാനം ഇപ്പോഴില്ല. ഒരു മിനിറ്റില്‍ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 50-60 പേര്‍ക്കു മാത്രമേ കയറാന്‍ കഴിയുന്നുള്ളൂ. ഇതാണു പ്രശ്‌നത്തിനു പ്രധാന കാരണം സുകുമാരന്‍ നായര്‍ പറഞ്ഞു.

നിലയ്ക്കല്‍ നിന്ന് അമിത ചാര്‍ജ് വാങ്ങി ഭക്തജനങ്ങളെ കുത്തിനിറച്ചാണു കെഎസ്ആര്‍ടിസി സര്‍വീസ്. പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ നിലയ്ക്കല്‍ മുതല്‍ കാനനപാതയോരത്തു വാഹനങ്ങള്‍ നിര്‍ത്തിയിടുകയാണ്. വാഹനങ്ങളിലുള്ള കുട്ടികളടക്കമുള്ള അയ്യപ്പഭക്തര്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. ചെറുവാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-76 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. FO 787010 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ FX 379715 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

17 സീറ്റില്‍ വിജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം

17 സീറ്റില്‍ വിജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 17 സീറ്റില്‍ വിജയിച്ചപ്പോള്‍ ഇടതുമുന്നണി 10 സീറ്റ് നേടി. ബിജെപി നാലു സീറ്റുകളിലും വിജയിച്ചു.

എസ്ഡിപിഐ, ആം ആദ്മി പാര്‍ട്ടി എന്നിവ ഓരോ സീറ്റുകളും വിജയിച്ചു. സംസ്ഥാനത്തെ ഒരു ജില്ലാപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്റെ 12 ഉം യുഡിഎഫിന്റെ 11 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ തെരഞ്ഞെടുപ്പ് നടന്നതില്‍പ്പെടുന്നു. എൽഡിഎഫ് 12 ൽ നിന്ന് പത്തിലേക്ക് ചുരുങ്ങി.

ബിജെപി ആറിടത്തുനിന്ന് നാലിലേക്കൊതുങ്ങി. ആം ആദ്മി പാർട്ടി ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാർഡിൽ വിജയിച്ചു. യുഡിഎഫ് സീറ്റാണ് എഎപി പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്തിൽ മത്സരം നടന്ന പാലക്കാട് വാണിയംകുളം വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തി.

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

ചലച്ചിത്രതാരം ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. ദേവനെ ശ്രീനിവാസനെ സംസ്ഥാന വൈസ് പ്രസിഡന്റായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു. 2021 ലാണ് ദേവൻ്റെ പാർട്ടിയായ ‘കേരള പീപ്പിൾസ് പാര്‍ട്ടി’ ബിജെപിയിൽ ലയിച്ചത്. കെ.സുരേന്ദ്രൻ നയിച്ച ‘വിജയ് യാത്ര’യുടെ സമാപന വേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.

റെക്കോര്‍ഡുകള്‍ ഇടിച്ചു തകര്‍ത്ത് ആനവണ്ടി; അടുത്ത ലക്ഷ്യം ഇത്

വാരാന്ത്യ അവധി കഴിഞ്ഞെത്തിയ ആദ്യദിനം, അതായത് ഡിസംബര്‍ 11 തിങ്കളാഴ്ച റെക്കോര്‍ഡ് വരുമാനമാണ് കെഎസ്ആര്‍ടിസി നേടിയത്. പ്രതിദിന വരുമാനം 9.03 കോടി രൂപയെന്ന നേട്ടം സ്വന്തമാക്കിയ കെഎസ്ആര്‍ടിസി ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 രൂപയുടെ വരുമാനമാണ് നേടിയത്. അതില്‍ ഞായര്‍ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു.

ഇക്കഴിഞ്ഞ സെപ്തംബര്‍ നാലിന് ലഭിച്ച 8.79 കോടി എന്ന റെക്കോര്‍ഡാണ് ഇതോടെ ഭേദിച്ചത്. മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് റെക്കോര്‍ഡ് നേട്ടത്തിന് പിന്നിലെന്നും ഇതിന് രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും സിഎംഡി പറഞ്ഞു. ശരിയായ ഭരണനേതൃത്വവും കൃത്യമായ ആസൂത്രണവും നടത്തിയ ആയിരത്തില്‍ അധികം ബസുകള്‍ ഡോക്കില്‍ ഉണ്ടായിരുന്നത് 700 ന് അടുത്ത് എത്തിക്കാന്‍ സാധിച്ചു.

ശബരിമല സര്‍വിസിന് ബസുകള്‍ നല്‍കിയപ്പോള്‍ അതിന് ആനുപാതികമായി സര്‍വീസിന് ബസുകളും ക്രൂവും നല്‍കാന്‍ കഴിഞ്ഞു. പത്തു കോടി രൂപയെന്ന പ്രതിദിനവരുമാനമാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. കൂടുതല്‍ പുതിയ ബസുകള്‍ എത്തുന്നതില്‍ നേരിടുന്ന കാലതാമസമാണ് മാത്രമാണ് ഇതിന് തടസം. ഇതിന് പരിഹാരമായി കൂടുതല്‍ ബസുകള്‍ എന്‍സിസി, ജിസിസി വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് വരികയുമാണ് എന്നും സിഎംഡി അറിയിച്ചു. ഡിസംബര്‍ 4ന് 8.54 കോടി, 5ന് 7.88 കോടി, 6ന് 7.44 കോടി, 7ന് 7.52 കോടി, 8ന് 7.93 കോടി, 9ന് 7.78 കോടി, .10ന് 7.09 കോടി, 11ന് 9.03 കോടി, എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കോടിപതിയെ ഇന്നറിയാം; ഫിഫ്റ്റി ഫിഫ്റ്റി FF 76 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന്

കേരള ലോട്ടറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 76 ലോട്ടറി ഫലം ഇന്നറിയാം. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം ഭാഗ്യവാനെ തേടിയെത്തുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ.

50 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം അറിയാനാകും.

ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട്.