‘സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാഹചര്യം നിലനിര്‍ത്തും’; സര്‍വകക്ഷിയോഗത്തില്‍ പ്രമേയം പാസ്സാക്കി

‘സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാഹചര്യം നിലനിര്‍ത്തും’; സര്‍വകക്ഷിയോഗത്തില്‍ പ്രമേയം പാസ്സാക്കി

തിരുവനന്തപുരം: സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പ്രമേയം പാസ്സാക്കി. ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്. സമാധാനവും സമുദായ സൗഹാര്‍ദ്ദവും ഭേദചിന്തകള്‍ക്കതീതമായ മതനിരപേക്ഷ യോജിപ്പും ശക്തിപ്പെടുത്തി മുമ്പോട്ടു പോകും.

കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തില്‍ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാന്‍ വ്യഗ്രതപ്പെടുന്നവരും ഉണ്ട്. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും നാം ഉറപ്പാക്കും എന്ന് യോഗം വ്യക്തമാക്കുന്നു.

ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടര്‍ത്തി സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താനും അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനും ഉള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളണം. അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോല്‍പ്പിക്കും.

എല്ലാ ജാതി-മത വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുള്ള സമൂഹമാണിത്. ഭരണഘടനയുടെ മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നി നില്‍ക്കുന്ന വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക്, അവകാശത്തിന്റെ സംരക്ഷണത്തിന് എല്ലാ വിധത്തിലും ഉറപ്പുണ്ടാവും.

ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുന്‍നിര്‍ത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്‌കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു

ബി​ഗ് ബോസ് താരം രജിത് കുമാറിനെ തെരുവുനായ കടിച്ചു; ആശുപത്രിയിൽ

ബി​ഗ് ബോസ് താരം രജിത് കുമാറിനെ തെരുവുനായ കടിച്ചു; ആശുപത്രിയിൽ

പത്തനംതിട്ട: ബി​ഗ് ബോസ് താരവും നടനുമായ രജിത് കുമാറിനെ തെരുവുനായ കടിച്ചു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. രജിത് കുമാറിനൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കും തെരുവുനായയുടെ കടിയേറ്റു.

പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് രജിത് കുമാറിനേയും കൂടെയുണ്ടായിരുന്ന ആളെയും നായ കടിച്ചത്. കൂടാതെ മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ച് ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും തെരുവുനായ ആക്രമിച്ചു. പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായാണ് രജിത് കുമാർ പത്തനംതിട്ടയിൽ എത്തിയത്. രാവിലെ താമസസ്ഥലത്തുനിന്ന് കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും രജിത് കുമാർ പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്

പവന് 46,000 രൂപയ്ക്ക് തൊട്ടടുത്ത് വരെയെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഗ്രാമിന് 20 രൂപ നിരക്കില്‍ ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 45,760 രൂപയിലേക്കെത്തി. സ്വര്‍ണം ഗ്രാമിന് 5,720 രൂപയാണ് ഇന്നത്തെ വില. മെയ് അഞ്ചിന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ അതേവിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ചഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിയ്ക്ക് 480 രൂപ വര്‍ധിച്ചതോടെ സ്വര്‍ണം പവന് 45920 എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപ എന്ന നിരക്കിലായിരുന്നു അന്ന് വ്യാപാരം നടന്നിരുന്നത്. ഒക്ടോബര്‍ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

സീരിയൽ നടിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സീരിയൽ നടിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പ്രമുഖ സീരിയൽ നടി രജ്ഞുഷ മേനോൻ (35)നെയാണ് ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു

‘രാവിലെ ഏഴിന് ഹാളിലെത്തി; രണ്ടിടത്തായി നാലു ബോംബ് വെച്ചു; പിന്‍നിരയില്‍ ഇരുന്നു; സ്‌ഫോടനം മൊബൈലില്‍ ചിത്രീകരിച്ചു’

‘രാവിലെ ഏഴിന് ഹാളിലെത്തി; രണ്ടിടത്തായി നാലു ബോംബ് വെച്ചു; പിന്‍നിരയില്‍ ഇരുന്നു; സ്‌ഫോടനം മൊബൈലില്‍ ചിത്രീകരിച്ചു’

കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മ്മിച്ചത് കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ തമ്മനത്തെ വീട്ടില്‍ വെച്ചാണെന്ന് പൊലീസ്. ഫോര്‍മാനാണ് ഇയാള്‍. അതുകൊണ്ടു തന്നെ സാങ്കേതിക അറിവുണ്ട്. വീട്ടില്‍ ഡൊമിനിക് ഒറ്റയ്ക്കാണ് കിടക്കുന്നത്. ഈ മുറിയില്‍ വെച്ചാണ് ബോംബ് നിര്‍മ്മിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

