by Midhun HP News | Nov 1, 2023 | Latest News, കേരളം
മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. കൃഷി സംരക്ഷിക്കണമെന്നും കോടതി നിർദേശം നൽകി.
കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ പാലിക്കേണ്ട ചില അ നിർദ്ദേശങ്ങളാണ് കോടതി നൽകിയിരിക്കുന്നത്. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. ഉത്തരവിറങ്ങും വരെയാണ് ഈ പൊളിക്കൽ പാടില്ലാത്തത്. കൃഷി സംരക്ഷണം എന്നുള്ളതാണ് മറ്റൊരു നിർദ്ദേശം. കൃഷിഭൂമിയുടെ പരിപാലനം വേണമെങ്കിൽ കുടുംബശ്രീയെ ഏൽപ്പിക്കാം. അതായത് ഭൂമി ഏറ്റെടുത്തതിന് ശേഷം പിന്നീട് കൃഷിയുടെ പരിപാലനം കുടുംബശ്രീയെ ഏൽപ്പിക്കാമെന്നാണ് കോടതി നിർദേശം.
കോടതി നിർദേശം നിരവധി പേർക്കാണ് ആശ്വാസമായിരിക്കുന്നത്. പലരും വീടുകളിൽ നിന്നും കുടിയിറക്കപ്പെടുന്നതും വീട് പൊളിച്ചു കളയാനുള്ള സാധ്യതയും മുന്നിൽ കണ്ടിരുന്നു. ഈ നീക്കത്തിനാണ് ഇപ്പോൾ കോടതി തടയിട്ടിരിക്കുന്നത്.
by Midhun HP News | Nov 1, 2023 | Latest News, കേരളം
തിരുവനന്തപുരം: ടിക്കറ്റ് വിൽപ്പനയ്ക്കായി കേരള ഭാഗ്യക്കുറിയുതെന്ന പേരിലുള്ള വ്യാജ ആപ്പുകൾക്കെതിരെ ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്. ടിക്കറ്റ് വിൽപ്പനയ്ക്കായി കേരള ഭാഗ്യക്കുറിക്ക് ആപ്പുകളില്ലെന്നും വ്യാജ ആപ്പുകളെ വിശ്വസിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഫലം നോക്കാനുള്ള ആപ്പ് മാത്രമാണ് ഔദ്യോഗികം. മറ്റൊരു ആപ്പിലും പണവും വിവരവും നൽകി തട്ടിപ്പിനിരയാകരുതെന്നാണ് ലോട്ടറി വകുപ്പ് അറിയിക്കുന്നത്. വ്യാജ ആപ്പുകൾ വഴി തട്ടിപ്പിനിരയാകുന്ന ആളുകളുടെ എണ്ണം കൂടിയതോടെയാണ് ലോട്ടറി വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാജ ആപ്പുകൾക്കും പ്രചാരണങ്ങൾക്കുമെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.
by Midhun HP News | Nov 1, 2023 | Latest News, കേരളം
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ആശംസകൾ നേർന്നു. നമ്മുടെ സംസ്ഥാനത്ത് വികസനവും പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം. ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ പരിപോഷണത്തെ ത്വരിതപ്പെടുത്താം. ആശംസാസന്ദേശത്തില്‍ ഗവര്‍ണര്‍ കുറിച്ചു.
പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
by Midhun HP News | Nov 1, 2023 | Latest News, കേരളം
സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും കാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്നു പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.
ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും കാമറകളും ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത് ഇന്നു മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനു ഹാജരാക്കുന്നതു മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട്, സീറ്റ് ബെല്‍റ്റും കാമറകളും ഘടിപ്പിച്ച വാഹനങ്ങള്‍ക്കു മാത്രമേ ഇന്നു മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും മന്ത്രി ഉത്തരവിട്ടു.
by Midhun HP News | Nov 1, 2023 | Latest News, കേരളം
തിരുവനന്തപുരം: കൊങ്കണ്‍ വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റം ഇന്ന് നിലവിൽ വരും. അടുത്ത വർഷം ജൂൺ പകുതി വരെ പുതിയ സമയക്രമത്തിലാകും ഈ വഴി ട്രെയിനുകൾ സർവീസ് നടത്തുക.
ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.16-ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്തു നിന്നും തിരിച്ചുള്ള രാജധാനി എക്‌സ്പ്രസ് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15-ന് പുറപ്പെടും. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35-ന് ട്രെയിൻ ഡല്‍ഹിയിലെത്തും.
നിസാമുദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍നിന്ന് രാത്രി 9.40-ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.20-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരിച്ച് ചൊവ്വാഴ്ചകളില്‍ രാത്രി 11.25-ന് എറണാകുളത്തു നിന്നും പുറപ്പെടും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് ട്രെയിൻ ഡല്‍ഹിയിലെത്തും.വെരാവല്‍-തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ് വെരാവലില്‍ നിന്നും വ്യാഴാഴ്ചകളില്‍ രാവിലെ 6.30-ന് പുറപ്പെടും. ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 3.55-ന് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നും റെയിൽവേ അറിയിച്ചു.
by Midhun HP News | Nov 1, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ശ്രീലങ്കക്കും കോമറിന്‍ മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍/വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീന ഫലമായി അടുത്ത നാലു ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
Recent Comments