by Midhun HP News | Dec 5, 2023 | Latest News, കേരളം
കെ റെയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴക്കുലച്ചപ്പോൾ കുലയ്ക്കു ലഭിച്ചത് 40,300 രൂപ. പൂക്കാട്ടുപടിക്ക് സമീപം കെ റെയിൽ കുഴിയിൽ കുലച്ച പാളയൻകുടം വാഴക്കുലയ്ക്കാണ് റെക്കോർഡ് വില ലഭിച്ചത്. 8 കിലോ തൂക്കം വരുന്ന ഒരു പാളയൻ കുടം വാഴക്കുലക്ക് ലഭിച്ച വിലയാണിത്. ഈ വാഴയ്ക്കും വാഴക്കുലയ്ക്കും പോരാട്ടത്തിന്റെ കൂടി ചരിത്രമുള്ളതിനാലാണ് ഇത്ര വില ലഭിച്ചത് എന്നാണ് സമരസമിതി പ്രവർത്തകർ പറയുന്നത്.
കെ റെയിൽ പദ്ധതിക്കായി പൂക്കാട്ടുപടിയിൽ സ്ഥാപിച്ച കുറ്റി പിഴുത കുഴിയിൽ ആയിരുന്നു സമരസമിതിക്കാർ പാളയൻകുടം വാഴ തൈ വച്ചത്. വാഴ വളർന്ന കുല പഴുത്തതോടെ ഇന്ന് ആലുവ മാർക്കറ്റിന് സമീപത്ത് കുല ലേലത്തിന് വച്ചു. സമരസമിതി പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വാശിയോടെ ലേലം വിളിച്ചപ്പോൾ വില പതിനായിരങ്ങൾ കടന്നു വാശിയോടെ ലേലം വിളിച്ചപ്പോൾ വില പതിനായിരങ്ങൾ കടന്നു.
40,300 രൂപയ്ക്ക് പൂക്കാട്ടുപടി സ്വദേശി നിഷാദ് ആണ് കുല ലേലത്തിൽ പിടിച്ചത്. ആലുവ എംഎൽഎ അൻവർ സാദത്ത് ആയിരുന്നു ലേലം വിളിച്ചത്. സമരസമിതിക്ക് ലഭിച്ച തുക എന്ത് ചെയ്യണമെന്ന് ഉടൻ ആലോചിച്ചു തീരുമാനിക്കും എന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.
by Midhun HP News | Dec 5, 2023 | Latest News, കേരളം
തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവങ്ങളും ഭര്‍ത്താക്കന്‍മാരില്‍ നിന്നുള്ള ക്രൂരതയും കേരളത്തില്‍ വര്‍ധിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 ന് ശേഷം ഭാര്യമാരോട് ഭര്‍ത്താക്കന്‍മാരുടെയും അവരുടെ ബന്ധുക്കളുടേയും ക്രൂരത വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2020 നും 2022 നും ഇടയില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ പ്രകാരം 2020ല്‍ 10,139 കേസുകളാണെങ്കില്‍ 2022ല്‍ 15,213 ആയി. ഇതില്‍ 15,213 കേസുകളില്‍ 4,998 എണ്ണം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498 എ പ്രകാരം ഭര്‍ത്താവോ ബന്ധുക്കളോ ക്രൂരമായി ഉപദ്രവിച്ച സംഭവങ്ങളാണ്. സ്ത്രീത്വത്തെ അപമാനിച്ചതായി രജിസ്റ്റര്‍ ചെയ്തത് 4,940 കേസുകളാണ്.
