by Midhun HP News | Oct 23, 2023 | Latest News, കേരളം
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്തിനോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ചുമണിക്കൂര്‍ അടച്ചിടും. ആറാട്ട് എഴുന്നള്ളത്ത് വിമാനത്താവളത്തിന് ഉള്ളിലൂടെ കടന്നു പോകാനായി വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് അടച്ചിടുന്നത്. വിമാനങ്ങളുടെ പുതുക്കിയ സമയ ക്രമമറിയാൻ യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
by Midhun HP News | Oct 23, 2023 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം- കാസർക്കോട് (കോട്ടയം വഴി) വന്ദേ ഭാരത് ട്രെയിൻ ഇന്ന് മുതൽ ചെങ്ങന്നൂരിൽ നിർത്തും. ട്രെയിനിന്റെ സമയ ക്രമത്തിൽ മാറ്റമുണ്ടാകും.
6.03ന് കൊല്ലത്തെത്തുന്ന ട്രെയിൻ ഇവിടെ രണ്ട് മിനിറ്റ് നിർത്തും. 6.05നു കൊല്ലത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ 6.53നു ചെങ്ങന്നൂരിലെത്തും. ഇവിടെയും രണ്ട് മിനിറ്റാണ് നിർത്തുക. 6.55ന് ചെങ്ങന്നൂരിൽ നിന്നു യാത്ര തുടരും. കോട്ടയം, എറണാകുളം സ്റ്റേഷനുകളിൽ നേരത്തെ എത്തിയ സമയത്തു തന്നെ ട്രെയിൻ വന്നു ചേരും.
തൃശൂരിലെത്തുമ്പോൾ സമയ ക്രമം മാറും. നേരത്തെ 9.30ന് എത്തി രണ്ട് മിനിറ്റ് നിർത്തിയിടുന്ന ട്രെയിൻ ഇന്ന് മുതൽ മൂന്ന് മിനിറ്റ് നിർത്തും. 9.33നു പുറപ്പെടും. ഷൊർണൂർ മുതൽ കാസർക്കോട് വരെ നിലവിലെ സമയത്തിൽ തന്നെ യാത്ര തുടരും. കോഴിക്കോട്, കണ്ണൂർ, കാസർക്കോട് സ്റ്റേഷനുകളിലാണ് ഷൊർണൂർ കഴിഞ്ഞാൽ സ്റ്റോപ്പുകൾ.
മടക്ക യാത്രയിലും ഷൊർണൂർ വരെ നിലവിലെ സമയം തന്നെ. തൃശൂരിൽ ഒരു മിനിറ്റ് അധികം നിർത്തും. തൃശൂരിൽ 6.10നു എത്തുന്ന ട്രെയിൻ 6.13നാണ് യാത്ര ആരംഭിക്കുക. എറണാകുളം, കോട്ടയം സമയങ്ങളിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46ന് എത്തുന്ന ട്രെയിൻ 8.48നു യാത്ര തുടങ്ങും. കൊല്ലത്ത് 9.34നു എത്തി 9.36ന് യാത്ര പുനരാംരഭിക്കും. തിരുവനന്തപുരത്ത് നേരത്തെ എത്തിയിരുന്നതിൽ അഞ്ച് മിനിറ്റ് വൈകിയാകും എത്തുക. ഇന്ന് മുതൽ 10.40നായിരിക്കും ട്രെയിൻ തിരുവനന്തപുരത്ത് എത്തുക.
by Midhun HP News | Oct 23, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമായി. റേഷൻ വിതരണ രീതി സർക്കാർ പരിഷ്‌കരിച്ചു. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുമ്പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.
റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിൽ എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നു.
അതേസമയം 15-നു മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുപോലെതന്നെ അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള എൻപിഐ റേഷൻകാർഡുകൾക്കുള്ള റേഷൻ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
by Midhun HP News | Oct 23, 2023 | Latest News, കേരളം
മസ്‌കറ്റ്: അറബിക്കടലില്‍ രൂപംകൊണ്ട് അതിശക്തമായി മാറിയ തേജ് ചുഴലിക്കാറ്റ് നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഒമാന്‍. രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂര്‍ 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് നിലവില്‍ ഒമാന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റ്, അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്ത് എന്നീ മേഖലകളിലെ ജീവനക്കാര്‍ക്കാണ് തൊഴില്‍ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ദ്വീപുകളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണ്. 20 സെന്റിമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നും 70 കിലോമീറ്ററിന് മുകളില്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നുമാണ് മുന്നറിയിപ്പ്.
തീരപ്രദേശങ്ങളില്‍ അതിശക്തമായ മഴയും കാറ്റും വീശുന്നതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സലാല തുറമുഖം അടച്ചു. മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. ഒമാനില്‍ 35 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ദോഫാറില്‍ 32 ഉം അല്‍ വുസ്തയില്‍ മൂന്നും ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നത്.
by Midhun HP News | Oct 22, 2023 | Latest News, കേരളം
ആദ്യം തിയേറ്ററിൽ കയറി സീറ്റിൽ ഇരിക്കുന്നവരെ നോക്കി മനസ്സിലാക്കി വെച്ച യുവാവ് ഇന്റർവ്വൽ സമയത്ത് പുറകിൽ ആരും ഇല്ലാത്ത സ്ഥലത്ത് പോയിരുന്ന് വസ്ത്രം മാറ്റി അടിവസ്ത്രം മാത്രം ധരിച്ച് മുട്ടിൽ ഇഴഞ്ഞു ഓരോരുത്തരുടെ സീറ്റിന് അടുത്തെത്തി മോഷണം നടത്തി. സിനിമയിൽ മുഴുകി ഇരിക്കുന്നവർ ഇത് ശ്രദ്ധിക്കില്ല. ഈ രീതിയിൽ ഇയാൾ മോഷണം പതിവായി നടത്തുന്നുണ്ടാകും എന്നാണ് സംശയം.
by Midhun HP News | Oct 22, 2023 | Latest News, കേരളം
ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം ശിവാനന്ദ മന്ദിരത്തിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെ മകൻ എൽ ശിവാനന്ദജി (50) അന്തരിച്ചു.
ഭാര്യ: എൽ സജിത
മക്കൾ: എസ്.എസ് ശിവാനി, എസ്.എസ് ശിവന്യ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്
Recent Comments