by Midhun HP News | Nov 24, 2023 | Latest News, കേരളം
വൈലോപ്പിള്ളി സംസ്കൃതിഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന ആറ് മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് ഒഴിവുള്ള സീറ്റിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. രജിസ്ട്രേഷൻ ഫീസ് 150 രൂപ. യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. താത്പര്യമുള്ളവർ വൈലോപ്പിള്ളി സംസ്കൃതിഭവനുമായി നേരിട്ടോ സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3 (ഫോൺ: 0471 2311842, 9495977938) എന്ന വിലാസത്തിലോ ബന്ധപ്പെടണം.
by Midhun HP News | Nov 24, 2023 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. വയനാട് ദളത്തിന്റെതെന്ന പേരില്‍ ജില്ലാ കലക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വയനാട്ടില്‍ നേരത്തെ ഇറങ്ങിയ ഭീഷണി കത്തില്‍ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പൊലീസ് പറയുന്നു. നക്‌സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്നാണ് കത്തില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് മുതല്‍ മൂന്ന് ദിവസം നവകേരള സദസ് കോഴിക്കോട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 ന് വടകര നാരായണ നഗര്‍ ഗ്രൗണ്ടിലെ വേദിയിലാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. 11 മണിക്ക് കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടിലും വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്ര മണ്ഡല സദസ്സ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് വൈകുന്നേരം 4.30ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലേത് നാരായണ നഗര്‍ ഗ്രൗണ്ടിലുമാണ് നടക്കുക.
by Midhun HP News | Nov 24, 2023 | Latest News, കേരളം
കല്ലമ്പലം: പുല്ലൂർമുക്ക് തെങ്ങുവിള വീട്ടിൽ പരേതനായ ശശിധരന്റെ മകൻ സുജിലാൽ(47) അന്തരിച്ചു.
അമ്മ: നളിനി
സഹോദരങ്ങൾ: സുനിത,സുജിത
by Midhun HP News | Nov 24, 2023 | Latest News, കേരളം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാർ അറസ്റ്റിൽ. ബെംഗളുരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ് കുമാർ എന്നിവരാണ് വിമാനം ബേയിൽ നിന്നും നീങ്ങുമ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഇരുവരെയും പൊലീസിന് കൈമാറി.
by Midhun HP News | Nov 24, 2023 | Latest News, കേരളം
പത്തനംതിട്ട: തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി റോബിൻ ബസ് ഇന്നും പിടിച്ചെടുത്തു. വൻ പോലീസ് സന്നാഹത്തോടെയെത്തി എം വി ഡി പിടിച്ചെടുത്ത ബസ് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി.ഡ്രൈവർമാരുടെ ലൈസൻസും, ബസിൻ്റെ പെർമിറ്റും റദ്ദാക്കിയേക്കും.എന്നാൽ നടപടി അന്യായമെന്നാണ് നടത്തിപ്പുകാരുടെ പ്രതികരണം.
by Midhun HP News | Nov 23, 2023 | Latest News, കേരളം
മുംബൈ: ലോകകപ്പോടെ കരാര്‍ അവസാനിച്ച രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരില്ല. കരാര്‍ നീട്ടാന്‍ ഇതിഹാസ താരത്തിനു താത്പര്യമില്ലെന്നു ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ മറ്റൊരു ബാറ്റിങ് ഇതിഹാസം തന്നെയായ വിവിഎസ് ലക്ഷ്മണാണ് പരിശീലിപ്പിക്കുന്നത്. വിവിഎസ് തന്നെ മുഖ്യ കോച്ചായി തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2021ലെ ടി20 ലോകകപ്പില്‍ തുടക്കത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചിങ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് സീനിയര്‍ ടീം കോച്ചായി ദ്രാവിഡ് നിയമിതനായത്. രണ്ട് വര്‍ഷത്തെ കരാറായിരുന്നു ബിസിസിഐ അദ്ദേഹവുമായി ഒപ്പിട്ടത്. ഇക്കഴിഞ്ഞ ലോകകപ്പ് വരെയായിരുന്നു കരാര്‍.
ടീമിനെ തുടരെ പത്ത് വിജയങ്ങളുമായി ഫൈനല്‍ വരെ എത്തിക്കുന്നതില്‍ ദ്രാവിഡിനു കൃത്യമായ റോളുണ്ടായിരുന്നു. എന്നാല്‍ ഫൈനലില്‍ പരാജയപ്പെട്ടു. പിന്നാലെ പരിശീലകനായി തുടരുന്നത് സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. ലോകകപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോഴാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ദ്രാവിഡ് ടീമിനെ എത്തിച്ചു. അപ്പോഴും ഓസ്‌ട്രേലിയക്ക് മുന്നില്‍ തോറ്റു. കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമി വരെ എത്തിയ ഇന്ത്യ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടു പുറത്തായി.
നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനായിരുന്നു ദ്രാവിഡ്. ദ്രാവിഡിന്റെ കീഴില്‍ ടീം അണ്ടര്‍ 19 ലോക കിരീടവും സ്വന്തമാക്കി. ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായും രാഹുലുണ്ടായിരുന്നു. നിലവില്‍ ലക്ഷ്മണാണ് ചയര്‍മാന്‍ പോസ്റ്റിലുള്ളത്.
Recent Comments