വിജയ് വിമലിനെ അറസ്റ്റ് ചെയ്തതിനെതിരെ അഞ്ചുതെങ്ങിൽ പ്രതിഷേധം

വിജയ് വിമലിനെ അറസ്റ്റ് ചെയ്തതിനെതിരെ അഞ്ചുതെങ്ങിൽ പ്രതിഷേധം

എസ്എഫ്ഐ ജില്ലാ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ വിജയുടെ അറസ്റ്റിൽ അഞ്ചുതെങ്ങിൽ പ്രതിഷേധം. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്ന് പറഞ്ഞാണ് വീട് കയറി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വിജയ് വിമലിനെ അറസ്റ്റ് ചെയ്തത്.

എന്നാൽ പോലീസിനെ ആക്രമിച്ചു എന്നൊരു കേസിൽ ആണ് വിജയിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കള്ളക്കേസിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചയത്ത് അംഗത്തെ അറസ്റ്റ് ചെയ്തതിൽ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
അഞ്ചുതെങ്ങ് പന്തംകൊളുത്തി പ്രകടനം നടത്തി.

നെടുംങ്ങണ്ടയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സുരേന്ദ്രൻ,
വി. ലൈജു, എസ്.പ്രവീൺ ചന്ദ്ര എന്നിവർ സംസാരിച്ചു. ബി. എൻ.സൈജു രാജ്, ആർ.ജെരാൾഡ്, ലിജാ ബോസ്, സജി സുന്ദർ,സോഫിയ, കെ ബാബു, വിഷ്ണു മോഹൻ, സെൽവൻ, അനു എബ്രഹാം, വിഷ്ണു ദർശൻ എന്നിവർ നേതൃത്വം നൽകി. പ്രകടനം കായിക്കരയിൽ സമാപിച്ചു.

സൗദിയിൽ വാഹനാപകടം; ഓയൂർ സ്വദേശി മരിച്ചു

സൗദിയിൽ വാഹനാപകടം; ഓയൂർ സ്വദേശി മരിച്ചു

കൊല്ലം ഓയൂർ: സൗദി അറേബ്യയിൽ ഉണ്ടായ വാ-ഹനാപകടത്തിൽ ഓയൂർ സ്വദേശിയായ യുവാവ് മ-രിച്ചു. കൊല്ലം ഓയൂർ സ്വദേശി റഷീദിന്റെ മകൻ ശുഹൈബ് ആണ് മ-രണപ്പെട്ടത്

സൗദിയിലെ ബക്കറയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ശുഹൈബ് മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. മുസാമിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശുഹൈബ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വഴിയരികില്‍ ഇട്ട കാര്‍ ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റു; പിന്നില്‍ 21കാരന്‍, ഒടുവില്‍

വഴിയരികില്‍ ഇട്ട കാര്‍ ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റു; പിന്നില്‍ 21കാരന്‍, ഒടുവില്‍

മലപ്പുറം: മലപ്പുറത്ത് വഴിയരികില്‍ ഇട്ടിരുന്ന കാര്‍ ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റു. 21കാരനായ യുവാവാണ് കാര്‍ തന്റേതാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഉടമ അറിയാതെ വാഹനം ആക്രി കച്ചവടക്കാര്‍ക്ക് വിറ്റത്. ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തിയ ആക്രി സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് വാഹന ഉടമ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

എടപ്പാളില്‍ ആണ് സംഭവം. വട്ടകുളം സ്വദേശി സിദ്ദിഖിന്റെ വാഹനമാണ് വിറ്റത്. അപകടത്തെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരിക്കുകയായിരുന്നു കാര്‍. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് തകരാറിലായി കിടന്നിരുന്ന കാര്‍ പട്ടാമ്പിയിലെ ഒരു ആക്രി കച്ചവടക്കാരന്റെ നേതൃത്വത്തില്‍ ലോറിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചത്. ജെസിബി ഉപയോഗിച്ച് കാര്‍ ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുകാര്‍ കാണുന്നത്.

ഈ കാര്‍ തങ്ങളുടേതാണെന്നും ഇത് വില്‍പ്പന നടത്തിയിട്ടില്ലെന്നും വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് മറ്റൊരാള്‍ അയാളുടെ കാറാണിതെന്ന് പറഞ്ഞ് തങ്ങള്‍ക്ക് ഈ കാര്‍ വിറ്റതായി ആക്രി കച്ചവടക്കാര്‍ പറഞ്ഞു. ഇതിന് പിന്നാലെ ചങ്ങരംകുളം പൊലീസ് ഇടപെട്ട് കാര്‍ കൊണ്ടുപോകുന്നത് തടയുകയായിരുന്നു. മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്‌നം പരാതി ഇല്ലാതെ പരിഹരിച്ചു.

