റേഷൻ വിതരണം തടസപ്പെടുത്തൽ; കേന്ദ്ര സഹായം തേടി കേരളം

റേഷൻ വിതരണം തടസപ്പെടുത്തൽ; കേന്ദ്ര സഹായം തേടി കേരളം

റേഷൻ വിതരണം തടസപ്പെടുത്തുന്നത് ഒഴിവാക്കാൻ കേന്ദ്ര സഹായം തേടി കേരളം. കേന്ദ്രത്തോട് ഒരു സെർവർ കൂടി ആവശ്യപ്പെട്ട് സംസ്ഥാനം. ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്നത് ഒഴിവാക്കാൻ നീക്കം. പ്രശ്നം പരിഹരിക്കാൻ ഭക്ഷ്യവകുപ്പിന് ഐടി മിഷൻ നിർദേശം നൽകി. എന്നാൽ സെർവർ അനുവദിക്കുന്നതിന് കേന്ദ്രത്തിന് അനുകൂല നിലപാടാണ്.കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും തടസപ്പെട്ടു.

ഇ പോസ് മെഷീന്‍ തകരാറായതിനെ തുടര്‍ന്നാണ് വിതരണം മുടങ്ങിയത്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിച്ചു. രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പന്ത്രണ്ട് മണിക്ക് കട അടയ്ക്കുന്നതുകൊണ്ടുതന്നെ നാലുമണിക്ക് ശേഷം മാത്രമേ റേഷന്‍ വിതരണം നടത്താന്‍ കഴിയുകയുള്ളുവെന്നും വ്യാപാരികള്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ശനിയാഴ്ച 200 രൂപ ഉയർന്നിരുന്നു. ഇന്നും 200 രൂപയുടെ വർദ്ധനവുണ്ട്. സർവകാല റെക്കോർഡിലേക്ക് കുതിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,880 രൂപയാണ്.

ഒക്ടോബർ 28 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണം. 45920 ആയിരുന്നു ഒരു പവന്റെ വില. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4755 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് ഒരു രൂപ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂര്‍: കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേസി ആല്‍ബര്‍ട്ട് ആണ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു.

നവകേരള സദസ്സിൽ കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസ്സിൽ കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസ്സിൽ കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ വാദം വിചിത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുസാറ്റ് ദുരന്തത്തിന്റെ സാഹചര്യത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് നവകേരള സദസ് പര്യടനം തുടരുന്നത്. കൊടുവള്ളിയിലെ നവകരള സദസിൽ പങ്കെടുത്തതിന് പ്രാദേശിക നേതാക്കളെ കോൺഗ്രസും മുസ്ലിം ലീഗും സസ്പെൻഡ് ചെയ്തു.

മുക്കത്തും കൊടുവള്ളിയിലും കുന്ദമംഗലത്തും അതിരൂക്ഷമായ ഭാഷയിലാണ് കേന്ദ്രത്തെയും ധനമന്ത്രി നിർമ്മലാ സീതാരാമനേയും മുഖ്യമന്ത്രി വിമർശിച്ചത്. ഔദാര്യമല്ല, അർഹതപ്പെട്ട തുകയാണ് ചോദിക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല, 579 കോടി കുടിശികയുണ്ടെന്നും മുഖ്യമന്ത്രി കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടി. സംസ്ഥാനം 64 ലക്ഷം പേർക്ക് പെൻഷൻ നൽകുമ്പോൾ കേന്ദ്ര സഹായം 6,58,000 പേർക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും. വിഴിഞ്ഞത്ത് എത്തുന്ന മൂന്നാമത്തെ ചരക്കു കപ്പലാണ് ഷെൻഹുവ-24. പുറംകടലിൽ നങ്കൂരമിട്ട കപ്പൽ രാവിലെയോടെ ബെർത്തിലേക്ക് അടുപ്പിക്കും. നവംബർ 10നാണ് ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ആവശ്യമായ 6 യാർഡ് ക്രെയിനുകളുമായി ഷെൻഹുവ-24 യാത്ര തിരിച്ചത്. അടുത്തമാസം 15ഓടെ നാലാമത്തെ കപ്പൽ തീരത്ത് എത്തും. 32 ക്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ തുറമുഖത്തിന് ആവശ്യം വരുന്നത്.

മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിക്കല്‍; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരന്‍

മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിക്കല്‍; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരന്‍

ആലപ്പുഴ: മറ്റപ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കല്‍. സര്‍വ കക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കാന്‍ യന്ത്രങ്ങളുമായി സംഘം എത്തിയത്. മണ്ണെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കെയാണ് വീണ്ടും മണ്ണെടുക്കുന്നത്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നവംബര്‍ 13നാണ് മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. സര്‍വകക്ഷി യോഗം വരെ സമരം അവസാനിപ്പിക്കുന്നതായാണ് മാവേലിക്കര എം.എല്‍.എ അരുണ്‍കുമാര്‍ പറഞ്ഞത്. അതേസമയം തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്ന് കരാറുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മണ്ണെടുപ്പില്‍ ജില്ലാ കലക്ടര്‍ അന്വേഷണമാരംഭിച്ചിരുന്നു. മണ്ണെടുപ്പിന് മുമ്പ് പാലിക്കേണ്ട കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ അടക്കുമുള്ളത് പാലിച്ചിട്ടില്ലെന്ന കണ്ടെത്തല്‍ കഴിഞ്ഞ സര്‍വ്വകക്ഷി യോഗത്തിലുണ്ടായിരുന്നു. അതുകൊണ്ട് ഇത് പരിശോധിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.