by Midhun HP News | Nov 28, 2023 | Latest News, കേരളം
കൊല്ലം: ഓയൂരില്‍നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായുള്ള തിരിച്ചില്‍ 14 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തുനിന്ന് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്കുശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
അതേസമയം കേസില്‍ പ്രതിയുടേത് സംശയിക്കുന്ന രേഖാചിത്രം കേന്ദ്രീകരിച്ചും സിസിടിവി കേന്ദ്രീകരിച്ചുമാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയില്‍ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.
by Midhun HP News | Nov 28, 2023 | Latest News, കേരളം
കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്.
ഇയാള്‍ കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ചെയ്തത് കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്നായിരുന്നു. ഒരു സ്ത്രീയും മറ്റൊരു പുരുഷനും ഇയാള്‍
ക്കൊപ്പമുണ്ടായിരുന്നുവെന്നും, ഇരുവരും ഓട്ടോയിലാണ് ഇവര്‍ കടയില്‍ വന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ് കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
by Midhun HP News | Nov 28, 2023 | Latest News, കേരളം
കൊച്ചി: രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. എറണാകുളം പെരുമ്പാവൂരിൽ നിന്നാണ് സ്കൂൾ വിദ്യാർത്ഥികളായ കുട്ടികളെ കാണാതായത്. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്. ഇരുവരും സ്കൂൾ യൂണിഫോമിലാണ്.
ഉച്ചയ്ക്ക് 12 മണിക്കാണ് സ്കൂൾ വിട്ടത്. എന്നാൽ ഏറെ വൈകിയും കുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ വിദ്യാർത്ഥിനികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | Nov 27, 2023 | Latest News, കേരളം
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു.
ബന്ധുവാണ് ഫോണ്‍ എടുത്ത് സംസാരിച്ചത്. മറുതലക്കല്‍ ഒരു സ്ത്രീയാണ് സംസാരിച്ചതെന്നും കുട്ടി സുരക്ഷിതയായി തങ്ങളുടെ പക്കലുണ്ടെന്നും ഫോണിലൂടെ പറഞ്ഞുവെന്നാണ് ബന്ധു പറഞ്ഞത്. അഞ്ച് ലക്ഷം രൂപ തന്നാല്‍ പെണ്‍കുട്ടിയെ തരാമെന്നും പറഞ്ഞതായാണ് ബന്ധു പറയുന്നത്.
വിവരം കിട്ടുന്നവര്‍ 9946923282, 9495578999 എന്ന നമ്പറില്‍ വിളിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ എല്ലാ അതിര്‍ത്തികളും അടച്ചുകൊണ്ടുള്ള അന്വേഷണമാണ് ആദ്യഘട്ടത്തില്‍ പൊലീസ് നടത്തിയിരുന്നത്. ഡിഐജി ആര്‍ നിശാന്തിയാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. റൂറല്‍ ഏരിയയിലെ വഴികളിലുള്‍പ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. എല്ലാ രീതിയിലും അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സൈബര്‍ സെല്ലുള്‍പ്പെടെ അന്വേഷണം നടക്കുന്നുണ്ട്.
കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് കാണാതായത്. വൈകീട്ട് 4.45നാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. എട്ട് വയസുകാരന്‍ സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിന് പോകുമ്പോഴാണ് സംഭവം. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. സഹോദരനെ തട്ടിമാറ്റിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറച്ചു വന്നിട്ടുണ്ട്. കുട്ടിയെ കടത്തിയത് വീടിന് സമീപത്ത് വെച്ചാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. സിസിടി ദൃശ്യത്തില്‍ കാറിന്റെ നമ്പര്‍ വ്യക്തമല്ല.
കെഎല്‍ 01 എന്ന് നമ്പര്‍ പ്ലേറ്റില്‍ കാണിക്കുന്നുണ്ടെങ്കിലും ദൃശ്യങ്ങളില്‍ നിന്ന് കാറിന്റെ നമ്പര്‍ വ്യക്തമല്ല. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. സഹോദരിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സഹോദരന് പരിക്കുണ്ട്. ഓടി വീട്ടിലെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ വിവരം സഹോദരനാണ് വീട്ടുകാരെ അറിയിക്കുന്നത്.
വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ ഫോണ്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് വെള്ള നിറത്തിലുള്ള കാറാണെന്ന് കണ്ടെത്തുന്നത്. നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊല്ലം ജില്ലയിലെ മുഴുവന്‍ കാറുകളിലും പൊലീസ് പരിശോധന ശക്തമാക്കി.
by Midhun HP News | Nov 27, 2023 | Latest News, കേരളം
തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധികയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിയന്തര ഇടപെടൽ. ജില്ലാ ട്രൈബർ ഓഫീസർ ഉടൻ സ്ഥലത്തെത്താൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ നിർദേശിച്ചു. എത്രയും വേഗം വൃദ്ധയെ പുറത്തെത്തിച്ച് അടിയന്തര ചികിത്സ നൽകണമെന്നും കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്. ഊരിലെത്തി ചികിത്സ നൽകണമെന്ന് ട്രൈബൽ ഡിപ്പാർട്ട്മെന്റിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രധാന പാതയിൽ നിന്നും 4 കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി ഊര് സ്ഥിതി ചെയ്യുന്നത്.
കാൽനടയായി മാത്രമേ ഇവിടെ താമസിക്കുന്നവർക്ക് റോഡിലേക്ക് എത്താൻ കഴിയൂ എന്നതിനാൽ കമലമ്മ പാട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഏഴു കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരിൽ നിന്നും കമലമ്മ പാട്ടിയെ ചുമന്ന് മാത്രമേ താഴെ റോഡിലേക്ക് എത്തിക്കാനാകൂ. അതിന് കഴിയാതിരുന്നതോടെയാണ് വൃദ്ധ കിടപ്പിലായി പുഴുവരിക്കുന്ന സ്ഥിതിയായത്.
by Midhun HP News | Nov 27, 2023 | Latest News, കേരളം
കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പൊലീസിന്റെ പ്രത്യേക പരിശോധനയിലാണ് സ്വകാര്യ ബസ് ഡ്രൈവര്‍ അടക്കം മൂന്ന് ബസ് ഡ്രൈവര്‍മാരും പിടിയിലായത്. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇതില്‍ രണ്ടു കെഎസ്ആര്‍ടിസി ബസുകളും വൈക്കത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ്. ബസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.
മൂന്ന് ബസുകളിലും നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം, പുതിയ ഡ്രൈവര്‍മാര്‍ എത്തിയ ശേഷം കസ്റ്റഡിയിലെടുത്ത ബസുകള്‍ വിട്ടുനല്‍കി. ഇത്തരം പരിശോധനകള്‍ ഇനിയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Recent Comments