‘കഴി‍ഞ്ഞ 13 കൊല്ലമായി ആശയുടെ ഭർത്താവുദ്യോ​ഗം വഹിക്കുന്നയാളാണ് ഞാൻ’; വിവാഹനിശ്ചയ വേദിയെ പൊട്ടിച്ചിരിപ്പിച്ച് നടൻ സിദ്ദിഖ്

‘കഴി‍ഞ്ഞ 13 കൊല്ലമായി ആശയുടെ ഭർത്താവുദ്യോ​ഗം വഹിക്കുന്നയാളാണ് ഞാൻ’; വിവാഹനിശ്ചയ വേദിയെ പൊട്ടിച്ചിരിപ്പിച്ച് നടൻ സിദ്ദിഖ്

കഴി‍ഞ്ഞ ദിവസമായിരുന്നു നടി ആശ ശരത്തിന്റെ ഇളയമകൾ കീർത്തനയുടെ വിവാഹനിശ്ചയം. സിനിമാ മേഖലയിലെ പ്രമുഖരുൾപ്പെടെ നിരവധിപ്പേർ ചടങ്ങിനെത്തിയിരുന്നു. വിവാഹനിശ്ചയ വേദിയിൽ വച്ച് നടൻ സിദ്ദിഖ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

പത്തുപതിമൂന്ന് കൊല്ലമായി താൻ ആശ ശരത്തിന്റെ ഭർത്താവായി ജീവിക്കുന്ന ആളാണെന്നായിരുന്നു സിദ്ദിഖിന്റെ തമാശരൂപേണയുള്ള വാക്കുകൾ. സ്റ്റേജിലെത്തിയ സിദ്ദിഖ് മൈക്കെടുത്തത് മുതൽ വേദിയിൽ ചിരി പടർന്നു. സിദ്ദിഖിന്റെ പ്രസംഗത്തിന്റെ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.

“കഴിഞ്ഞ പത്തുപതിമൂന്നു കൊല്ലമായി ആശയുടെ ഭർത്താവ് ഉദ്യോഗം വഹിക്കുന്ന ആളാണ് ഞാൻ. ഞാനേ ഉള്ളൂ ഈ കൂട്ടത്തിൽ ഭർത്താവായിട്ടുള്ളൊരാള്‍. അതുപോലെ തന്നെ ഇവരുടെ മക്കൾ എനിക്ക് മക്കളാണ്, മക്കളെപ്പോലെ തന്നെയാണ്. ഈ കുടുംബവുമായി ഒരുപാടുകാലത്തെ സ്നേഹബന്ധമാണ് എനിക്കുള്ളത്. ഈ ചടങ്ങിന് കയറി വന്നപ്പോൾ ഇതിൽ ആരുടെ കല്യാണമാണ് എന്ന് എനിക്ക് സംശയമായിരുന്നു. കാരണം സ്റ്റേജിൽ നിൽക്കുന്നവർ എല്ലാവരും വധൂവരന്മാരെപ്പോലെ സുന്ദരന്മാരും സുന്ദരിമാരുമായി നിൽക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് കീർത്തനയുടെ എൻഗേജ്മെൻ്റ് ആണെന്ന്. എന്തായാലും വധൂവരന്മാർക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ”. -സിദ്ദിഖ് പറഞ്ഞു.

ജയറാം, മകൾ പാർവതി, സുരേഷ് ​ഗോപി, ദിലീപ്, രൺജി പണിക്കർ, ജീത്തു ജോസഫ് തുടങ്ങി നിരവധിപ്പേരാണ് വിവാഹനിശ്ചയ ചടങ്ങിനെത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഫ്രാഞ്ചൈസിയിലാണ് ആശ ശരത്തും സിദ്ദിഖും ഭാര്യാഭർത്താക്കൻമാരായി സ്ക്രീനിലെത്തിയത്. പ്രഭാകർ എന്ന കഥാപാത്രമായി സിദ്ദിഖ് എത്തിയപ്പോൾ ​ഗീത പ്രഭാകർ എന്ന കഥാപാത്രമായാണ് ആശ എത്തിയത്. ഇരുവരുടെയും കഥാപാത്രങ്ങൾ വൻതോതിൽ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ദൃശ്യം 3 ആണ് ആശ ശരത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടാണ് ഷാനിമോള്‍ക്ക് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിന് 34 വോട്ടു ലഭിച്ചു.

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വോട്ടു ചെയ്തില്ല. മൂന്ന് ബിജെപി അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 35 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയാണ് ഷാനിമോള്‍.

യുഡിഎഫിലെ രണ്ട് എംഎല്‍എമാരും എല്‍ഡിഎഫിലെ ഒരംഗവും നിയമസഭയില്‍ ഹാജരായിരുന്നില്ല. ആബിദ് ഹുസൈന്‍ തങ്ങള്‍, സന്ദീപ് വാര്യര്‍, സി കെ ഹരീന്ദ്രന്‍ എന്നിവരാണ് നിയസഭയില്‍ ഹാജരാകാതിരുന്നത്.അരൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് ഷാനിമോള്‍ ഉസ്മാന്‍. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം, എഐസിസി സെക്രട്ടറി, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എംഎ, എൽഎൽബി ബിരുദധാരിയാണ്.

അര്‍ഷിദിനെ കൊന്നത് നെഞ്ചില്‍ ചവിട്ടി, ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു; അഷ്‌കര്‍ എന്ന കൊടുംക്രൂരന്‍

അര്‍ഷിദിനെ കൊന്നത് നെഞ്ചില്‍ ചവിട്ടി, ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു; അഷ്‌കര്‍ എന്ന കൊടുംക്രൂരന്‍

തിരുവനന്തപുരം: നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറില്‍ നിന്ന് നെഞ്ചിലേറ്റ ചവിട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷ്‌കറിന്റെ ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര്‍ക്കെട്ടുണ്ടാക്കിയെന്നും കോടതിയില്‍ പൊലീസ് അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തില്‍ അമ്മ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് അഷ്‌കര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ കൊല്ലാന്‍ അഷ്‌കര്‍ ഒരു മാസത്തോളം ആസൂത്രണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായി കുഞ്ഞ് കൊല്ലപ്പെടുന്നതിന് മുന്‍പും നിരവധി തവണ ക്രൂരമായി ഉപദ്രവിച്ചതായും പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പകുതിയും പഴയ മുറിവുകളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.