by Midhun HP News | Nov 28, 2023 | Latest News, കേരളം
കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ് കോടതിയുടെ നിർദേശം.
നാല് പതിറ്റാണ്ടായി എസ്എഫ്ഐ കോട്ടയായിരുന്ന കേരള വർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‍യു ഉയര്‍ത്തുന്ന ആരോപണം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. എന്നാല്‍, റീ കൗണ്ടിംങ്ങിൽ എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയാണ് 11 വോട്ടുകള്‍ക്ക് വിജയിച്ചത്. ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് കെഎസ്‍യു ഉയര്‍ത്തിയ ആരോപണം. മന്ത്രി ആര്‍ ബിന്ദുവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടെന്നും കെഎസ്‍യു കുറ്റപ്പെടുത്തിയിരുന്നു
by Midhun HP News | Nov 28, 2023 | Latest News, കേരളം
കൊട്ടാരക്കര ദിണ്ടുഗൽ ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു. ചെന്നെയിൽ നിന്ന് ശബരിമലയിൽ എത്തി മടങ്ങിയ തീർത്ഥാടകൻ ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്.
ശബരിമല ഭക്തർ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം
by Midhun HP News | Nov 28, 2023 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5735 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4755 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ വർധിച്ച് വില 5735 രൂപയിലെത്തിയത്. ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയിലെത്തിയിരുന്നു.
ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.
by Midhun HP News | Nov 28, 2023 | Latest News, കേരളം
ഡല്‍ഹി: ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് യുപിഐ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് വ്യക്തികള്‍ക്കിടയില്‍ ആദ്യമായി നടക്കുന്ന ഇടപാടില്‍ സമയപരിധി ഏര്‍പ്പെടുത്താനാണ് നീക്കം.
രണ്ടുപേര്‍ തമ്മിലുള്ള ആദ്യ യുപിഐ ഇടപാട് പൂര്‍ത്തിയാക്കാന്‍ നാല് മണിക്കൂറിന്റെ സമയപരിധി കൊണ്ടുവരാനാണ് നീക്കം. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നും
റിപ്പോര്‍ട്ട് പറയുന്നു.
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കാലതാമസം വരുത്തുമെങ്കിലും സൈബര്‍ സെക്യൂരിറ്റി ഉറപ്പാക്കാന്‍ ഈ നീക്കം അത്യാവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അധികം വൈകാതെ തന്നെ നിയന്ത്രണം നടപ്പാക്കുകയാണെങ്കില്‍, ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ്(ഐഎംപിഎസ്),റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്),യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ)എന്നിവയെ ബാധിക്കും.
നിലവില്‍ പരസ്പരം യു.പി.ഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ല. പുതിയതായി ഇടപാട് നടത്തുന്ന അക്കൗണ്ടുകള്‍ തമ്മിലാണ് ഈ നാല് മണിക്കൂര്‍ സമപരിധി ബാധകമാകുക. അതേസമയം, കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങല്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം സമയപരിധി നല്‍കുന്നത്.
by Midhun HP News | Nov 28, 2023 | Latest News, കേരളം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് അക്കാര്യം തെളിയിക്കുന്ന രേഖ ഉണ്ടെങ്കില്‍ പരീക്ഷാനുകൂല്യം നല്‍കുന്നതിന് പുതിയ സര്‍ട്ടിഫിക്കറ്റ് ചോദിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനാണ് ഉത്തരവ് നല്‍കിയത്.
ഭിന്നശേഷി അവകാശ നിയമം 58-ാം വകുപ്പ് അനുസരിച്ച് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റോ യുഡിഐഡി കാര്‍ഡോ ഉള്ള ശാരീരിക, മാനസിക, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കാണ് ഉത്തരവ് ബാധകമെന്ന് കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ അറിയിച്ചു.
by Midhun HP News | Nov 28, 2023 | Latest News, കേരളം
തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രോത്സാഹനാര്‍ത്ഥം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലും ഈ പദ്ധതിയുടെ ഭാഗമാകുന്നവരില്‍ നിന്നും പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക. ഡിസംബര്‍ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ 4 ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാമെന്ന് കെഎസ്ഇബിയുടെ കുറിപ്പില്‍ പറയുന്നു.
കുറിപ്പ്:
വൈദ്യുതി ബില്‍ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രോത്സാഹനാര്‍ത്ഥം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതി!.
വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലും ഈ പദ്ധതിയുടെ ഭാഗമാകുന്നവരില്‍ നിന്നും പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക. ഡിസംബര്‍ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ 4 ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 2023 നവംബര്‍ 30 വരെ പണമടച്ചവരില്‍ നിന്നും ഡിസംബര്‍ ആദ്യ വാരത്തിലും ഡിസംബര്‍ മാസത്തില്‍ പണമടച്ചവരില്‍ നിന്നും 2024 ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹരെ കണ്ടെത്തും.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി പരമാവധി തുക ശേഖരിച്ച കെ എസ് ഇ ബി സെക്ഷന്‍, സര്‍ക്കിള്‍, എസ് ഒ ആര്‍ ഓഫീസുകള്‍ക്കായി പ്രത്യേക ഇന്‍സന്റീവ് സ്‌കീമും പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വൈദ്യുതി ബില്‍ കുടിശ്ശിക വമ്പിച്ച പലിശ ഇളവോടെ അനായാസം അടച്ചുതീര്‍ക്കാനുള്ള മാര്‍ഗ്ഗമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം.
15 വര്‍ഷത്തിന് മുകളിലുള്ള കുടിശ്ശികകള്‍ക്ക് 4% അഞ്ചു മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് 5% രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് 6% എന്നിങ്ങനെയാണ് പലിശനിരക്ക്. പലിശ തുക 6 തവണകളായി അടയ്ക്കാനും അവസരമുണ്ട്. മുഴുവന്‍ വൈദ്യുതി കുടിശ്ശികയും പലിശയുള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ 2% അധിക ഇളവും ലഭിക്കും.
ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്‌പോര്‍ട്ടല്‍ വഴി കുടിശ്ശിക സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും കഴിയും
കൂടുതല്‍ വിവരങ്ങള്‍ക്ക് https://ots.kseb.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Recent Comments