by Midhun HP News | Oct 30, 2023 | Latest News, കേരളം
അമരാവതി: ആന്ധ്രാപ്രദേശില്‍ ഇന്നലെ നടന്ന ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ 13 ആയി. 40 പേര്‍ക്ക് പരിക്കേറ്റു. മരിച്ച ഏഴ് പേരെ തിരിച്ചറിഞ്ഞു. എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനറി പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയില്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം തുടരുന്നു.
മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക ട്രെയിന്‍ വിശാഖപട്ടണത്ത് നിന്നും പുറപ്പെട്ടു.
വിശാഖപട്ടണത്ത് നിന്ന് പാലാസയിലേക്ക് പോവുകയായിരുന്ന പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ കോത്സവത്സലയ്ക്ക് സമീപം അലമന്ദയ്ക്കും കണ്ടകപ്പള്ളിക്കും ഇടയില്‍ പാളത്തില്‍ നിര്‍ത്തിയപ്പോള്‍ സിഗ്‌നല്‍ ഇല്ലാത്തതിനാല്‍ വിശാഖ-റായ്ഗഡ് പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ച് മൂന്ന് കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലാണ് അപകടമുണ്ടായത്. വിശാഖപട്ടണത്തില്‍ നിന്ന് റായ്ഗഡിലേക്ക് പോവുകയായിരുന്നു പാസഞ്ചര്‍ ട്രെയിന്‍. സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. ഇതിനിടെ പലാസ എക്സ്പ്രസ് പാസഞ്ചര്‍ ട്രെയിനിന്റെ മൂന്നു കോച്ചുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
by Midhun HP News | Oct 30, 2023 | Latest News, കേരളം
ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു. വൻകിട കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ചിന്നക്കനാലിൽ ടീസൺ തച്ചങ്കരി ഭൂമി കയ്യേറിയത് ഒഴിപ്പിച്ചു. മൂന്നാർ കാറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും ഏറ്റെടുത്തു. 7.07 ഏക്കർ സ്ഥലമാണ് ഒഴിപ്പിച്ചത്.
ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്നത്. പുലർച്ചെ തന്നെ ദൗത്യസംഘം ചിന്നക്കനാലിലെത്തിയിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളെ 30 ദിവസത്തിനകം മാറ്റിപാർപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ചിന്നക്കനാലിൽ സിമൻറ് പാലത്തിന് സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറി കൃഷി നടത്തിയിരുന്ന 2.2 ഏക്കർ ഭൂമിയും ദൗത്യസംഘം ഏറ്റെടുത്തു. റവന്യൂ പുറമ്പോക്കും ആനയിറങ്കൽ ഡാമിൻറെ ക്യാച്ച്മെൻറ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ് കൃഷി നടത്തിയിരുന്നത്.
പളളിവാസലിൽ റോസമ്മ കർത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെൻറ് സ്ഥലം ഒഴിപ്പിച്ചു. പള്ളിവാസലിൽ റോസമ്മ കർത്തക്ക് വേറെ വീട് ഇല്ലാത്തതിനാൽ വീട്ടിൽ നിന്നും ഇവരെ ഒഴിപ്പിച്ചിട്ടില്ല. ജില്ലയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ചിട്ടുള്ള ദൗത്യ സംഘമാണ് ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്.
by Midhun HP News | Oct 30, 2023 | Latest News, കേരളം
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. മലയാറ്റൂർ സ്വദേശിയായ 12കാരി ലിബിനയാണ് മരിച്ചത്. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു ലിബിന. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവര്‍ക്ക് പിന്നാലെയാണ് ലിബിനയുടെ മരണം.
ഇതിനിടെ, കളമശ്ശേരി സ്ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ തമ്മനത്തെ വീട്ടിൽ വച്ച് തന്നെയാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്. വീട്ടിൽ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയിൽ ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയിൽ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് നിഗമനം. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്ഫോടനം നടത്തിയതിന്‍റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്‍റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഡൊമിനിക് ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനികിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും.
by Midhun HP News | Oct 30, 2023 | Latest News, കേരളം
കൊച്ചി: കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്നും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കന്‍ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തില്‍ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലും മഴ സജീവമായേക്കും
by Midhun HP News | Oct 29, 2023 | Latest News, കേരളം
Author
Web Team
First Published Oct 29, 2023, 10:22 AM IST
കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് നാല് തവണ സ്ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
അതിനിടെ, കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.
by Midhun HP News | Oct 28, 2023 | Latest News, കേരളം
കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തക പൊലീസിനു പരാതി നല്‍കി. സുരേഷ് ഗോപി മോശം ഉദ്ദേശ്യത്തോടെ സ്ത്രിത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.
കമ്മിഷണര്‍ പരാതി തുടര്‍ നടപടികള്‍ക്കായി നടക്കാവ് പൊലീസിനു കൈമാറി. ഇന്നലെയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവയ്ക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയിട്ടും വീണ്ടും ഇത് ആവര്‍ത്തിച്ചു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
Recent Comments