വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച; സ്വർണാഭാരണങ്ങളും പണവും നഷ്ടപ്പെട്ടു

വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച; സ്വർണാഭാരണങ്ങളും പണവും നഷ്ടപ്പെട്ടു

കല്ലറയിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച. അഞ്ച് പവൻ സ്വർണാഭാരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയി. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്. പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രക്ക് പോയിരുന്നു.

മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ അടുക്കള വശത്തെ വാതിൽ തീകത്തിച്ച് പൊളിച്ച ശേഷമാണ് മോഷ്ടക്കൾ അകത്ത് കടന്നിരിക്കുന്നത്. കിടപ്പു മുറിയിലെ അലമാര പൊളിച്ചാണ് സ്വര്‍ണ്ണവും പണവും കവർന്നത്. പാങ്ങോട് പോലീസിൽ പരാതി നൽകി. സി.ഐ. ഷാനിഫിന്റെ നേതൃത്വത്തിലുള്ള യാലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ഗർഭിണി ഓടിച്ച കാറിനു പിന്നിലിടിച്ച കെഎസ്ആർടിസി ഡ്രൈവറെ സംരക്ഷിച്ച് പൊലീസ്

ഗർഭിണി ഓടിച്ച കാറിനു പിന്നിലിടിച്ച കെഎസ്ആർടിസി ഡ്രൈവറെ സംരക്ഷിച്ച് പൊലീസ്

കോട്ടയത്ത് ഗർഭിണി ഓടിച്ച കാറിനു പിന്നിലിടിച്ച കെഎസ്ആർടിസി ഡ്രൈവറെ സംരക്ഷിച്ച് പൊലീസ്. കോട്ടയം ചവിട്ടുവരിയിൽ ഗർഭിണി ഓടിച്ച കാറിന് പിന്നിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ ഗർഭിണിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. പരാതി ലഭിച്ചിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് ആരോപണം. ഡ്രൈവറുടെ വൈദ്യ പരിശോധന നടത്തിയില്ല. അപകടമുണ്ടാക്കിയ ഡ്രൈവർ ഇപ്പോഴും അതേ വാഹനത്തിൽ സർവീസ് നടത്തുന്നു.

തിരക്കുള്ള ടൗണിൽ ബസ് അമിത വേഗതയിൽ ആയിരുന്നു എന്ന് കാറിലുണ്ടായിരുന്നവർ ആരോപിച്ചു. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി. ഇവർ മദ്യപിച്ചിരുന്നോ എന്ന് സംശയം ഉണ്ട്. പൊലീസ് വൈദ്യ പരിശോധനക്ക് തയ്യാറായില്ല. ചേർത്തിരിക്കുന്നത് ദുർബല വകുപ്പുകളാണെന്നും ഇവർ 24നോട് പറഞ്ഞു. കെ എസ് ആർടിസിക്കെതിരെ നടപടി എടുത്താൽ സർവീസിനെ ബാധിക്കുമെന്ന് പൊലീസ് 24നോട് പറഞ്ഞു.

പാലക്കാട് വാഹനാപകടത്തില്‍ ഒരു മരണം

പാലക്കാട് വാഹനാപകടത്തില്‍ ഒരു മരണം

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. എതിരെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മുട്ടിക്കുളങ്ങര വല്ലിക്കോട് ജംഗ്ഷനില്‍ വെച്ചാണ് സംഭവം. അമിതവേഗതയാണ് അപകടകാരണം.

പമ്പയിലെ പുരോഹിത നിയമന ക്രമക്കേടിൽ ഹൈക്കോടതി ഇടപെടൽ

പമ്പയിലെ പുരോഹിത നിയമന ക്രമക്കേടിൽ ഹൈക്കോടതി ഇടപെടൽ

പമ്പയിലെ പുരോഹിത നിയമനത്തിലെ ക്രമക്കേടിൽ ഹൈക്കോടതി ഇടപെട്ടു. എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. പട്ടികയിലെ ക്രമിനൽ പശ്ചാത്തലമുള്ളവരുടെ വിശദാംശങ്ങളും ലഭ്യമാക്കണം. ഏതൊക്കെ കേസുകളിലാണ് പ്രതിയെന്നും എത്ര പേർ പ്രതിസ്ഥാനത്തുണ്ടെന്നും വ്യക്തമാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകി. (pamba devaswom high court)

സ്ഥിരമായി ചിലർക്ക് മാത്രം നിയമനം നൽകുന്നുവെന്നാണ് ഹർജി. പിതൃ പൂജ നടത്തുന്ന ബലിത്തറകളിലെ നിയമനം ബോർഡ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്ക് മാത്രമെന്നാണ് ആരോപണം. കഴിഞ്ഞ നാലു വർഷമായി കരാർ ലഭിക്കുന്നത് ഒരേ ആളുകൾക്കാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. മാർക്ക് പ്രസിദ്ധീകരിക്കുന്ന പതിവ് നിർത്തിയാണ് ഇത്തവണ പട്ടിക പ്രസിദ്ധീകരിച്ചത്.

ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന് സംശയം; കൊച്ചിയിൽ‌ ആറ് പേർ കൂടി ചികിത്സ തേടി

ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന് സംശയം; കൊച്ചിയിൽ‌ ആറ് പേർ കൂടി ചികിത്സ തേടി

കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു സംശയിക്കുന്ന പാലാ സ്വദേശി രാഹുൽ മരിച്ച സംഭവത്തിൽ സമാന രീതിയിലെ ഭക്ഷ്യവിഷബാധയുമായി ആറ് പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കൽ ഓഫിസർ ജില്ലാ മെഡിക്കൽ ഓഫിസർക്കു റിപ്പോർട്ട് നൽകി.

കാക്കനാട് സ്വദേശികളായ ഐഷ്ന അജിത് (34), അഥർവ് അജിത് (8), ആഷ്മി അജിത് (3), ശ്യാംജിത് (30), അഞ്ജലി (26), ശരത് (26) എന്നിവരാണ് വിവിധ ദിവസങ്ങളിലായി ചികിത്സ തേടിയതായി കണ്ടെത്തിയത്. അന്തരിച്ച രാഹുലിനെ സൺറൈസ് ആശുപത്രിയിലെത്തിച്ച ദിവസം മറ്റു രണ്ട് പേർ കൂടി ഇതേ ലക്ഷണങ്ങളുമായി ചികിത്സ തേടിയിരുന്നതായി ആശുപത്രി അധികൃതരും ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി.

രാഹുലിന്റെ രക്തം അമൃത ആശുപത്രിയിൽ വിശദമായി പരിശോധിച്ചപ്പോൾ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം ബോധ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭ്യമായ ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു.
രാഹുലിന്റെ സഹോദരൻ കാർത്തിക്കിന്റെ പരാതിയിൽ മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. രാഹുലിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

ചക്രവാത ചുഴി; ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ;  എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാത ചുഴി; ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിന് മുകളിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന് ആന്ധ്രാ തീരത്തും ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ അടുത്ത 5 ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.