രണ്ടു ബിഗ് ഷോപ്പറുകളിലായാണ് ബോംബ് കൊണ്ടുവന്നത്. ഹാളില്‍ രണ്ടിടത്തായി നാലു ബോംബ് വെച്ചു. പെട്രോളും ഗുണ്ടും പടക്കവും ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചതെന്ന് ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് ബോംബ് നിര്‍മ്മിച്ചത്. ആരുടേയും സഹായം തേടിയില്ല. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് പഠിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കാനായി ഡൊമിനിക്ക് മാര്‍ട്ടിന്റെ യൂ ട്യൂബ് ലോഗിന്‍ പൊലീസ് പരിശോധിക്കുകയാണ്.

ടിഫിന്‍ ബോക്‌സില്‍ അല്ല , പ്ലാസ്റ്റിക് കവറിലാക്കിയാണ് ബോംബ് കൊണ്ടു വെച്ചത്. രാവിലെ ഏഴുമണിക്ക് സ്‌കൂട്ടറിലാണ് ബോംബുമായി എത്തിയത്. ബോംബു വെച്ചശേഷം ഹാളിന് പിന്നില്‍ പോയിരുന്നു. പിന്നീട് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ഇതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.

കൊച്ചിയിലെ പല കടകളില്‍ നിന്നായിട്ടാണ് ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങിയതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. എല്ലാത്തിന്റേയും ബില്ലുകളും വാങ്ങിയിരുന്നു. എറണാകുളത്തെ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. തെളിവുകള്‍ എല്ലാം ശേഖരിച്ചശേഷമായിരുന്നു സ്‌ഫോടനം നടത്തിയത്.

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്താണ് ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് സ്ഥാപിച്ചത്. 2300ഓളം വരുന്ന ആള്‍ക്കൂട്ടത്തിനിടയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. ബോംബ് സ്ഫോടനത്തിന് പിന്നാലെ സംഭവ സ്ഥലത്തു നിന്ന് പോയ നീല കാറിനെ സംബന്ധിച്ച ദുരൂഹതയും നീങ്ങുകയാണ്. കാറിന്‍റെ നമ്പര്‍ ഒരാള്‍ പൊലീസിനെ വിളിച്ച് അറിയിച്ചതാണ്. ഈ കാറിന് സ്ഫോടനവുമായി ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. സ്ഫോടനത്തിന് തൊട്ട് പിന്നാലെ ഭയന്ന് അവിടെ നിന്ന് ആരെങ്കിലും പോയതാകാമെന്ന് പൊലീസിന്‍റെ നിഗമനം.

പരുമല പള്ളി പെരുന്നാൾ ഇന്നുമുതൽ; കനത്ത സുരക്ഷ

പരുമല പള്ളി പെരുന്നാൾ ഇന്നുമുതൽ; കനത്ത സുരക്ഷ

ആലപ്പുഴ: പരുമല പള്ളി പെരുന്നാൾ ഇന്ന് ആരംഭിക്കും. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പള്ളിയുടെ വടക്ക് – കിഴക്ക് ഭാഗത്ത് പഴയ കുരിശടിയോട് ചേര്‍ന്നുള്ള ഒന്നും രണ്ടും നമ്പര്‍ ഗേറ്റുകളിലൂടെ മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂവെന്ന് മാനേജർ അറിയിച്ചു.

പള്ളിയുടെ വടക്ക് പടിഞ്ഞാറായി സ്‌കൂളിനു സമീപമുള്ള നാലാം നമ്പര്‍ ഗേറ്റുകളിലൂടെ മാത്രമാകും പുറത്തേക്ക് പോകാനാകുക. ഈ ഭാഗത്തുകൂടി അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പള്ളി കോമ്പൗണ്ടില്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. കബറിടത്തിലേക്ക് ബാഗുകള്‍, ലോഹനിര്‍മ്മിത ബോക്സുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, മൊബൈല്‍ ചാര്‍ജറുകള്‍ തുടങ്ങിയവ പ്രവേശിപ്പിക്കില്ല.

തീര്‍ത്ഥാടകര്‍ ഇവ വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കണം. സംഘങ്ങളായി എത്തുന്നവർക്ക് സംഘാടകര്‍ ഫോണ്‍ നമ്പറും ഫോട്ടോയും അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് നൽകണം. പൊലീസിന്റെയും അംഗീകൃത വോളന്റിയര്‍മാരുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.