by Midhun HP News | Oct 14, 2023 | Latest News, കേരളം
തിരുവനന്തപുരം: എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബര്‍ അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്
ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിക്കും. വേതനക്കരാറുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഡിസംബറില്‍ വേതന കരാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായില്ല. ഇന്ന് തൊഴിലാളികള്‍ ഉച്ചവരെ പ്രതീകാത്മക സമരം നടത്തുന്നുണ്ട്. സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്.

by Midhun HP News | Oct 14, 2023 | Latest News, കേരളം
കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനാമി വായ്‌പകൾ സംബന്ധിച്ച് പാർട്ടി പ്രത്യേകം മിനുട്സ് സൂക്ഷിച്ചിരുന്നു. ബാങ്ക് മുൻ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനിൽ കുമാർ എന്നിവർ ഇ ഡി ക്ക് മൊഴി നൽകി. വായ്പകൾ നൽകുന്നത് നിയന്ത്രിച്ചിരുന്നത് സിപിഐഎം പാർലമെൻററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി. കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ ഇഡി കണ്ടുക്കെട്ടിയത് പ്രതികളും ബിനാമികളും ഉള്‍പ്പെടെ 35 പേരുടെ സ്വത്തുക്കളാണ്. കേസിലെ ഒന്നാംപ്രതി പി. സതീഷ്‌കുമാറിന്‍റെ 24 വ്‌സതുക്കളും 46 ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുക്കെട്ടിയത്.

by Midhun HP News | Oct 14, 2023 | Latest News, കേരളം
വയനാട്: വനം വകുപ്പിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ച കേസിൽ മൂന്ന് പ്രതികൾ റിമാൻഡിൽ. താരിഖ് , വാസു, അറുമുഖൻ എന്നിവരാണ് റിമാൻഡിലായത്. 46.800 കിലോഗ്രാം തൂക്കം വരുന്ന അഞ്ച് ചന്ദന മരങ്ങൾ മുറിക്കുന്നതിനിടെയാണ് ഇവർ വനംവകുപ്പിന്റെ പിടിയിലായത്.
അതേസമയം അടുത്തിടെ കോഴിക്കോട് അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ 15 വർഷം പഴക്കമുള്ള രണ്ട് ചന്ദനമരങ്ങൾ അജ്ഞാതർ രാത്രി മുറിച്ചു കടത്തിയിരുന്നു. മെഡിക്കൽ ഓഫീസർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

by Midhun HP News | Oct 14, 2023 | Latest News, കേരളം
തിരുവനന്തപുരം: മധ്യ തെക്കന്‍ കേരളത്തിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഇതേതുടർന്ന് പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തലസ്ഥാനത്ത് കനത്ത മഴ തുടരും. തിരുവനന്തപുരം നഗര, മലയോര, തീര മേഖലകളിൽ മഴ വ്യാപകമായി തുടരുകയാണ്. മണിക്കൂറുകളായി മഴ പെയ്യുന്നുണ്ട്. വർക്കലയിൽ 3 മണിക്കൂറിനിടെ 48.5 മി മീ മഴയാണ് ലഭിച്ചത്. മഴയെ തുടർന്ന് തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനില്‍ കേന്ദ്ര ജല കമ്മീഷന്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
നിലവിൽ തമിഴ്‌നാടിന് മുകളില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവർഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും. ഇതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ കനക്കും. വരും മണിക്കൂറുകളില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

by Midhun HP News | Oct 14, 2023 | Latest News, കേരളം
യുഎന്‍: വടക്കന്‍ ഗാസയിലെ പതിനൊന്നു ലക്ഷം ആളുകള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഒഴിഞ്ഞുപോവണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം അത്യന്തം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അസാധ്യമായ കാര്യമാണത്. യുദ്ധങ്ങള്‍ക്കുപോലും ചില നിയമങ്ങളെക്കെയുണ്ടെന്ന് ഗുട്ടറസ് അഭിപ്രായപ്പെട്ടു.
ഇരുപത്തിനാലു മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ജനങ്ങള്‍ തെക്കന്‍ ഭാഗത്തേക്കു മാറണമെന്നാണ് ഇന്നലെ ഇസ്രയേല്‍ ആവശ്യപ്പെട്ടത്. ഇസ്രയേലി സൈന്യം ഇക്കാര്യം ഗാസയിലെ ഐക്യരാഷ്ട്ര പ്രതിനിധികളെ അറിയിക്കുകയായിരുന്നു. സ്‌കൂളുകള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും യുഎന്‍ ഉദ്യോഗസ്ഥര്‍ക്കും ഇതു ബാധകമാണെന്നായിരുന്നു ഇസ്രയേലിന്റെ അന്ത്യശാസനം.

by Midhun HP News | Oct 14, 2023 | Latest News, കേരളം
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 80 ലക്ഷം രൂപയാണ് ലഭിക്കുക. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതവും ലഭിക്കും.
ലോട്ടറി വകുപ്പ് വെബ്‌സൈറ്റുകളായ http://www.keralalotteries.com/ , https://www.keralalotteryresult.net/ എന്നിവയില്‍ ഫലം അറിയാന്‍ കഴിയും. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
Recent Comments