മുന്‍ വര്‍ഷങ്ങളിലെ 5,269 കേസുകളും കൂടി ചേര്‍ത്ത് 2022 ല്‍ പൊലീസ് അന്വേഷിച്ച സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ആകെ കേസുകള്‍ 20,528 ആയിരുന്നു. ഇതില്‍ 15,782 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു, 6,792 എണ്ണത്തില്‍ അന്വേഷണം തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു.
by Midhun HP News | Dec 5, 2023 | Latest News, കേരളം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനുവരി 20ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയായിരിക്കും മനുഷ്യചങ്ങല തീര്‍ക്കുകയെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്ലായിടത്തും കേന്ദ്രസര്‍ക്കാര്‍ നിയമനനിരോധനം നടത്തുകയാണ്. കരാര്‍ അടിമകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങളുള്ള റെയില്‍വേയില്‍ പോലും നിയമനം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യൂത്ത് ലീഗിന്റെ യുവഭാരത് യാത്രക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ഇന്ത്യയുടെ പുതിയ സാഹചര്യത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ ഉയരേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
by Midhun HP News | Dec 5, 2023 | Latest News, കേരളം
നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ നടത്തിയ കുന്നംകുളം നിയോജകമണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിനെ പൂർണമായും ബഹിഷ്കരിച്ചു കൊണ്ടുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. പക്ഷേ മുൻപെങ്ങും കാണാത്ത രീതിയിൽ വിപുലമായ ജനപങ്കാളിത്തമാണ് ഓരോ മണ്ഡലത്തിലും കാണാനാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാടിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകരമായ നടപടികൾ കേന്ദ്ര ഗവൻമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം എന്നത് സംസ്ഥാനത്തിന്റെ തനത് വരുമാനവും കേന്ദ്ര ഗവൺമെന്റിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതവും ഇതിനെല്ലാം പുറമെ വായ്പയുമാണ്. ഇതെല്ലാം ചേർത്ത് നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കാവശ്യമായ പദ്ധതികൾ ഈ തുക വിനിയോഗിച്ചാണ് നടപ്പിലാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ തനതുവരുമാനം, ആഭ്യന്തര വരുമാനം, ആളോഹരി വരുമാനം എന്നിവ വർധിപ്പിക്കാനായിട്ടുണ്ട്. ഇന്ത്യയിലെ ആളോഹരി വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇത് കാണിക്കുന്നത് ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള കേരളത്തിന്റെ സാമ്പത്തിക നിലയിയിലെ പുരോഗതിയാണ്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണ മാനദണ്ഡമനുസരിച്ച് നമുക്ക് അർഹതപ്പെട്ട കേന്ദ്ര ധനസഹായം ലഭിക്കുന്നില്ല. മാത്രമല്ല കടമെടുക്കാനുള്ള പരിധിയും കുറച്ചു.കുറച്ച തുക തന്നെ മുഴുവനായി എടുക്കാൻ കഴിയുന്നില്ല. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ പണം വെട്ടി കുറക്കുന്നു. ഇതു മൂലം ആഗ്രഹിക്കുന്ന രീതിയിൽ പദ്ധതികൾ പൂർത്തികരിക്കാനാകുന്നില്ലെന്നും
മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2016 ന് മുമ്പ് അഞ്ച് ലക്ഷം കുട്ടികൾ കൊഴിഞ്ഞ് പോയ ഒരു മേഖലയായിരുന്നു പൊതുവിദ്യാഭ്യാസ മേഖല. പൊതുവിദ്യാഭ്യാസ രംഗത്ത് നടത്തിയ ശക്തമായ ഇടപെടലിലൂടെ വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യത്തിനും അക്കാദമിക മികവും മെച്ചപ്പെടുത്താനായതായി മുഖ്യമന്ത്രി പറഞ്ഞു. 5 ലക്ഷം കുട്ടികൾ കൊഴിഞ്ഞ് പോയ സ്ഥാനത്ത് 10 ലക്ഷം കുട്ടികൾ പുതുതായി സ്കൂളിൽ വന്നു ചേർന്നു. ഇതിന് ഏറ്റവും അധികം സഹായിച്ചത് കിഫ്ബിയിലൂടെയുള്ള പശ്ചാത്തല സൗകര്യ വികസനമാണ്.
ആരോഗ്യരംഗവും 2016 ൽ തകർന്നടിഞ്ഞ അവസ്ഥയിലായിരുന്നു. ആശുപത്രികളെ മികവുറ്റതാക്കാൻ ആർദ്രം പദ്ധതിയിലൂടെ സാധിച്ചു. ആരോഗ്യ രംഗത്തെ ആകെത്തന്നെ മികച്ചതാക്കാൻ സാധിച്ചു. കോവിഡ് മഹാമാരി മൂർധന്യമായ അവസ്ഥയിലും ലോകത്തോട് കിടപിടിക്കുന്ന രീതിയിൽ നമ്മുടെ സംസ്ഥാനത്തെ സൗകര്യങ്ങൾ മികച്ച നിന്നു.
റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കിഫ്ബി ഒരു പാട് പദ്ധതികൾ നടപ്പിലാക്കി. കിഫ്ബിയിൽ നിന്ന് എടുക്കുന്ന തുക പൊതു കടത്തിൽ നിന്ന് കുറയ്ക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കേരളത്തിന്റെ പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ കോൺഗ്രസ് എം.പിമാർ തയ്യാറാകുന്നില്ല. ക്ഷേമ പെൻഷനായി 1600 രൂപ 60 ലക്ഷം പേരിലേക്ക് എത്തിക്കാൻ കഴിഞ്ഞു. സർക്കാരിന്റെ നയം പാവപ്പെടവരെ സഹായിക്കുക എന്നതാണ്. ഇത്തരം ഘട്ടത്തിലാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ഒരോ സദസ്സുകളും നൽകുന്ന സന്ദേശം ഒരുമയുടേതാണ്. അതി സങ്കീർണമായ ഘടങ്ങളെ നാം ധൈര്യമായി നേരിട്ടു. അതുമൂലം ലോകം നമ്മെ അത്ഭുതത്തോടെയാണ് നോക്കി കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Dec 5, 2023 | Latest News, കേരളം
പ്രമുഖ വിദ്യാഭ്യാസ ടെക് കമ്പനിയായ ‘ബൈജൂസ്’ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും നിവർത്തിയിലെന്ന് റിപ്പോർട്ട്. കമ്പനി നേരിടുന്ന പ്രതിസന്ധി മറികടക്കാൻ, ‘ബൈജൂസ്’ സ്ഥാപകൻ ബൈജു രവീന്ദ്രൻ സ്വന്തം വീടുകൾ പണയപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
12 മില്യൺ ഡോളർ ആണ് ബൈജു രവീന്ദ്രൻ വായ്പ എടുത്തിരിക്കുന്നത്. ഇതിനായി ബെംഗളൂരുവിലെ രണ്ട് വീടുകളും ഗേറ്റഡ് കമ്മ്യൂണിറ്റിയായ എപ്‌സിലോണിലെ നിർമ്മാണത്തിലിരിക്കുന്ന വില്ലയും ഈട് നൽകി. ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്റ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ 15,000 ജീവനക്കാർക്ക് ശമ്പളം നൽകാൻ സ്റ്റാർട്ടപ്പ് ഈ പണം ഉപയോഗിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ടെക് സ്റ്റാർട്ടപ്പായിരുന്നു ‘ബൈജൂസ്’ ആപ്പ്. 5 ബില്യൺ ഡോളറായിരുന്നു രവീന്ദ്രന്റെ സമ്പത്ത്. എന്നാൽ ഇപ്പോള്‍ 400 മില്യണ്‍ ഡോളര്‍ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓഹരി വിൽപനയിലൂടെ സമാഹരിച്ച 800 മില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ കടക്കാരനാക്കിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
by Midhun HP News | Dec 5, 2023 | Latest News, കേരളം
തിരുവനന്തപുരം: പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, പൊലീസ് കോണ്‍സ്റ്റബിള്‍, എല്‍എസ്ജിഐ സെക്രട്ടറി, പിഎസ് സി/ സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങി 46 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന പിഎസ് സി യോഗം തീരുമാനിച്ചു. വിവിധ തസ്തികകളിലേക്കായി അയ്യായിരത്തോളം ഒഴിവുകളുണ്ടാകും.
തദ്ദേശ സ്ഥാപനങ്ങളുടെ ഏകീകരണത്തിന് ശേഷം ഇതാദ്യമായാണ് എല്‍എസ്ജിഐ സെക്രട്ടറി തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ ജനറല്‍, എന്‍സിഎ, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളിലാണ് വിജ്ഞാപനം.
Recent Comments