by Midhun HP News | Nov 28, 2023 | Latest News, കേരളം
കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അവശ നിലയിലാണ് അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത്. 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ആശ്രാമം മൈതാനത്തെത്തിയവരാണ് കുട്ടിയെ കാണുന്നത്. ഒറ്റയ്ക്ക് ഒരു കുട്ടി ഇരിക്കുന്ന വിവരം പൊലീസിനെ അറിയിച്ചു.
ഇതിനിടെ കുട്ടിക്ക് വെള്ളവും ബിസ്‌കറ്റും നല്‍കി. അപ്പോഴേക്കും സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ എടുത്ത് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവശയാണെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി.
ആശ്രാമം മൈതാനത്ത് ആളുകള്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ ഡ്രൈവിങ് പഠിക്കുന്ന സ്ഥലത്തുവെച്ചാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ ഉപേക്ഷിച്ച ശേഷം അക്രമി സംഘം കടന്നുകളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അമ്മയെ കാണണമെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഇതിനുപിന്നാലെ കുട്ടി അമ്മയുമായി വീഡിയോ കോളിലൂടെ സംസാരിച്ചു.
by Midhun HP News | Nov 28, 2023 | Latest News, കേരളം
കൊല്ലം ഓയൂരിൽ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കാർ കോട്ടയം രാമപുരത്ത് എത്തിയതായി സംശയം. സംഘം രാമപുരം പുതുവേലിയിൽ എത്തിയതായാണ് സംശയം. കാർ വഴി സൈഡിൽ നിർത്തി കാറിലുണ്ടായിരുന്നവർ ചായക്കടയിൽ കയറി എന്ന് സൂചനയുണ്ട്. പുലർച്ചെ 5.45 ന് കാർ രാമപുരത്ത് എത്തുകയും ഒരു സ്ത്രീയും 2 പുരുഷൻമാരും സമീപത്തെ ബേക്കറിയിൽ കയറുകയും ചെയ്തു. രാമപുരം പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.
by Midhun HP News | Nov 28, 2023 | Latest News, കേരളം
കൊല്ലം: 18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ വൈകീട്ട് കാണാതായ ആറുവയസുകാരിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത്.
കുട്ടിയെ കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു. അന്വേഷണം ശക്തമായതോടെ തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് നിഗമനം.
by Midhun HP News | Nov 28, 2023 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ 99 വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സ്ഥലം പാട്ടത്തിന് നല്‍കും. കതിരൂര്‍ പുല്ല്യോട്ട് 7.9 ഏക്കര്‍ ഏക്കര്‍ ഭൂമിയാണ് നല്‍കുക. ആലപ്പുഴ കുട്ടനാട് താലൂക്ക് കൈനകരി വടക്ക് വില്ലേജില്‍ ഭൂമിയുടെ ക്രയവിക്രയവും പോക്ക് വരവും നിരോധിച്ചു പുറപ്പെടുവിച്ച ഉത്തരവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റു യോഗ തീരുമാനങ്ങള്‍ ചുവടെ:
എച്ച്എസ്എ ഇംഗ്ലീഷ് താല്‍ക്കാലിക തസ്തികകള്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹൈസ്‌കൂളുകളില്‍ 639 താല്‍ക്കാലിക എച്ച്എസ്എ ഇംഗ്ലീഷ് തസ്തികകള്‍ സൃഷ്ടിക്കും. 3, 4 ഡിവിഷനുകള്‍ ഉള്ള ഹൈസ്‌കൂളുകളില്‍ തസ്തിക സൃഷ്ടിച്ച് ദിവസ വേതന / കരാര്‍ അടിസ്ഥാനത്തിലാവും നിയമനം. ഹൈക്കോടതി റിട്ട് പെറ്റീഷന് മേല്‍ പുറപ്പെടുവിച്ച വിധി ന്യായം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം എന്ന നിലയ്ക്കാണിത്.
തസ്തിക
കണ്ണൂര്‍ കാരക്കുണ്ട് ഡോണ്‍ബോസ്‌കോ സ്പീച്ച് ആന്റ് ഹിയറിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2014 – 15 വര്‍ഷം അനുവദിച്ച കൊമേഴ്‌സ് ബാച്ചിലേക്ക് പുതിയ 6 തസ്തികകള്‍ അനുവദിക്കും.
എച്ച് എസ് എസ് റ്റി ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് , മലയാ ളം ആന്റ് കോമേഴ്‌സ് വിഭാഗങ്ങളിലായി മൂന്നു തസ്തികള്‍ അനുവദിക്കും.
എച്ച് എസ് എസ് റ്റി വിഭാഗത്തില്‍ കൊമേഴ്‌സ്, ഇക്കണോമിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗത്തിലും മൂന്ന് തസ്തികകള്‍ സൃഷ്ടിക്കും.
പുതുതായി സൃഷ്ടിക്കുന്ന തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ട്രെയിനിങ് ഉള്ള അധ്യാപകരെ നിയമിക്കുന്ന നടപടി സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പുതുതലമുറ എംടെക് കോഴ്‌സുകള്‍ അനുവദിച്ച കോളജുകള്‍ താഴെ:
തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ്:
സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ )
പാലക്കാട് ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളേജ്:
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ്
ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്
തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്:
റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷന്‍
എന്‍ജിനീയറിങ് ഡിസൈന്‍
18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് ഉണ്ടാവുക.
ബിടെക് കോഴ്‌സുകള്‍:
തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് :
ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ )
തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്: സൈബര്‍ ഫിസിക്കല്‍ സിസ്റ്റം
ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ )
ബി.ടെക് വിഭാഗത്തില്‍ ഓരോ വിഭാഗത്തിലും 60 സീറ്റുകള്‍ വീതമാണ് ഉണ്ടാവുക. നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്‌സുകള്‍ ആരംഭിക്കുന്നത്.
by Midhun HP News | Nov 28, 2023 | Latest News, കേരളം
കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സംശയിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ അടുത്തിടെ വർധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി 24 നോട് പറഞ്ഞു.
‘നവകേരള സദസ്’ യാത്രയ്ക്കിടെ 24ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. ഇന്നലെയും ഇന്നുമായി തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രിതമായ പ്രവർത്തനമായതിനാൽ പെട്ടെന്നുള്ള ഫലം കാണാൻ കഴിഞ്ഞിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സംഭവത്തിന്റെ പുറകിൽ തന്നെ ഉണ്ട്. വ്യത്യസ്ത സംഘങ്ങളെ രൂപീകരിച്ച് കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Nov 28, 2023 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാടു നിന്ന് കണ്ടെത്തിയതായി സൂചന. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്.
പാലക്കാട്ട് കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂര്‍ പൊലീസ് പാലക്കാട്ടേക്ക് പോയി. തിങ്കളാഴ്ച വൈകിട്ടുമുതലാണ് ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ടുപേരെ കാണാതാകുന്നത്.
ഒരേ ക്ലാസില്‍ പഠിക്കുന്ന ഇവർ സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്തുന്നത്. തിങ്കളാഴ്ച സന്ധ്യകഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍ വഴക്കു പറഞ്ഞതിനാലാണ് വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. പെൺകുട്ടി കൂട്ടുകാരിയെയും ഒപ്പംകൂട്ടിയതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
Recent Comments